ത്യാഗരാജ സ്വാമികൾ

കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജ സ്വാമികൾ--- കർണാടക സംഗീത ശാഖയ്ക്ക് അമൂല്യ സംഭാവനകൾ തന്റെ കൃതികളിലൂടെയും ശിഷ്യസമ്പത്തിലൂടെയും പകർന്നു നൽകി. ക്രിസ്ത്വബ്ദം 1767 -ഇൽ ആന്ധ്രാ പ്രദേശിൽ ജനിച്ച ഈ മഹാൻ 700 ഇൽ പരം കൃതികൾ രചിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.(( 24000--നു മുകളിൽ കൃതികൾ ഉണ്ടെന്നു പറയപ്പെടുന്നൂ..))
മാതാപിതാക്കൾ --രാമബ്രഹ്മം, സീതമ്മ. സംഗീത പാതയിൽ ഗുരുവായി വഴികാട്ടിയത് സോന്തി വെങ്കട രമണയ്യ എന്ന മഹാൻ ആണ്.. ത്യാഗയ്യ,ത്യാഗബ്രഹ്മം,ത്യാഗരാജർ,എന്നീ പേരുകളിലും ത്യാഗരാജ സ്വാമികൾ അറിയപ്പെട്ടു..
13 -ആം വയസ്സ് മുതൽ അദ്ദേഹം കൃതികൾ രചിക്കുവാൻ ആരംഭിച്ചു..18 വയസ്സിൽ പാർവതി എന്ന മഹതിയെ വിവാഹം ചെയ്തു.അഞ്ചു വർഷം കഴിഞ്ഞപ്പോൾ ആ വനിത മരണമടഞ്ഞു..സീതാലക്ഷ്മി എന്നൊരു മകൾ ഉണ്ടായിരുന്നൂ..സ്വാമികൾക്ക് . അവരുടെ പുത്രൻ വിവാഹിതനാകുന്നതിനു മുൻപ് തന്നെ മരണമടഞ്ഞു.അങ്ങനെ സ്വാമികളുടെ പരമ്പര അവസാനിച്ചു.പക്ഷെ അദ്ദേഹത്തിൻറെ സംഗീത പാരമ്പര്യം ശിഷ്യരിലൂടെ ഒഴുകുന്നൂ..സംഗീതം ഉള്ളിടത്തോളം കാലം ആ നദി വറ്റാതെ ഒഴുകുകയും ചെയ്യും..
ശ്രീരാമഭഗവാനെ സദാ സ്മരിക്കയും ആ ലഹരിയിൽ മുഴുകി ജീവിക്കയും ചെയ്ത ത്യാഗരാജ സ്വാമികൾക്ക് സ്വന്തം ജ്വേഷ്ടനിൽ നിന്ന് പോലും ദുരനുഭവങ്ങൾ ഉണ്ടായതായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്..
ശരഭോജി രാജാവിന്റെ സദസ്സിൽ പാടാൻ ആവശ്യപ്പെട്ടപ്പോൾ ആസ്ഥാനവിദ്വാൻ പദവി നിരാകരിച്ചു കൊണ്ട് കല്യാണി രാഗത്തിൽ ''നിധിജാലാ സുഖമാ'' എന്ന കൃതി രചിച്ചതും, ഇഹലോക ജീവിതത്തിൽ സ്വാമികൾ 96 കോടി തവണ രാമമന്ത്രം ഉരുക്കഴിച്ചിട്ടുണ്ടെന്നതും, തിരുപ്പതി ഭഗവാന്റെ അടച്ചിരിക്കുന്ന നടയിൽ സ്വന്തം കൃതി പാടി നട താനേ തുറപ്പിച്ചതും--- ഒക്കെ ത്യാഗരാജ സ്വാമികളുടെ മഹദ് ജീവിതത്തിലെ ചില എടുകളത്രേ.
24000 ഇൽ പരം കൃതികളിൽ 700 എണ്ണത്തോളം മാത്രമേ ഇന്ന് പ്രചാരത്തിൽ ഉള്ളൂ..(( നാച്വറൽ ആയും മാൻമെയ്ഡ് ആയും അദ്ദേഹത്തിൻറെ കൃതികൾ നശിപ്പിക്കപ്പെട്ടൂ എന്ന് കർണാടക സംഗീതചരിത്രാന്വേഷിയായ ശ്രീ രാമാനുജ അയ്യങ്കാർ രേഖപ്പെടുത്തിയിട്ടുണ്ട്...))) 24000 കൃതികളുണ്ട് എന്ന വാദം ശരിയല്ലാ എന്ന് കരുതുന്നുവരുമുണ്ട് പ്രഹ്ലാദ ഭക്തി വിജയം, നൌകാ ചരിത്രം എന്നീ രണ്ടു സംഗീത നാടകങ്ങളും സ്വാമികളാൽ വിരചിക്കപ്പെട്ടിട്ടുണ്ട് .. (( തെലുങ്ക്))
ഘനപഞ്ചരത്ന കീർത്തനങ്ങൾ (( നാട്ട, ഗൌള, ആരഭി, വരാളി, ശ്രീ --രാഗങ്ങളിൽ ))
കോവൂരി (( കോവൂർ )) പഞ്ചരത്ന കൃതികൾ (( ശിവ ഭഗവാനെ കുറിച്ച് ))..
ലാൽഗുടി പഞ്ചരത്ന കൃതികൾ..
ശ്രീരംഗം പഞ്ചരത്ന കൃതികൾ..
ത്രിപുര സുന്ദരീ കൃതികൾ..
ധർമ സംവർധിനീ ദേവി കൃതികൾ..
തിരുപ്പതി വെങ്കടേശ കൃതികൾ
ഉത്സവ സമ്പ്രദായ കൃതികൾ
ദിവ്യ നാമ കീർത്തനങ്ങൾ
തിരുവൊട്ടിയൂർ പഞ്ച രത്ന കൃതികൾ
നാരദ പഞ്ച രത്ന കൃതികൾ
ആഭേരി രാഗം -- നഗുമോമു
ഹിന്ദോളം രാഗം-- സാമജ വര ഗമന
ചാരുകേശി രാഗം -- ആടമോടി ഗലദെ ..
കല്യാണി രാഗം--- അമ്മാ..
പന്തുവരാളി രാഗം-- അപരാധ..
ചന്ദ്രജ്യോതി രാഗം-- ബാഗായനയ്യ
ഹംസനാദം രാഗം--- ബണ്ടുരീതി കോലു
ബഹുധാരി രാഗം-- ബ്രോവഭാ രമ ..
ഖരഹരപ്രിയ രാഗം -- ചക്കനി രാജ
മാർഗ ഹിന്ദോളം രാഗം-- ചലമേലറാ
ധേനുക രാഗം-- തെലിയെ ലേരു ........ ഇവയൊക്കെ ആ മഹാനുഭാവന്റെ എണ്ണിയാലൊടുങ്ങാത്ത കൃതികളിൽ ചിലത് മാത്രം...
കമ്പോസർ രചയിതാവ് രാമഭക്തൻ -- എന്നീ വിശേഷണങ്ങൾക്ക് ഉപരി കർണാടകസംഗീത ശാഖയ്ക്ക് ഒരു ശരിയായ ദിശാബോധം നൽകിയ പണ്ഡിതൻ ആയിരുന്നൂ സ്വാമികൾ. പ്രതാപ വരാളി, നഭോമണി, ജയ നാരായണി, തുടങ്ങി അനേകം രാഗങ്ങൾക്കും അദ്ദേഹം ജന്മം നൽകി. അദ്ദേഹത്തിൻറെ കൃതികൾ പഴയതും പുതുതായ് കണ്ടെത്തിയവയുമായി 160 ഓളം രാഗങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയത്. .
ഒടുവിൽ 1847 ജനുവരി ആറിന് തന്റെ എണ്‍പതാം വയസ്സിൽ സ്വാമി ശിഷ്യഗണത്തെ സാക്ഷിയാക്കിഇഹലോകവാസം വെടിഞ്ഞു.
സ്വാമികളുടെ സ്മരണാർധം ത്യാഗരാജ ആരാധനാ ഉത്സവം എല്ലാ വർഷവും തിരുവയ്യാറിൽ നടത്തുന്നുണ്ട്.
അമേരിക്കയിലെ ക്ലീവ് ലാൻടിലും ചിക്കാഗോയിലും ത്യാഗരാജ ആരാധനാ ഉത്സവം നടത്തുന്നുണ്ട്.
വാമൊഴിയിലൂടെയും ശിഷ്യപരമ്പരയിലൂടെയും -- നിയതവും നിയന്ത്രിതവുമായ ഒരു ''എഡിറ്റിംഗ്'' പ്രക്രിയയുടെയോ രേഖപ്പെടുത്തലുകലുടെയോ സഹായമില്ലാതെ --- ത്യാഗരാജ സ്വാമികൾ തന്റെ ഭക്തി തുളുമ്പുന്ന കീർത്തനങ്ങളിലൂടെ ജീവിക്കുന്നൂ..
Share on Google Plus

About admin

1 comments:

  1. ''18 വയസ്സിൽ പാർവതി എന്ന മഹതിയെ വിവാഹം ചെയ്തു.''
    ഇപ്പറയുന്ന മഹത്വത്തിന്‍റെ കാരണം എന്താണ്? ത്യഗരാജസ്വമികളെ വിവാഹം ചെയ്ത് അദ്ദേഹത്തിന്‍റെ മകളെ പ്രസവിച്ചതോ?

    ReplyDelete