ചെമ്പിൽ വലിയ അരയൻ .....


അരയർ ഉൾപ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളിൽ ഇവർ സൈന്യങ്ങളിൽ ഇവർ ഏറെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവർ നിയോഗിക്കപ്പെട്ടിരുന്നു. രാജാക്കന്മാർ പള്ളിയോടങ്ങളിൽ എഴുന്നള്ളുമ്പോൾ ഓടങ്ങൾ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയപ്രമാണിമാരെ 'വലിയഅരയൻ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു.തിരുവിതാംകൂർ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്. കുഞ്ഞാലിമരയ്ക്കാറിനു മുൻപ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു.നാവികപ്പടയ്ക്ക് പുറമേ കാലാൾപ്പടയിലും അരയസമൂഹക്കാർ സേവനം അനുഷ്ടിച്ചിരുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാൾപ്പടയിൽ ഏറെ അരയന്മാരായിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയിൽ അരയന്മാർ ഏറെയുണ്ടായിരുന്നു, ആറ്റിങ്ങൽ റാണിയുടെ സേനാനായകനായിരുന്ന വീരമാർത്താണ്ഡൻ ഒരു അരയനായിരുന്നു
ചെമ്പിലരയൻ
ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ എന്ന ചെമ്പിലരയൻ തിരുവിതാംകൂർ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമയുടെ നാവികസേനാ മേധാവിയായിരുന്നു . ബ്രിട്ടീഷ് മേൽക്കോയ്‌മയ്ക്കെതിരെ സമരം ചെയ്തു .
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തിരുവിതാംകൂറിന്‍െറ ചരിത്രത്തിലെ ആദ്യ പോരാട്ടത്തിന് നായകത്വം വഹിച്ചവരിൽ പ്രധാനി ആയ ഒരാൾ ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയനായിരുന്നു,
അവസാനത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിര തിരുനാള്‍ രാജാവിന്‍െറ നാവിക പടത്തലവനായിരുന്നു ചെമ്പില്‍ അനന്തപത്മനാഭന്‍.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ 1808 ഡിസംബര്‍ 29നാണ് യുദ്ധത്തിന് തുടക്കമിട്ടത്.
ശ്രീചിത്തിര തിരുനാളും അന്നത്തെ ബ്രിട്ടീഷ് റെസിഡന്‍റ് മെക്കാളെ പ്രഭുവുമായുള്ള ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കുന്നതിന് കപ്പം കൊടുത്തിരുന്നു.
എന്നാല്‍ വേലുത്തമ്പി ദളവ ആയതോടെ ബ്രിട്ടീഷുകാര്‍ കപ്പം ഉയര്‍ത്തിയതോടെ ജനങ്ങളില്‍ വന്‍ നികുതിഭാരം വന്നുചേര്‍ന്നു.
ഇതോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദളവ തീരുമാനിച്ചു.
തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ അനന്തപത്മനാഭന്‍െറ നേതൃത്വത്തിലായിരുന്നു പടയൊരുക്കം.
ഇന്നത്തെ ബോള്‍ഗാട്ടി പാലസായിരുന്നു മെക്കാളെ പ്രഭുവിന്‍െറ കോട്ട.
1808 ഡിസംബര്‍ 29ന് അര്‍ധരാത്രിയില്‍ ഓടി വള്ളത്തിലെത്തിയ വലിയ അരയന്‍െറ സേന മെക്കാളെ പ്രഭുവിന്‍െറ കോട്ട വളഞ്ഞു. മെക്കാളെ പ്രഭു പലായനം ചെയ്തു.
എന്നാല്‍ പോരാട്ടത്തില്‍ അന്തിമ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നു.
തുടര്‍ന്ന് നീണ്ട പോരാട്ടത്തില്‍ വലിയ അരയന്‍ രക്തസാക്ഷിയായി.
1811 ജനുവരി 13നായിരുന്നു അന്ത്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വഹിച്ച അരയന്‍െറ പിന്‍തലമുറക്കാരായിരുന്നു പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ നാവിക പടത്തലവന്‍മാര്‍.
തൃപ്പൂണിത്തുറ അത്ത ചമയത്തിന് ഫ്ളാഗ് ഓഫ് ചെയ്യാന്‍ ഇന്നും ഈ കുടുംബക്കാരെയാണ് ക്ഷണിക്കുക.
ഇവര്‍ക്കൊപ്പം നെട്ടൂര്‍ തങ്ങള്‍മാരും കരിഞ്ഞാചിറ കത്തനാരും ഒപ്പം ചേര്‍ന്നാണ് ഫ്ളാഗ് ഓഫ്.
1741 ഏപ്രില്‍ 13നായിരുന്നു അനന്തപത്മനാഭന്‍െറ ജനനം.
Share on Google Plus

About admin

0 comments:

Post a Comment