'AKUNTSU' Tribe of Rondonia State, Western Brazil : ഭൂമിയിൽ ഏറ്റവുമധികം വംശനാശം നേരിടുന്ന ഗോത്ര വിഭാഗം (MOST ENDANGERED TRIBE )

ഭൂമിയിൽ ഏറ്റവുമധികം വംശനാശം നേരിടുന്ന ഗോത്ര വിഭാഗം (MOST ENDANGERED TRIBE )
-----------------------------

വെസ്റ്റേണ്‍ ബ്രസീലിലെ റൊണ്ടോനിയ സ്റ്റേറ്റിൽ താമസിക്കുന്ന അകുൻസു ട്രൈബ് ആണവർ ('AKUNTSU' Tribe of Rondonia State, Western Brazil). 
ഇന്നു അവരിൽ ആകെ ആവശേഷിക്കുന്നത് 6 പേരു മാത്രമാണ്. 
അവർ സംസാരിക്കുന്ന അകുൻസു ഭാഷ അവർക്കല്ലാതെ മറ്റാർക്കും മനസ്സിലാകില്ല. (It belongs to Tupari language family).
വക്കോൽ മേഞ്ഞ രണ്ടു ചെറിയ കുടിലുകളിലാണ് ഇവരുടെ താമസം. ചോളവും കൂവ പോലുള്ള ചില കിഴങ്ങുകളും ഇവർ കൃഷി ചെയ്യുന്നു('Manioc' Brazilian Arrow root). വേട്ടയിൽ ഇവർ നിപുണരാണ്. കാട്ടുപന്നിയും ടാപിറുമെല്ലാം ഇവരുടെ ഇഷ്ട വിഭവങ്ങളാണ്.
1980 കളിൽ ഉണ്ടായ വനനശീകരണവും, കന്നുകാലി ഫാമുകൾ നിർമിക്കാനായി ഇവരുടെ ആവാസവ്യവസ്തയിലേക്ക് നടന്ന കടന്നുകയറ്റവും ഇവരുടെ എണ്ണം ക്രമാതീതമായി കുറച്ചു. ആകെയുള്ള 6 പേരിൽ 5 പേരെയും ചിത്രത്തിൽ കാണാം. ഇപ്പോൾ ഇവരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ അതോ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായോ എന്ന് കൃത്യമായി അറിയില്ല.
അവലംബം: Guinness World Records 2010. The book of the decade.


Share on Google Plus

About admin

0 comments:

Post a Comment