Anunaki - അനുനാകി : a quest behind the secrets of Aliens inhabited in ancient earth and startage of human civilisations as slaves for anunakis'

അനുനാകി

സത്യത്തില്‍ ദൈവം എന്നൊന്നില്ല..ഉള്ളത് നന്മയും തിന്മയും മാത്രം.നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെകില്‍ നിങ്ങള്‍ നന്‍മയിലാണ് വിശ്വസിക്കുന്നത്..

ഹോമോ സേപിയന്‍സ് അഥവാ നമ്മള്‍ മനുഷ്യര്‍ ഏകദേശം 5000 ബി.സി യോട് കൂടി അന്യഗ്രഹ ജീവികളാല്‍ ജനിതകമായി "മോഡിഫൈ" ചെയ്യപ്പെട്ടു.അവര്‍ ആദ്യമായി ഭൂമിയില്‍ വന്നിറങ്ങിയത് യൂഫ്രട്ടീസ് നദി പേര്‍ഷ്യന്‍ ഗള്‍ഫുമായി സംഗമിക്കുന്ന സ്ഥലതായിരുന്നു.അതിനുള്ള പ്രധാന കാരണം ആ സ്ഥലത്തുള്ള കടല്‍ വെള്ളത്തിലെ "മോണോ ആറ്റോമിക് ഗോള്‍ഡ്" സാന്നിധ്യവും.(ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ "മോണോ ആറ്റോമിക് ഗോള്‍ഡ്" സാന്നിദ്ധ്യമുള്ളത് ഹവായി തീരങ്ങളിലാണ്). ഈ അന്യഗ്രഹജീവികള്‍ "അന്നുനാകി" വംശത്തില്‍ പ്പെട്ടവരായിരുന്നു."മോണോ ആറ്റോമിക് ഗോള്‍ഡ്" അവരുടെ ശരീരത്തിന്റെ പ്രവര്‍ത്തികള്‍ സുഗമമായും വേഗതയോടും കൂടി നടത്താനും ബുദ്ധി വികാസത്തിനും അനിവാര്യമായ ഒരു മൂലകമായിരുന്നു.ഈ മൂലകം അവരുടെ ക്ഷീരപദത്തില്‍ ലഭ്യമല്ലാതായപ്പോഴാണ് അവര്‍ ഭൂമിയിലെക് തിരിച്ചത്.

"അന്നുനാകി" വംശത്തില്‍ പെട്ട മൂന്നു തരം "ഏലിയന്‍ " വര്‍ഗമുണ്ടായിരുന്നു -
1) സൌറിയന്‍ അഥവാ റെപ്റ്റോയിഡ്സ് ,
2) അഘാരിയന്‍സ് അഥവാ നോര്‍ഡിക്സ്,
3) സീറ്റാ റെറ്റികുലൈ നക്ഷത്ര സമൂഹത്തില്‍ നിന്നും വന്ന ഗ്രേയ്സ്..
"മോണോ ആറ്റോമിക് ഗോള്‍ഡ്" കണ്ടെത്തുന്നതിനായി ഇവര്‍ ഭൂമിയിലെത്തി..കടല്‍ വെള്ളത്തില്‍ നിന്നും :മോണോ ആറ്റോമിക് ഗോള്‍ഡ്" വേര്‍തിരിച്ചെടുക്കുക എന്നുള്ളത് വളരെ ശ്രമകരമായ ജോലിയായിരുന്നു.

അതിനു വേണ്ടി അവര്‍ കുരങ്ങ് മനുഷ്യന്‍ അഥവാ "ഹോമോ എറക്റ്റസ്" ഇന്‍റെ ഡി.എന്‍.എ അവരുടേതുമായി ക്രോസ്സ് ചെയ്യിച്ചു ആധുനിക മനുഷ്യനെ വാര്‍ത്തെടുത്തു...ചുരുക്കി പറഞ്ഞാല്‍ അവരുടെ ജോലി ചെയ്യാനുള്ള അടിമകളായിരുന്നു മനുഷ്യര്‍.എല്ലാവരും അന്നുനാകി വംശത്തിന് വേണ്ടി ജോലി ചെയ്തിരുന്നെങ്കിലും എല്ലാവര്ക്കും അതിനെ പറ്റി അറിവുണ്ടായിരുന്നില്ല.അറിവുണ്ടായിരുന്ന ചുരുക്കം ചിലര്‍ അത് രഹസ്യമാക്കി വെച്ചു.പിന്നീട് പെട്ടന്നൊരു ദിവസം അന്നുനാകി വംശം ഭൂമിയില്‍ നിന്നും അപ്പ്രത്യക്ഷമായി.

അന്നുനാകി വംശത്തെ പറ്റിയും അവരുടെ വിദ്യകളെ പറ്റിയും അറിവുണ്ടായിരുന്നു ചുരുക്കം ചിലര്‍ അങ്ങനെ മൂനുഷ്യ വംശത്തിന്റെ നേതാക്കന്മാരായി മാറി. അന്നുനാകി വംശം ഉപേക്ഷിച്ചു പോയ ഒരു പെട്ടി - ആര്‍ക്ക് അന്നുനാകി വംശത്തിന്റെ മുഴുവന്‍ അറിവുകളും ശേഖരിച്ചു വെച്ച ഒരു വസ്തുവായി കണക്കാക്കപ്പെട്ടു.ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഒരു വസ്തുവായിരുന്നു ആ ആര്‍ക്ക്. അതിനു കാരണം "മോണോ ആറ്റോമിക് ഗോള്‍ടിന്റെ അണ്‍സ്റ്റബിലിറ്റി ആണെന്ന് പറയപ്പെടുന്നു..അത് തിരിച്ചു സ്റ്റാബ്ലെ ആക്കുവാനുള്ള വഴികള്‍ അറിയാവുന്ന ചുരുക്കം ചിലര്‍ ആ ആര്‍ക്ക് എടുത്തു പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര തിരിച്ചു..ആര്‍ക്ക് എത്തുന്നിടങ്ങളിലെല്ലാം മനുഷ്യ സംസ്കാരം ഉടലെടുത്തു...ജെറുസലേം, റോം, ലണ്ടന്‍..എങ്ങനെ ആര്‍ക്ക് യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.. ഇപ്പോള്‍ ആ ആര്‍ക്ക് ഉള്ളത് അമേരിക്കയിലാണെന്ന് പറയപ്പെടുന്നു..ആര്‍ക്ക് ഇന്‍റെ ചുമതലക്കാര്‍ അതീവ രഹസ്യ സ്വഭാവമുള്ളവരായതിനാല്‍ ആരും അറിയാതെ അവര്‍ മറഞ്ഞു കിടക്കുന്നു..

ആര്‍ക്കിനകത്തെ വാസ്തു എന്നു പറയുന്നത് "ഓ.ആര്‍.എം.ഈ" അഥവാ "ഓര്‍ബിറ്റലി റീഅറഞ്ചേട് മോണോആറ്റോമിക് എലമെന്‍റ്സ്" ആണ്. ഈ വസ്തു ആന്‍റി-ഗ്രാവിറ്റി, ടെലിപതിക് കഴിവുകള്‍, എന്നെ അമാനുഷമായ കഴിവുകള്‍ പ്രദാനം ചെയ്യും എന്നു വിശ്വസിക്കപ്പെടുന്നു.. അതുകൊണ്ടു തന്നെ ചുരുക്കം ചിലര്‍ , അതായത് രഹസ്യ സംഘടനകളായ "ഇല്ലുമിനാട്ടി " ഇവ കൈവശം വെച്ചു..

"ഓ.ആര്‍.എം.ഈ" എട്ട് മൂലകങ്ങളുടെ ഒരു കൂട്ടമാണ് - റുതേനീയം,റോഡിയം,പലേഡിയം,സില്‍വര്‍ എന്നീ ലൈറ്റ് പ്ലാറ്റിനം ഗ്രൂപ്പും ഓസ്മിയം,ഇറിഡിയം,പ്ലാറ്റിനം,ഗോള്‍ഡ് എന്നീ ഹെവി പ്ലാറ്റിനം ഗ്രൂപ്പും..മീന്‍,മുന്തിരി ,ക്യാരെറ്റ് എന്നിവയില്‍ ഇവ അടങ്ങിയിരിക്കുന്നു..ശുദ്ധമായ രൂപത്തില്‍ അല്ലെങ്കിലും..

മനുഷ്യരെ രഹസ്യമായി നിയന്ത്രിക്കുന്നു എന്നു പറയപ്പെടുന്ന "ഇല്ലുമിനാട്ടി " സംഘടനാ അന്നുനാകി വംശത്തിന്റെ ആര്‍ക്ക് ചൈന,റഷ്യ , ഇറാന്‍ എന്നീ രാജ്യങ്ങളിലൂടെ തിരിച്ചു യൂഫ്രട്ടീസ് നദി തീരത്ത് എത്തുംബോള് അന്നുനാകി വംശം പ്രത്യക്ഷപ്പെടുമെന്നും ഇല്ലുമിനാട്ടി രഹസ്യ സ്വഭാവം വെടിഞ്ഞു മറ നീക്കി പുറത്തു വരുമെന്നും മനുഷ്യര്‍ വീണ്ടും അടിമകളായി മാറുമെന്നും പറയപ്പെടുന്നു..

Credit: vidun,aradhana raj

Share on Google Plus

About admin

0 comments:

Post a Comment