ആദ്യ ഭാഷ സംസ്കൃതമോ അതോ പ്രാകൃതമോ, പാലിയോ ??

ആദ്യ ഭാഷ സംസ്കൃതമോ അതോ പ്രാകൃതമോ, പാലിയോ ??
ഇന്ത്യയിലെ പ്രാകൃത ഭാഷക്ക് ലിപികള്‍ ഇല്ലായിരുന്നു.അവയ്ക്ക് സ്വരശാസ്ത്രമേ ഉണ്ടായിരുന്നുള്ളൂ .ഖരോഷ്ടി, ബ്രഹ്മി ലിപികളില്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകള്‍ പ്രാകൃതം തന്നെ ആയിരിക്കണം.ദേവാനാം പിയ പിയ ദര് ശി 'യിലെ പിയ ദര് ശി തുടങ്ങിയ വാക്കുകള്‍ പ്രാകൃതത്തിന്റെതാണ് .ഖരോഷ്ടി,ബ്രഹ്മി,നാഗരി ദേവനാഗരി എന്നിങ്ങനെയാണ് ഇന്ത്യയിലെ ലിപികളെ ക്രമപ്പെടുത്തിയിട്ടുള്ളത് .എന്നാല്‍ ദക്ഷിണേന്ത്യന്‍ ലിപികള്‍ ഈ ക്രമീകരണത്തില്‍ ഉള്‍പ്പെടുന്നില്ല.ഇത് ഉത്തരേന്ത്യന്‍ ഭാഷകള്‍ക്കെ ബാധകമാകുന്നുള്ളൂ.പ്രാകൃത ഭാഷകളുടെ കാര്യത്തില്‍ പോലും തെക്കേ ഇന്ത്യയെ ആരും ഗൌനിച്ചിട്ടില്ല.ഇന്നും എല്ലാ രംഗത്തും തെക്കേ ഇന്ത്യ അവഗണിക്കപ്പെടുകയാണല്ലോ .ദക്ഷിണേന്ത്യയെ മൊത്തത്തില്‍ ദ്രാവിഡ ദേശമെന്നും ഇവുടുത്തെ ഭാഷയെ ദ്രാവിഡ ഭാഷയെന്നും സ്പര്‍ശിച്ചിട്ട്‌ കടന്നു പോവുകയായിരുന്നു ഓരോ ചിന്തകനും.
അന്വേഷണങ്ങളെല്ലാം അധിഷ്ഠിതമായിട്ടുള്ളത് വടക്കന്‍ പ്രാകൃതത്തിലാണ് .മഹാരാഷ്ട്ര,ശൌരി സേനി,മാഗധി,അര്‍ദ്ധമാഗധി,പൈശാചി എന്നിങ്ങനെയാണ് വടക്കന്‍ പ്രാകൃത ഭാഷയുടെ ഉള്‍പ്പിരിവുകള്‍ .മഹാരാഷ്ട്രി പ്രാകൃതത്തിന്റെ പരിഷ്കൃത രൂപമാണ് പാലിഭാഷ .ഒന്നാം ഘട്ടത്തിലെ സമ്പൂര്‍ണ ഭാഷയെന്നാണ് പാലിയെപ്പറ്റി പറഞ്ഞുപോരുന്നത് .പാലിയുടെ പരിഷ്കൃത രൂപമാണ് സംസ്കൃതം .സംശയം തോന്നുന്നവര്‍ക്കുവേണ്ടി പാലിയില്‍ നിന്ന് ഒന്നു രണ്ടു ഉദ്ധരണികള്‍ സമര്‍പ്പിക്കാം.
(1)സുഖകാമാനി ഭൂതാനി യോ ദണ്ടേന ന ഹിംസതി
അത്തനോ സുഖമേ സാനോ പേച്ച സോ ലഭതേ സുഖം
(2)ന നഗ്ഗചരിയാ ന ജടാ ന പങ്കാ
ന നാസകാ ഥണ്ടില സായികാ വാ
രചോ ച ജല്ലം ഉക്കുടിക പ്പധാന
സോ ധേന്തി മച്ചം അവിതിണ്ണ കംഗ് വം
ഇത് പാലിയാണ് .സംസ്കൃതമാണെന്ന് തോന്നാന്‍ ഇടയുണ്ട് .നമുക്ക് അറിയാവുന്നത് സംസ്കൃത മായതുകൊണ്ടാണ് -ആ സ്ഥലജല വിഭ്രമം .
പാലിയില്‍ നിന്ന് സംസ്കൃതത്തെ രൂപപ്പെടുത്തിയവര്‍,ആര്യന്മാണ്‌ .പാലിഭാഷ സാധാരണക്കാരന്‍റെ ഭാഷയായിരുന്നു.ശ്രീബുദ്ധന്റെ സകല സൂക്തങ്ങളും പാലിയിലാണ് ആദ്യം കുറിക്കപ്പെട്ടത് .ആര്യന്മാര്‍ പ്രാകൃത ഭാഷയില്‍ നിന്ന്-പ്രത്യേകിച്ചും മഹാരാഷ്ട്രി പ്രാകൃതത്തില്‍ നിന്ന് ധാരാളം വാക്കുകള്‍ സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചിട്ടുണ്ട് .സ്വീകരിച്ച വാക്കുകള്‍ അല്‍പ്പം തേച്ചു മിനുക്കിയാണ്‌ അവര്‍ ഉപയോഗിച്ചതെന്ന് മാത്രം.പ്രാകൃതത്തില്‍ നിന്ന് സംസ്കൃതകാരന്മാര്‍ സ്വീകരിച്ച ചില വാക്കുകളും രൂപ ഭേദങ്ങളും-
ഗോരി -ഗൌരി ,പിയ-,ഗാമ-ഗ്രാമം,കവ്വം-കാവ്യം,അവത്ത-അവസ്ഥ,പാവുഅ-പ്രാകൃതം,അത്തമനം-അസ്തമനം,മിത്തം-മിത്രം,താനം-സ്ഥാനം,പക്കി-പക്ഷി.
വാക്കുകള്‍,മാത്രമല്ല,പ്രാകൃതന്മാരുടെ അനേകം പട്ടുവൃത്തങ്ങളും സംസ്കൃതം സ്വീകരിച്ചു.27പാട്ടുവൃത്തങ്ങളാണ് പ്രാകൃത ഭാഷയില്‍ ഉണ്ടായിരുന്നത് .അവയില്‍ 16ഉം ആര്യന്മാര്‍ സ്വീകരിച്ചു .സംസ്കൃതത്തിലെതെന്നു എ.ആര്‍.ഉള്‍പ്പെടെയുള്ള സകല മഹത്തുക്കളും ഭാഷാജ്ഞാനികളും വിശ്വസിച്ചു പോന്ന ആര്യ,ഗീതി മുതലായ വൃത്തങ്ങള്‍ പ്രാകൃത ഭാഷയുടെ സ്വന്തമാണ് .അവക്ക് സംസ്കൃതത്തിന്റെതെന്നു പറയാവുന്ന ശ്ലോകങ്ങ ളോ ട ല്ല അടുപ്പം.താളം തട്ടി പാടാവുന്ന പാട്ടുവൃത്തങ്ങള്‍ തന്നെയാണ് ആര്യയും ഗീതിയും.
വിരുതിനു വിലയില്ലിവിടെ
തിരിമാറിയല്ലേ നമുക്കു സാഹിത്യം
വില പെറു മേലി വിരിക്കും
വലയിലുടക്കിക്കിടപ്പൂ മലയാളം (ഗീതി)
-ഗീതിയാണിത്.അവസാന വരിയില്‍ മൂന്നു മാത്രകള്‍ കൂട്ടിയാല്‍ ആര്യയാകും.
നാട്ടുകാര്‍ക്കെല്ലാം മനസ്സിലാകുമായിരുന്ന പാലിഭാഷ എന്തിനുവേണ്ടിയാണ് പരിഷ്കരിക്കപ്പെട്ടത്‌ .എന്തിനാണ് സംസ്കൃതമെന്ന പുതിയ ഒരു ഭാഷയെ രൂപപ്പെടുത്തി എടുത്ത്ത് പാലിക്കു പുറമേ മഹാരാഷ്ട്രിയോ മാഗധിയോ അര്‍ദ്ധമാഗധിയോ ഒക്കെ ഉണ്ടായിരുന്നല്ലോ.ബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും സകല ഉപദേശങ്ങളും അല്‍പ്പം പോലും ചോര്‍ന്നുപോകാതെ ജനങ്ങളില്‍ എത്തിക്കുവാനുള്ള കഴിവും വളര്‍ച്ചയും ആ ഭാഷകള്‍കെല്ലാം ഉണ്ടായിരുന്നല്ലോ.ഇത്രയും സൌകര്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കട്ടെടുത്തും കടമെടുത്തും ഭാഷയുടെ മറ്റൊരു രൂപത്തിനുവേണ്ടി പാടുപെടേണ്ട ആവശ്യം ഇല്ലായിരുന്നു.എന്നിട്ടും അവര്‍ അതില്‍ നിഷ്ഠ വെച്ച് നീങ്ങിയെങ്കില്‍ അവര്‍ക്ക് എന്തോ പ്രത്യേക താല്പര്യം സംരക്ഷിക്കെണ്ടാതുണ്ടായിരുന്നുവന്നു ഉറപ്പിച്ചു പറയാം.
ആ പ്രത്യേക ഉദ്ദേശ്യം എന്തായിരുന്നുവെന്ന്‍ അനുമാനിക്കാനേ ആവൂ.ശ്രേഷ്ഠന്മാരാണ് (ആര്യന്മാര്‍)തങ്ങളെന്ന്‍ പ്രകടമാക്കാന്‍ അവര്‍ക്ക് വിഭിന്നമായതും നാട്ടിലെ "അണ്ടനും അടകൊടനുമെല്ലാം" സംസാരിക്കാത്തതുമായ ഒരു ഭാഷ വേണമായിരുന്നു .അവര്‍ പൂജിക്കുന്ന ദൈവങ്ങള്‍ക്ക് അവര്‍ കൊണ്ടുചെല്ലുന്ന തുകല്‍ക്കഷണങ്ങളിലോ മരപ്പട്ടകളിലോ എഴുതിക്കൊടുക്കാന്‍ ദൈവത്തിന്റെതായ ഒരു ഭാഷ വേണമായിരുന്നു.ഈശ്വരന്‍ അവരോടു പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനും അവര്‍ക്ക് പ്രതേക ഭാഷയുടെ ആവശ്യം ഉണ്ടായിരുന്നു.അങ്ങനെ സാധാരണ മനുഷ്യരില്‍ നിന്ന്‍ അകന്നു നില്‍ക്കാനും തങ്ങളുടെ ഉന്നത സ്ഥാനത്തിനു മോടികൂട്ടുവാനും ഈശ്വരന്റെ പേരിലും തട്ടിപ്പ് നടത്തുവാനും വേണ്ടി ആര്യന്മാര്‍ ക്ളോണിംഗ് സമ്പ്രദായത്തിലൂടെ ജനിപ്പിച്ച ഭാഷയാണ്‌ സംസ്കൃതം.അതിനെ അവര്‍ വേദ ഭാഷയെന്നു വിളിച്ചു.
സൂക്ഷ്മമായി ആലോചിച്ചാല്‍ സംസ്കൃതം തനിമയുള്ളൊരു ഭാഷയല്ല.അതിന്റെതായി അതില്‍ പറയത്തക്കവിധം ഒന്നുമില്ല പേര് കൊണ്ടുതന്നെ ആ സത്യം വെളിവാകുന്നുണ്ട്‌ .'സംസ്കൃതം'എന്ന വാക്കിന്‍റെ അര്‍ഥം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.സംസ്കരിച്ചെടുക്കപ്പെട്ടതെന്നാണ് ആ വാക്കിന്‍റെ അര്‍ഥം .ഇന്നലെ വരെ മോശമായിരുന്നതിനെ തല്ലിയഴിച്ച് ആ തടികള്‍ കൊണ്ട് ഒരു പെട്ടി പൂട്ടി.അത് പെട്ടിയായി.പക്ഷെ മേശയുടെ കാലും പലകയുമാണ് അതില്‍ ഉള്ളത്.ചിന്തേരിട്ട് മിനുക്കിയിട്ടുണ്ടാകാം.വാര്‍ണീഷ് ഇട്ട് ഭംഗി വരുത്തിയിട്ടുണ്ടാകാം.അതിനപ്പുറം കാര്യമായി ഒന്നുമില്ല.സംസ്കരിച്ചെടുത്തത്. മാത്രമേ ആകുന്നുള്ളൂ സംസ്കൃതം.സംസ്കൃതത്തിന്റെ എല്ലാ മഹത്വങ്ങളും പാലിക്കും പ്രാകൃതത്തിനും അവകാശപ്പെട്ടതാണ്.എന്നാല്‍ സംസ്കൃതഭാഷയുടെ ആവിര്‍ഭാവത്തോടുകൂടി ശൈവ-വൈഷ്ണവ മതങ്ങള്‍ പുഷ്ടിപ്പെട്ടു.ആ മതങ്ങളില്‍കൂടി ആര്യന്മാരും ശക്തി പ്രാപിച്ചു.ഈശ്വരന്‍ എന്ന വാക്കിനു പിന്നില്‍ മനുഷ്യനെ ഏകോപിപ്പിക്കുവാന്‍ അവര്‍ക്കുകഴിഞ്ഞു.ശാക്യമുനിയുടെയും ജൈനമുനിയുടെയും വീക്ഷണ ങ്ങള്‍ക്കെതിരെയാണ് അവരുടെ ഈശ്വരന്‍ അവതരിച്ചത് .
ദക്ഷിണേന്ത്യയിലേക്ക് സംസ്കൃതം കടന്നുവന്നത് പല്ലവന്മാരുടെ വാളും പരിചയും പിടിച്ചുകൊണ്ടാണ് .എ.ഡി.എഴാം ശതകത്തിന്‍റെ അന്ത്യത്തിലായിരുന്നു പല്ലവന്മാരുടെ പടപുറപ്പാട്.അവര്‍ ശൈവരും വൈഷ്ണവരുമായിരുന്നു.കാഞ്ചിയിലെ പല്ലവന്മാരാണ് സംസ്കൃതത്തെ പടര്‍ത്തുവാനും ഹിന്ദുമതത്തെ വളര്‍ത്തുവാനും ജാഗ്രത കാട്ടിയവര്‍.അവരുടെ അധികാരം നാട്ടുഭാഷകളെ കാട്ടിലേക്ക് പിന്തള്ളി.
അതിശക്തരെ ആരാധിക്കുകയും അവരുടെ പിന്‍പേ നടക്കുകയും ചെയ്യുക എന്നത് ആര്യന്‍മാര്‍ ആവര്‍ത്തിച്ചു വന്ന സ്വഭാവമാണ് .ടിപ്പുവിന്‍റെ കാലത്ത് ബ്രാഹ്മണര്‍ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ചാരന്മാരായി പ്രവര്‍ത്തിച്ചു .മലബാര്‍ മാപ്പിള ലഹളയുടെ കാലത്തും അവര്‍ ബ്രിട്ടീഷ് മേല്‍കൊയ്മയെ പിന്താങ്ങി.പല്ലവന്മാര്‍ ആക്രമിച്ചു കയറിവന്നപ്പോള്‍ അവര്‍ പല്ലവന്മാരുടെ ബന്ധുക്കളായി.സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന ജോലി ബ്രാഹ്മണര്‍ ഏറ്റെടുത്തു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് പറയപ്പെടുന്നുണ്ട് .സത്യത്തില്‍ ഇവിടെ ജനാധിപത്യമല്ല,ജനനാധിപത്യമാണ് നിലവിലിരിക്കുന്നത് .ഒരു പ്രത്യേക സമൂഹം മാത്രമാണ് എന്നും അധികാരത്തില്‍,അവരുടെ ഇച്ഛയാണ് നടന്നുപോരുന്നത് .ഭാഷയുടെ കാര്യത്തിലും ഇന്നും സ്ഥിതിക്ക് മാറ്റമില്ല
Share on Google Plus

About admin

2 comments:

  1. ഇതിന്‍റെ source എന്താണ്?
    ഇത് വായിച്ചിട്ട് കിട്ടുന്ന impression സംസ്കൃതം ബുദ്ധനും ശേഷം വന്നതാണെന്നാണ്. പക്ഷെ മൂന്ന്‍ വേദങ്ങള്‍ ബുദ്ധന്‍റെ കാലത്ത് തന്നെ നിലവിലുണ്ടായിരുന്നു.

    ReplyDelete
  2. ഈ വിഷയത്തെ പറ്റി ഞാന്‍ മനോജ്‌ ഡോക്ടറോട്(@russelsteapot.blogspot.in) ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:
    Sir,
    Sorry to disturb you. I think you are the best person to answer this. Did Buddha know Sanskrit? I mean, has he ever spoken Sanskrit? I have seen in a blog that Pali was the language of India and Sanskrit later evolved from it and Pali was pushed to oblivion, by Brahmin conspirators(who else? :-)). When I searched in net, there were sites which argue that Buddha himself knew Sanskrit(like, he was a prince and had to learn it).
    Midhuna
    മറുപടി:
    It is plausible he knew Sanskrit (actually 'proto Sanskrit' because language evolves and the language of Vedas is not the Sanskrit we know now it.It is a complicated subject.) Pali was a closely related dialect (like many other similar dialects at that time) and all these mixed together is what we call modern Sanskrit.
    -------------------------------------------------------The end----------------------------------------------------------
    ഇനി ഞാന്‍ എഴുതുന്നു:
    എന്‍റെ അനുമാനം,ബുദ്ധന്‍ ഇത്രയ്ക്ക് വിവരമുള്ള ആളായിരുന്നെങ്കില്‍ തീര്‍ച്ചയായും സംസ്കൃതവും അറിയാമായിരിക്കണം എന്നാണ്. പിന്നെ, അദ്ദേഹം തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ജനങ്ങളുടെ പൊതുവായ ഭാഷ ഉപയോഗിച്ചിരുന്നു എന്ന് മാത്രം. മഹാവീരന്‍റെ കാര്യവും അങ്ങനെ തന്നെ.(നന്നായി ഇംഗ്ലീഷ് അറിയാം എന്നും പറഞ്ഞ് ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഇവിടെ ഇംഗ്ലീഷില്‍ മാത്രം പ്രസംഗിച്ചുകൊണ്ടുനടന്നാല്‍ അയാള്‍ക്ക് എന്ത് മാത്രം ജനപിന്തുണ കിട്ടും? ശശി തരൂര്‍ എന്തിനാണ് അറിയാത്ത മലയാളം വളരെ കഷ്ടപ്പെട്ട് പറയുന്നത്?)
    ചുരുക്കിപ്പറഞ്ഞാല്‍ Evolutionary linguistics വളരെ കോംപ്ലക്സ് ആയ ഒരു പഠനശാഖയാണ്. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതൊന്നും തന്നെ സംസ്കൃതം പാലിയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും പാലിയുടെ സംസ്കൃത രൂപമാണ് സംസ്കൃതം എന്നും ഉള്ള വാദങ്ങളെ സാധൂകരിക്കുന്നതല്ല. പിന്നെ വേദസംസ്കൃതവും ക്ലാസ്സിക്കല്‍ സംസ്കൃതവും; അതില്‍ പാലി ഉള്‍പ്പെടുന്ന പ്രാകൃതഭാഷകളുടെ സ്വാധീനം സ്വാഭാവികമായിത്തന്നെ ഉണ്ടായിട്ടുണ്ടാവാം. അതിന്‍റെ അര്‍ത്ഥം 'ഇത്രയും സൌകര്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കട്ടെടുത്തും കടമെടുത്തും' ആരൊക്കെയോ ചേര്‍ന്ന് സംസ്കൃതം എന്ന ഭാഷ ഉണ്ടാക്കി എന്നല്ല.
    പ്രാകൃതം എന്ന വാക്കിനെ ഒരു നെഗറ്റീവ് connotationല്‍ അല്ല കാണേണ്ടത്. From wiki:
    ''The word Prakrit itself has a flexible definition, being defined sometimes as "original, natural, artless, normal, ordinary, usual", or "vernacular", in contrast to the literary and religious orthodoxy of Sanskrit. Alternatively, Prakrit can be taken to mean "derived from an original," which means evolved in a natural way. Prakrit is foremost a native term, designating "vernaculars" as opposed to Sanskrit.''

    ReplyDelete