വള്ളുവനാടിന്ടെ ചരിത്രം: The History of Valluvanad

വള്ളുവനാടിന്ടെ ചരിത്രം അറിയാമോ?

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാ‍നി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. ഈ രാജവംശം ആറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു.

വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. ഇവിടത്തെ തിരുമാന്ധാംകുന്നു ഭവഗതി വള്ളുവക്കോനാതിരിമാരുടെ ഭരദേവതയായിരുന്നു. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈക്കലാക്കി.

മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. പിൽക്കാലത്ത് ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.

സ്വാതന്ത്ര്യപൂർവ്വമദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ, പഴയ വള്ളുവനാടിന്റെ തെക്കൻ പ്രദേശങ്ങളേയും പഴയ നെടുങ്ങനാടിന്റെ ഭാഗങ്ങളായിരുന്നഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപപ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതുകൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.

Share on Google Plus

About admin

8 comments:

  1. ഒരു സംശയം ചോദിക്കട്ടെ, ഒന്നും തോന്നരുത്. ഈ സിനിമകളില്‍ ഒക്കെ സംസാരിക്കുന്ന വള്ളുവനാടന്‍ ഭാഷ തന്നെയാണോ നിങ്ങളൊക്കെ ശരിക്കും സംസാരിക്കുന്നത്? 'ഉവ്വ്' , 'ഇല്യാ', പൂവ്വാ', 'വര്വാ', 'ന്‍റെ കുട്ട്യേ'...അങ്ങനൊക്കെ?

    ReplyDelete
  2. ofcourse yes.... ee vaka vakkukaloke ippalum nilavilund. pakshe cinemayil kanunnath pole eduthh kanikkan tharathil mathram ath prakadamalla. may be njangal ath kett sheelichath kondavaam,.... ee paranja 5 vakkukalum njanulpede upayogikunnathaanu. (thaane varunnatha) :-D

    ReplyDelete
    Replies
    1. വീണ്ടും 'ഒന്നും തോന്നരുത്' എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു.
      എനിക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിരി വരും. എന്‍റെ നാട് പത്തനംതിട്ടയാണ്. ഞാന്‍ ഏകദേശം പത്രഭാഷയാണ് സംസാരിക്കുന്നത് except കുറച്ച് അച്ചായാത്തി സ്റൈല്‍ 'എന്നാ', 'ഓ പിന്നെ'. അത് കൊണ്ട് തന്നെ ഞാന്‍ വല്ല തമാശ പറഞ്ഞാലും വളരെ സീരിയസ് ആയേ ആളുകള്‍ എടുക്കൂ. 'എടാ/എടീ/നീ' എന്നൊന്നും വിളിച്ചു ശീലിച്ചിട്ടും ഇല്ല. ഒരു informal സംഭാഷണത്തില്‍ പോലും 'നിങ്ങള്‍' 'താങ്കള്‍' എന്നൊക്കെയേ ഉപയോഗിക്കൂ.
      എന്‍റെ അമ്മാമ്മയെ കെട്ടിച്ചിരിക്കുന്നത്‌ തൃശൂരാണ്. അമ്മാമയുടെ മക്കള്‍ വാ തുറന്നാല്‍ ഞങ്ങള്‍ ചിരി തുടങ്ങും.

      Delete
  3. hahahaha..... thrissur vereyaaNu. athinu vyathyaasam und. njangal vere. palakkad jillayil thanne valluvanaadum(ottapalam,pattambi,cherpulassery,vellinezhi,karalmanna),mannarkkadum,pallakadum vyathyastha bashakala. chila ulanadan sthalangalaaya mundoor,kongad(achante veed kongad aanu)ennivide okke naadan baashaya just like acchadi..chila aksharangalk ithiri neettam undaavum. ini chitoor enna sthalath thani tamizh-mixed malayalama.... ini ithonnumallatha spl bashakal kure und attapaadiyil,classil rand peru attapadikkara...

    ordinary cinemayil,biju menon parayunnath palakkad town,kongad,mundoor language aanu

    ReplyDelete
    Replies
    1. ഞാന്‍ സംസാരിക്കുന്നത് എങ്ങനെയാണെന്ന് ഇപ്പോള്‍ എങ്ങനെയാ പറഞ്ഞ് മനസ്സിലാക്കുക...എങ്ങനെ എഴുതുന്നോ അങ്ങനെ തന്നെ സംസാരിക്കും. പുസ്തകം ഉറക്കെ വായിക്കുന്നത് പോലെ.

      Delete
  4. Hahaha...... Hmm!!!!
    Pakshe valluvanattilum achadibashaya... Ithiiri namboori basha kalarniitundavum chila veedukalil enn mathram

    ReplyDelete
    Replies
    1. I want to visit Palakkad, especially your college, one day, which has given birth to so many luminous people.

      Delete