ജർമ്മൻ യുദ്ധകപ്പലും,'എമണ്ടൻ' എന്ന മലയാളപദവും തമ്മിലെന്ത്‌ ബന്ധം?

ഒരു പ്രവര്‍ത്തിയെയോ , വസ്തുവിനെയോ പര്‍വതീകരിച്ച് കാട്ടാന്‍ കാലങ്ങളായി നാം ഉപമിക്കുന്ന ചില വാക്കുകളുണ്ട്....!! പല ഭാഷകളിലും അത്തരം ഉപമകള്‍ ഉണ്ടായിട്ടുണ്ട് ...!! പൊതുവേ ശക്തമായ അര്‍ത്ഥത്തിലങ്ങനെ ഉരുത്തിരിഞ്ഞു, മലയാളികള്‍ തലമുറകള്‍ കൈമാറി ഇന്നും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ''എമണ്ടന്‍ '' എന്ന വാക്ക് ...!! എമണ്ടന്‍ പണി , എമണ്ടന്‍ നുണ ,എമണ്ടന്‍ വണ്ടി എന്നിങ്ങനെ പ്രചരിച്ച ഈ വാക്കിനു പിന്നില്‍ ഒരു ചരിത്രം ഒളിഞ്ഞു കിടക്കുന്ന കാര്യം വളരെ രസകരമാണ് ...!!

ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇമ്പീരിയല്‍ ജര്‍മന്‍ നേവിയുടെ യുദ്ധക്കപ്പല്‍ ആയിരുന്നു ..!! എസ് .എം .എസ് എംഡന്‍ അഥവാ ''എമണ്ടന്‍ ''....!!!!പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കൂറ്റന്‍ ഭീമന്‍ കപ്പല്‍ ...!!

118 മീ..നീളവും ,12 ബോയിലറുകള്‍ , പതിനാറായിരം ഷാഫ്റ്റ് ഹോഴ്സ് പവര്‍ ഊര്‍ജവും .46/6 km/h വേഗത , 10.5 SKL/40 GUNS,CONING ഇവയൊക്കെ കൈമുതലാകി എംഡന്‍ തീതുപ്പിയപ്പോള്‍ പാശ്ചാത്യ സഖ്യ കക്ഷികളുടെ അടിവേര് ഇളകി ...!!ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സഖ്യ കക്ഷികളുടെ പതിമൂന്നു കപ്പലുകളോളം ഇത് പിടിച്ചെടുക്കുകയും, തകര്‍ക്കുകയും ചെയ്തിട്ടുണ്ട് ...!! കപ്പലുകളിലെ പന്ത്രണ്ട് ബോയിലറുകള്‍ക്കും ഊര്‍ജം പകരാന്‍ കല്‍ക്കരിയാണ് ഉപയോഗിച്ചത് ...!! ജര്‍മനിയിലെ എംഡന്‍ നഗരത്തിന്റെ പേര് നല്‍കപ്പെട്ട ഈ യുദ്ധക്കപ്പല്‍ നീരാവി എഞ്ചിന്‍ ഉപയോഗിക്കുന്ന ജര്‍മന്‍ കപ്പല്‍ ശ്രേണിയുടെ അവസാനത്തേ കണ്ണിയായിരുന്നു ...!!

1910 ഏപ്രില്‍ ഒന്നാം തിയതി,ക്യാപ്ടന്‍ മുള്ളറിന്‍റെ നേതൃത്തത്തില്‍ ജര്‍മനിയുടെ കീല്‍ നഗരത്തിലെ തുറമുഖത്ത് നിന്നും അങ്കം കുറിച്ച് , കിഴക്കോട്ടു പുറപ്പെട്ട എംഡന്‍ കപ്പല്‍, മദ്രാസ്‌( ഇന്നത്തെ ചെന്നൈ )ഉള്‍പ്പടെ ആക്രമണം അഴിച്ചു വിട്ടു കനത്ത നാശനഷ്ടം ഉണ്ടാക്കി .....!! ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഈ കപ്പല്‍ റഷ്യയുടെ ''റിയാസാന്‍ '' എന്ന യുദ്ധ കപ്പല്‍ പിടിച്ചെടുത്തു ജര്‍മന്‍ നേവിയുടെ യുദ്ധക്കപ്പലാക്കി മാറ്റിയെടുത്തു ...!!

1911 ല്‍ ജര്‍മനിയുടെ കരോളിന്‍ ദ്വീപുകളിലെ വിഘടന വാദികളെ അമര്‍ച്ച ചെയ്തുകൊണ്ടായിരുന്നു എംഡന്‍ അതിന്റെ താണ്ഡവത്തിന് തുടക്കമിട്ടത് ...!!സംയോജിതമായി നങ്കൂരമിട്ടു ശത്രു പാളയത്തിലേക്ക് തൊടുത്തുവിട്ട പീരങ്കിയുണ്ടകള്‍ അവരെ തകര്‍ത്തുകളഞ്ഞു ...!! ശേഷം തളര്‍ന്നു പോയ റിബലുകളെ കരയിലേക്ക് ചെന്ന് തുരത്തി ദ്വീപുകള്‍ തിരിച്ചു പിടിക്കാന്‍ ജര്‍മന്‍ നാവീകര്‍ക്ക് അധികം പണിപ്പെടെണ്ടി വന്നില്ല...!!!രണ്ടാം ചൈനീസ് വിപ്ലവകാലത്ത് യാങ്ങ്‌ സെ (yang-se) നദികരയിലുള്ള വിപ്ലവകാരികളുടെ കോട്ടകള്‍ക്ക് നേരെ ബ്രിട്ടണും ,ജപ്പാനും ആക്രമണം അഴിച്ചു വിട്ടപ്പോള്‍ കൂടെ ഈ കപ്പല്‍ ഭീമനുമുണ്ടായിരുന്നു ..!!

ഒന്നാം ലോകമഹായുദ്ധത്തില്‍ തന്റെ സംഹാര ശേഷി മുഴുവന്‍ പുറത്തെടുത്ത എംഡന്‍,ബ്രിട്ടീഷ്‌ കപ്പലുകള്‍ക്ക് നേരെ കടന്നാക്രമണം നടത്തി ...!!1914 ല്‍ ഇന്ത്യന്‍ മഹാസമുദ്രം ബ്രിട്ടന്‍ ആധിപത്യത്തില്‍' ബ്രിട്ടന്റെ തടാകം ' എന്നാണ് അറിയപ്പെട്ടിരുന്നത് ...!!പക്ഷെ ബ്രിട്ടിഷ് കപ്പലോക്കെ തനിക്കൊരു പ്രശ്നമേയല്ലെന്ന് തെളിയിച്ചു എംഡന്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഏതാണ്ട് പതിനേഴു ബ്രിട്ടീഷ്‌ കപ്പലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പു കുത്തി...!! യുദ്ധക്കപ്പലുകള്‍ പിടിച്ചെടുത്തു നശിപ്പിക്കുന്നത് ''നിത്യ തൊഴിലാക്കിയ ഈ ഭീമന്‍റെ ഖ്യാതി ലോകമെങ്ങും വ്യാപിച്ചു ...!!ജര്‍മനിയുടെ ഈ നിര്‍മാണ വൈദഗ്ധ്യത്തിനു മുന്‍പില്‍ ലോകം തല കുനിച്ചു ...!!

പിടിച്ചെടുത്ത നാവീകരോടും,യാത്രക്കരോടുമെല്ലാം കപ്പലിന്റെ ക്യാപ്ടന്‍ മുള്ളര്‍ വളരെ മാന്യമായിട്ടാണ് പെരുമാറിയത് ....!! അവരേയൊക്കെ സുരക്ഷിതമായി പാര്‍പ്പിക്കണമെന്നു അദ്ദേഹത്തിനു നിര്‍ബന്ധമുള്ള കാര്യമായിരുന്നു ...!!

സെപ്തംബര്‍ 14 നാണ്‌ ജര്‍മന്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കനത്ത നാശം വിതച്ച കാര്യങ്ങള്‍ ബ്രിട്ടന്‍ അറിയുന്നത് ...!!അപ്പോഴേക്കും കൊളംബോയില്‍ ( ശ്രിലങ്ക ) സിംഗപ്പൂരിലേക്കുള്ള പാത മിക്കവാറും നിശ്ചലമായിരുന്നു ..!! എമണ്ടനെ പേടിച്ചു കപ്പല്‍ തുറമുഖം വിട്ടിറങ്ങാന്‍ ആവാത്ത സ്ഥിതി വന്നു ...!! വ്യാപാര കപ്പലുകളുടെ ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ന്നു..!! വെറും ഒരു കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ തന്നെ പിടിച്ചടക്കിയ സ്ഥിതി ...!! ബ്രിട്ടണും ,സഖ്യ കക്ഷികളും അമ്പരന്നുപോയി ...!! ഈ അവസ്ഥയില്‍ ഇരിപ്പുറയ്ക്കാതെ ബ്രിട്ടന്‍ ,ഓസ്ട്രിയന്‍ ,ഫ്രഞ്ച് ,ജാപ്പനീസ് ,റഷ്യന്‍ യുദ്ധകപ്പലുകള്‍ ഒത്തൊരുമിച്ചു മഹാ സമുദ്രത്തില്‍ എമണ്ടനെ അരിച്ചുപെറുക്കി ...!! പക്ഷെ ക്യാപ്ടന്‍ മുള്ളര്‍ സമര്‍ത്ഥമായി അവരുടെയൊന്നും കണ്ണില്‍ പെടാതെ ഒഴിഞ്ഞുമാറി യാത്ര തുടര്‍ന്നു ...!!

വരുന്നതും പോകുന്നതും അറിയാത്ത രീതിയില്‍ ഒഴിഞ്ഞുമാറി നടക്കുന്നവരെ സൂചിപ്പിക്കാന്‍ തമിഴ് ഭാഷയില്‍ ഉപയോഗിക്കുന്ന ''അവന്‍ ശരിയാന എമണ്ടന്‍ ആയി ഇരുക്കാന്‍ '' എന്ന രീതി ഇവന്റെ ഈ സ്വഭാവം ഉദ്ദേശിച്ചു പ്രചരിച്ചതാണ് ..!!

1914 september 22 എംഡന്‍ മദ്രാസ്‌ ( ചെന്നൈ ) തുറമുഖത്തിനു അടുതെത്തി....!! മറീന ബീച്ചില്‍ നിന്നും മൂവായിരം വാരെ നിലയുറപ്പിച്ച ഈ യുദ്ധക്കപ്പല്‍ പീരങ്കി ആക്രമണം അഴിച്ചു വിട്ടതോടെ മദ്രാസ്‌ തുറമുഖത്തു നിര്‍ത്തിയിരുന്ന ബര്‍മ്മ ഓയില്‍ കമ്പനിയുടെ ഓയില്‍ ടാങ്കറുകള്‍ കത്തി അമര്‍ന്നു ...!!ആദ്യത്തെ മുപ്പതു റൌണ്ട് പീരങ്കി വെടിയിലാണ് ഇത് തീര്‍ന്നത് ...! കൂടാതെ അവിടെ നങ്കൂരമിട്ട ഒരു വ്യപാരകപ്പലില്‍ കനത്ത ജീവഹാനി സംഭവിച്ചു ...!!പരിക്കേറ്റവര്‍ ചികിത്സ ഫലമാകാതെ വൈകാതെ മരണമടഞ്ഞു ..!! എന്നാല്‍ അരമണിക്കൂറിനകം പ്രത്യാക്രമണം തുടങ്ങിയതോടെ പിന്‍വലിഞ്ഞ എംഡന്‍ പോകുന്ന പോക്കില്‍ 125 ഷെല്ല് കൂടി തോടുത്തു വിട്ടിട്ടാണ് പോയത് ..!! പോരെ പൂരം ..!!

എംഡന്‍റെ പ്രഹരശേഷി ബ്രിട്ടന്‍റെ ആത്മധൈര്യം ചോര്‍ത്തി എന്നുമാത്രമല്ല അവരുടെ സാമ്പത്തിക അടിത്തറ വരെ സാമാന്യം തകര്‍ത്തുകളഞ്ഞു ..!!ആയിരകണക്കിനു ആളുകള്‍ മദ്രാസില്‍ നിന്ന് വിദൂര സ്ഥലങ്ങളിലേക് പലായനം ചെയ്തു ..!!എമണ്ടന്‍ വരവ് അറിയിച്ചാല്‍ അവിടം നില്‍ക്കകള്ളിയില്ലതായി ...!!

മദ്രാസിലേക്ക് പിന്‍വലിഞ്ഞ എംഡന്‍ സിലോണ്‍ (ശ്രിലങ്ക) തുറമുഖത്ത് എത്തിച്ചേര്‍ന്നെങ്കിലും അവിടം ആക്രമണം നടത്തിയില്ല ...!!സേര്‍ച്ച്‌ ലൈറ്റുകളുടെ കണ്ണില്‍ പ്പെടതിരിക്കാന്‍ തന്നെയായിരുന്നു ആ നീക്കം .....!!

തന്ത്രപരമായ ക്യാപ്ടന്‍ മുള്ളറുടെ നേതൃതം തന്നെയാണ് കേവലം ഒരു യുദ്ധകപ്പലിനെ അത്രയും കാലം തെളിച്ചുകൊണ്ടുപോയതില്‍ മുഖ്യ പങ്കും ...!!
ഒടുവില്‍ ബ്രിട്ടീഷ്‌ ബോംബര്‍ വിമാനങ്ങള്‍ തന്നെ കാര്യമായി രംഗത്തിറങ്ങി ...!! തലങ്ങും വിലങ്ങും നടത്തിയ വ്യോമാക്രമണം നിമിത്തം എമണ്ടന്‍ ഒടുവില്‍ തകര്‍ന്നു കരയ്ക്കടിഞ്ഞു ...!!അതിനു ശേഷം ജര്‍മനി നേവി എംഡന്‍ എന്നപേരില്‍ നാലു യുദ്ധകപ്പലുകള്‍ കൂടി നിര്‍മിക്കുകയുണ്ടായി ...!!

ശത്രുനിരയുടെ കണ്ണ് വെട്ടിച്ചു അവരെ മുച്ചൂടും മുടിക്കുന്ന എംഡനും ,ക്യപ്ടന്‍ മുള്ളറും അങ്ങനെ ചരിത്രരേഖകളില്‍ നിറഞ്ഞു ...!! എങ്കിലും ഈ കപ്പല്‍ ഭീമനെ ജനങ്ങള്‍ മനസ്സിലോര്‍ക്കുന്നത് പ്രഹരശേഷിയുടെയുടെയും ഭീമാകരത്വത്തിന്റെയും പര്യായമായി തന്നെയാണ് ...!!!!

Share on Google Plus

About admin

1 comments:

  1. കൊള്ളാം, എമണ്ടന്‍റെ etymology.

    ReplyDelete