കടമറ്റത്ത്‌ കത്തനാര്‍ - kadamatath kathanaar

വിശ്വാസങ്ങള്‍ക്കും ആചാര അനുഷ്ടാനങ്ങള്‍ക്കും സമാന്തരമായി...മന്ത്രവാദങ്ങളും ,ഇന്ദ്രജാല രീതികളുമൊക്കെ പുരാതനകാലം മുതല്‍ക്കേ നാം കേട്ടു ശീലിച്ചവയാണ് ..!! ചിലതൊക്കെ ഐതിഹ്യങ്ങളായും മറ്റും നിലനിന്നുപോരുന്നു ..!! ഇവയൊക്കെ സത്യമോ മിഥ്യയോ ആവാം ..!! ചരിത്രം പരിശോധിച്ചാല്‍, ഇവയ്ക്കൊക്കെ തളിയോലകളിലൂടെ മറ്റും തെളിവുകള്‍ ലഭിച്ചിട്ടുണ്ട് ..!!

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ പറയുന്നതനുസരിച്ച് പ്രഗല്‍ഭരായ പല മഹാ മന്ത്രികന്മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നതായി പറയപ്പെടുന്നു ..!! അവരുടെ ജീവിതരീതിയും ,അത്ഭുത വിദ്യകളും ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നു ...!! ഇവയെയൊക്കെ ഇഴ കീറി അന്വേഷണം നടത്തിയാല്‍ ചിലപ്പോ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിക്കാം ....!! എങ്കിലും...... ചരിത്രത്തിന്റെ കോണില്‍ നിന്നുകൊണ്ട് അത്തരം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം ..!!

'കടമറ്റത്ത്‌ കത്തനാര്‍ ''...!!ആ പേര് എല്ലാവരും ഒന്ന് കേട്ടിരിക്കും ...!!അദേഹത്തിന്റെ മന്ത്രവിദ്യയും മറ്റും കേരളക്കരയാകെ പ്രസിദ്ധമാണല്ലോ ..!! പൈശാചിക രീതികള്‍ക്കെതിരെയുള്ള '' കടമറ്റത്തു സമ്പ്രദായം '' ഖ്യാതി കേട്ടതാണ് ...!! തന്റെ ജീവ ചരിത്രം താളിയോല ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടതനുസരിച്ചാണ് മാന്ത്രിക വിദ്യകളെ പറ്റി ലോകം അറിഞ്ഞത് ..!!
ഏറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്തു സ്ഥിതി ചെയ്യുന്ന സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണ്'' കടമറ്റം പള്ളി എന്നറിയപ്പെടുന്നത് ...!! ഹൈന്ദവ വേദങ്ങളില്‍ പറയുന്ന തനുസരിച്ച് മഹര്‍ഷി വര്യന്മാര്‍ തയ്യാറാക്കിയ യന്ത്രസാരം ,പ്രപഞ്ച സാരം ,പ്രയോഗ സാരം മുതലായ ഗ്രന്ഥങ്ങള്‍ പോലെ അദേഹവും നിര്‍മിച്ച മന്ത്രവാദ ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ...!! വേദങ്ങളില്‍ പറയുന്ന പ്രകാരം പലതരം മന്ത്രവാദങ്ങള്‍ , ആചാരക്രിയകള്‍ അദേഹം സ്വായത്തമാക്കിയിരുന്നു ...!!

അന്നത്തെ തിരുവിതാകൂറിലെ ,കുന്നത്തുനാട്‌ താലൂക്കില്‍ ജനിച്ച അദേഹം ചെറുപ്പത്തില്‍ 'കൊച്ചു പൌലോസ് 'എന്നാണ് അറിയപ്പെട്ടത് ..!! നന്നേ ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട ആ ബാലന്‍, യാതനകള്‍ നിമിത്തം കുടുംബ വീട് വിട്ടിറങ്ങാന്‍ ഇടയായി ...!! പിന്നീട് അതീവ ദുഖിതനായി പള്ളിയില്‍ ഇരിക്കുമ്പോള്‍ വലിയ കത്തനാര്‍ കാണുകയും പൌലോസിനെ കൂടെ കൂട്ടുകയും ചെയ്തു ..!! പിന്നീട് ഉള്ള കാലം അദേഹം പള്ളിയിലാണ് കഴിച്ചുകൂട്ടിയാതെന്നു രേഖകള്‍ പറയുന്നു ...!! ''ശെമ്മാശന്‍ പട്ടം ''(വൈദീക ജീവിതം ) സ്വീകരിച്ച പൌലോസ് ,ഏവരുടെയും പ്രീതിക്ക് പാത്രമായി ...!!
മാന്ത്രിക വിദ്യകള്‍ അദേഹത്തിന് ലഭിച്ച കഥ വളരെ വിചിത്രമാണ് ...!! പള്ളിയിലെ കന്നുകാലികളെ കുറച്ചു അകലെയുള്ള കാട്ടു പ്രദേശത്ത് നിത്യേന മേയാന്‍ വിടുന്ന പതിവ് ഉണ്ടായിരുന്നു ..!! പക്ഷെ ഒരു ദിവസം ഇവയൊന്നു വൈകി തിരിച്ചെത്തിയില്ല ...! സ്വാഭാവികമായും അന്വേഷിച്ചു ചെന്ന പൌലോസച്ചന്‍ കുറെ കാട്ടു വാസികളുടെ കൈകളില്‍പെട്ടു ...!!നരഭോജികളായ അവര്‍ അദേഹത്തെ ബന്ദിയാക്കി ..തങ്ങളുടെ നേതാവിന്റെ അടുക്കല്‍ എത്തിച്ചു ..!! പക്ഷെ എന്തോ ഭാഗ്യത്തിന് അദേഹത്തെ കൊലപ്പെടുത്തിയില്ല ..!! ക്രമേണെ അയാളുടെ അന്ജനുവര്‍ത്തിയായി തന്ത്ര പൂര്‍വ്വം ദിവസങ്ങള്‍ കഴിച്ചു ...!! മര്യാദ പൂര്‍വമായ അദേഹത്തിന്റെ പെരുമാറ്റം ആ മലയരയനില്‍ മതിപ്പുളവാക്കി...!! ഇപ്രകാരം അവര്‍ക്കുമാത്രം സ്വന്തമായ മന്ത്രവിദ്യകള്‍ പൌലോസിനു ചൊല്ലികൊടുത്തു ..!! ഏകദേശം കുറെ വര്‍ഷങ്ങള്‍ കത്തനാര്‍ അവിടെ അവരോടൊപ്പം കഴിഞ്ഞു എന്ന് പറയപ്പെടുന്നു ....!!

പിന്നീട് ആ വിദ്യകള്‍ തന്നെ തിരിച്ചു പ്രയോഗിച്ചു അവിടെനിന്നു അദേഹം രക്ഷപെട്ടു ...!! ഇപ്രകാരം തിരിച്ചു പള്ളിയില്‍ എത്തിയ കത്തനാര്‍ ശേഷകാലം അറിയപ്പെട്ടത് ..ഈ മന്ത്രവിദ്യകളുടെ ഒക്കെ പിന്‍ബലത്തിലാണ് ...!! അന്നത്തെ കാലത്ത് നിലനിന്നിരുന്ന പൈശാചികമായ ബന്ധനങ്ങള്‍, ചാത്തന്‍ സേവ മറ്റും ഇത്തരം രീതികളിലൂടെ ഒതുക്കി ...!! ജനങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയ അദേഹം പില്‍കാലത്ത് കടമറ്റത്ത്‌ കത്തനാര്‍ ,കടമറ്റത്തച്ഛന്‍, എന്നൊക്കെ അറിയപെട്ടു ...!!

ദൂര സ്ഥലങ്ങളില്‍നിന്ന് പോലും അദേഹത്തെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു ...!!കടമറ്റത്ത്‌ സമ്പ്രദായത്തെ കുറിച്ച് പറഞ്ഞുവല്ലോ ..!! ഒരുപാടു ശിഷ്യന്മാര്‍ക്ക് കത്തനാര്‍ അത് പകര്‍ന്നു നല്‍കിയിരുന്നു .. ...!! പക്ഷെ മരിക്കുന്നത് വരെ ഇതിന്റെ ഉറവിടം ആരോടും അദ്ദേഹം പറഞ്ഞിരുന്നില്ല ..!കടമറ്റത്ത്‌ കത്തനാരുടെ കുടുംബം അദ്ദേഹത്തോട് കൂടി തന്നെ അവസാനിച്ചു ...!!അദ്ദേഹം താമസിച്ചിരുന്ന സ്ഥലം ഇന്ന് കാണാന്‍ കഴിയില്ല ...

കത്തനാരുടെ മന്ത്ര വിദ്യകളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ നാം എല്ലാം കേട്ട ഒന്നാണ് പനയനാര്‍ കാവിലെ യക്ഷിയെ ഒതുക്കിയ കഥ ..!!പണ്ടത്തെ തിരുവനന്തപുരത്തു നിന്നും പദ്മനാഭപുരത്തേക്ക് പോകുന്ന വഴി മനുഷ്യവാസമില്ലാത്ത കുറെ കാട് ഉണ്ടായിരുന്നു ...!! അവിടെ വാണ ഒരു ഒരു രക്തരക്ഷസ്സ് ആളുകള്‍ക്ക് ഉപദ്രവം ഉണ്ടാക്കികൊണ്ടിരുന്നു ...!! ആണുങ്ങളെ പ്രലോഭിപ്പിച്ചു ,വശത്താക്കിയ ശേഷം ചോരയൂറ്റി കുടിക്കുന്ന ആ യക്ഷിയെ കത്തനാര്‍ തളച്ച കഥ വളരെ പ്രസിദ്ധമാണ് ...!!കൂടാതെ മഹാമാന്ത്രികനായ കുഞ്ചമണ്‍ പോറ്റിയും ,അദേഹവും തമ്മിലുള്ള സൌഹൃദവും രേഖകള്‍ കാണിക്കുന്നുണ്ട് ...!! അവസാനകാലം അദേഹം പള്ളിക്ക് സമീപത്തുള്ള ഒരു ചെറിയ കിണറിന്റെ കവാടം തുറന്നു അതിലേക്കു ഇറങ്ങിപോയെന്നു പറയപ്പെടുന്നു ...

ഇവയിലൊക്കെ വൈരുധ്യങ്ങള്‍ ചിലപ്പോള്‍ കാണാന്‍ കഴിയും ..!! ഇന്നത്തെ ഈ കാലത്ത് ഇത്തരം പോസ്റ്റുകള്‍ അപവാദം ആയേക്കാം ..!! കെട്ടിച്ചമച്ചതാണെന്നും നമുക്ക് തോന്നാം ...!! പക്ഷെ ബാക്കി വെച്ച തെളിവുകളും മറ്റും സൂചിപ്പിക്കുന്നത് ചില സാദൃശ്യങ്ങളാവാം ..????
ഐതിഹ്യങ്ങള്‍ ഒരിക്കലും ,ചരിത്രകാരന്മാര്‍ക്ക് പൂര്‍ണമായ വിവരങ്ങള്‍ നല്കപ്പെടില്ല......!! എങ്കിലും പുരാതന സങ്കല്പങ്ങളും ,സിദ്ധികളും ,മന്ത്രവിദ്യകളുമൊക്കെ ഇന്നും ഒരു രഹസ്യമായി നിലനില്‍ക്കുന്നു ...!!

Share on Google Plus

About admin

6 comments:

  1. സീരിയസ് ആയി ആണ് ചോദിക്കുന്നത്, ഒരു പക്ഷെ അംബ്രോസ് ബിയേഴ്സിനെ പോലെ അദേഹം മറ്റൊരു ഡൈമന്‍ഷനിലേക്ക് പോയതാണെങ്കിലോ? ആ കിണറ്റില്‍ വേറെ ആരെങ്കിലും, തേകാനൊ മറ്റോ ഇറങ്ങാറുണ്ടോ?

    ReplyDelete
  2. പറയാൻ വയ്യ. പക്ഷേ പാശ്ചാത്യരല്ലതൊണ്ട്‌ കത്തനാരെ മാത്രം ആരും വിശ്വസിക്കില്ല. കാരണം.. അതങ്ങനെയാണല്ലോ... :-D

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  3. ''പക്ഷെ മരിക്കുന്നത് വരെ ഇതിന്റെ ഉറവിടം ആരോടും അദ്ദേഹം പറഞ്ഞിരുന്നില്ല ..!''
    ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് ഇതെങ്ങനെ പുറത്തറിഞ്ഞു എന്നാണ്.
    ഒരു പക്ഷെ വേറേതെങ്കിലും രീതിയില്‍ കൂടിയാണെങ്കിലോ അദ്ദേഹം ഈ വിദ്യകളൊക്കെ സ്വായത്തമാക്കിയത്. ഇതിന്‍റെ ഉറവിടത്തെ പറ്റി ഒന്നും അറിയാത്ത ആളുകള്‍ പറഞ്ഞുണ്ടാക്കിയ കഥയാണെങ്കിലോ ഈ മലയാരയന്മാരുടെ കൂടെയുള്ള ജീവിതമൊക്കെ? കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ നല്ല പ്രചാരവും കിട്ടി.
    സഭ പറയുന്നത്: http://www.carmelapologetics.org/173894

    ReplyDelete
  4. ഐതിഹ്യമാല അല്ലാതെ കടമറ്റത്ത് കത്തനാരുടെ മാന്ത്രിക വിദ്യകളെ പറ്റി പ്രതിപാദിക്കുന്ന മറ്റ് സോഴ്സുകള്‍ ഉണ്ടോ?

    ReplyDelete
  5. Aadikaarikamayi ariyila. amweshikate. Ee Post endeyalla. Ithezhuthiya aalod choikanam..

    ReplyDelete