ഇന്ത്യാ ചൈന 1962 യുദ്ധം - കാരണങ്ങള്‍- അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ബാധിച്ചത്


3 പോയിന്റുകള്‍ നാല് ഇടത്ത് നിന്ന് എടുത്തതാണ് :
ഇവ ഒന്ന് പരിശോധിക്കുവാന്‍ എല്ലാര്ക്കും കൂടി ഒന്ന് ശ്രമിച്ചാലോ?
1.) 1951 -ല്‍ ചൈന ടിബറ്റ്‌ കൈയടക്കിയപ്പോള്‍ ചൈനീസ് പട്ടാളം പടിഞ്ഞാറന്‍ ടിബറ്റിലെത്തിയത് സിങ്ക്യാങ്ങില്‍ നിന്നു കരക്കാഷ് നദിയുടെ താഴ്വരയിലൂടെയയിരുന്നു. ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പുതിയ വഴി ടാരിം തടതിലുള്ള മധ്യചൈനയില്‍ നിന്നു ടിബറ്റന്‍ പീഡഭൂമിയിലേക്ക്‌ വാര്ത്താ വിനിമയം നടത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്ഗിമായിരുന്നു. അതിനാല്‍ ചൈനീസ് പട്ടാളം കടന്നു പോയ വഴിയില്‍ കൂടി വാഹനഗതാഗതം സാധ്യമാകതക്കരീതിയില്‍ ഒരു പുതിയ റോഡു നിര്മി ക്കാന്‍ അവര്‍ തിരുമാനിച്ചു. 1951 -ല്‍ വളരെ രഹസ്യമായി അതിന്റെ നിര്മാതണജോലികള്‍ ആരംഭിക്കുകയും ചെയ്തു. ബൃഹത്തായ ഈ നിര്മാീണ പ്രക്രിയ ബഹ്യലോകം എങ്ങിനെയോ അറിഞ്ഞു. 1956 -ലാണ് ഇന്ത്യ പോലും ഇക്കാര്യം അറിഞ്ഞത്. "ഇന്ത്യ-ചൈന ഭായ് ഭായ്" കാലമായിരുന്നു അത്. ലടാക്കിലെ മലബ്രദേശങ്ങളില്‍ കൂടിയായിരുന്നു ഈ റോഡ്‌ കടന്നു പോയിരുന്നത്. 1959 -ല്‍ ടിബറ്റന്‍ വിപ്ലവവും തുടര്ന്ന്ഈ ദലൈലാമ ഇന്ത്യയിലേക്ക്‌ പലായനം ചെയ്തതും, മക് മോഹന്‍ രേഖയെ കുറിച്ചുള്ള തര്ക്ക വും കൂടിയായപ്പോള്‍ ഇന്ത്യ-ചൈന ബന്ധം വഷളായി. ചൈനക്കാര്‍ ലടാക്കിലൂടെ നിര്മികച്ചിരിക്കുന്ന റോഡ്‌ ഇന്ത്യന്‍ അതിര്ത്തി ലംഘിച്ചാണെന്ന കാര്യം ഇന്ത്യ ലോകശ്രദ്ധയില്പ്പെ ടുത്തി. 1959 -ല്‍ ഇന്ത്യന്‍ പട്ടാളവും ചൈനീസ് അതിര്ത്തി് പട്ടാളവും ലടാക്കിലും ആസാമിന്റെ വടക്കുഭാഗത്തും പലതവണ ഏറ്റുമുട്ടി. ഇതു 1962 -ലെ ഇന്ത്യ-ചൈന യുദ്ധത്തിനു വഴിമരുന്നായി. യുദ്ധത്തില്‍ ഏതാണ്ട് 26000 ച . മൈല്‍ സ്ഥലം ചൈന കൈയ്യടക്കുകയും ഏകപക്ഷീയമായി വെടിനിര്ത്ത ല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
2).1970-ലാണ് മാക്‌സ്‌വെലിന്റെ 'ഇന്ത്യാസ് ചൈന വാര്‍' പ്രസിദ്ധീകരിക്കപ്പെട്ടത്. ചൈന താത്പര്യപൂര്വംപ തര്ക്കനപരിഹാരത്തിന് മുന്നോട്ടുവന്നെങ്കിലും പ്രധാനമന്ത്രി നെഹ്രുവിന്റെ കുടുംപിടിത്തവും അഹങ്കാരവുമാണ് ഇതിന് വിഘാതമായതെന്ന് മാക്‌സ്‌വെല്‍ കുറ്റപ്പെടുത്തുന്നു.
ടിബറ്റ് പ്രശ്‌നമാവുന്നു
സൈന്യത്തെ വേണ്ടരീതിയില്‍ ആയുധങ്ങള്‍ നല്കി സജ്ജീകരിക്കാതെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ വീഴ്ച വരുത്തിയതും നെഹ്രുവിന്റെ കൈകളെ ദുര്ബുലപ്പെടുത്തി. ചൈനയുടെ രാഷ്ട്രീയനിലപാടുകള്ക്ക്ര പിന്നിലുള്ള പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങള്‍ ശരിയായി വിലയിരുത്തുന്നതിലും നെഹ്രുവിന് വീഴ്ച സംഭവിച്ചു. സാമ്രാജ്യത്വത്തിന്റെ കാലത്ത് നിലവില്വമന്ന മെക്മഹോന്‍ രേഖ അംഗീകരിക്കുന്നതില്‍ ചൈനയ്ക്കുള്ള മനഃപ്രയാസം നെഹ്രുവിന് മനസ്സിലാക്കാന്‍ കഴിയാതെപോയത് അതുകൊണ്ടായിരുന്നുവെന്ന് ഗുഹ കരുതുന്നു. മെക്മഹോന്‍ രേഖയെ ഉയര്ത്തിഹപ്പിടിക്കുക വഴി ടിബറ്റിന്റെ സ്വാതന്ത്ര്യമോഹത്തിന് ഇന്ത്യ നിശ്ശബ്ദമായി പ്രേരണ നല്കുുകയാണെന്ന് ചൈന ആശങ്കപ്പെട്ടു. ചൈനയെ ഒരാക്രമണത്തിന് പ്രേരിപ്പിച്ച പ്രധാനകാരണവും ഇതു തന്നെയായിരുന്നു. വാസ്തവത്തില്‍ ടിബറ്റില്‍ ഇന്ത്യ നേരിട്ട് ഇടപെടുന്നതിന് ഒരു സാധ്യതയുമില്ലായിരുന്നു. എങ്കിലും ചൈന സംഭവങ്ങള്ക്ക്ി നല്കികയ വ്യാഖ്യാനങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്ന് പില്ക്കാനലത്ത് ചൈനയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
നീണ്ട അതിര്ത്തിഭയുടെ കിഴക്കേ അറ്റത്ത് അരുണാചല്‍ പ്രദേശിനെയും ചൈനയുടെ ടിബറ്റന്‍ പ്രദേശത്തെയും വേര്തിലരിക്കുന്ന അതിര്ത്തി രേഖയായ മെക്മഹോന്‍ രേഖ 1914 -ലാണ് നിലവില്വയന്നത്. (അന്നത്തെ നോര്ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ ട്രാക്റ്റ്. പിന്നീട് 1954-ല്‍ നോര്ത്ഖ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ ഏജന്സിോ അഥവാ നേഫ.) ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെ‍ന്റിന്റെ വിദേശ കാര്യ സെക്രട്ടറിയായിരുന്ന ഹെന്റി മെക്മഹോന്‍ മുന്കൈ1യെടുത്ത്, സിംലയില്‍ ടിബത്ത് പ്രതിനിധികളും ചൈനീസ് പ്രതിനിധിയും പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് ഈ അതിര്ത്തി രേഖ സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ചൈനീസ് പ്രതിനിധി കരാറില്‍ ചുരുക്ക ഒപ്പ് രേഖപ്പെടുത്തുകയുണ്ടായെങ്കിലും ചൈന, ഗവണ്മെബന്റ് ഈ രേഖയെ ഒരിക്കലും അംഗീകരിക്കുകയുണ്ടായില്ല. ടിബറ്റിന് ഒരു ഉടമ്പടിയിലേര്പ്പെ്ടാന്‍ അവകാശമുണ്ടെന്നും ചൈനാ പ്രതിനിധി ഒരു സാക്ഷി മാത്രമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. യഥാര്ഥ്ത്തില്‍ ചൈനയും ടിബറ്റും തമ്മിലുള്ള അതിര്ത്തി പ്രശ്‌നം സംബന്ധിച്ചായിരുന്നു ഈ യോഗം. 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യ-ചൈന അതിര്ത്തി യിലെ , മറ്റിടങ്ങള്‍ നിരവധി വര്ഷെങ്ങളിലൂടെ കീഴ്‌വഴക്കവും പാരമ്പര്യവും അനുസരിച്ച് രൂപംകൊണ്ടിട്ടുള്ളതാണ് എന്നതാണ് ഇന്ത്യയുടെ എന്നത്തേയും നിലപാട്. അതിര്ത്തി യിലെ ഭൂരിഭാഗവും കരാറുകളാലും തീര്പ്പു കളാലും ഉറപ്പിച്ചിട്ടുള്ളതുമാണെന്നും ഇന്ത്യ കരുതുന്നു. 1954 മുതല്‍ ഈ അതിര്ത്തി , ഭൂപടങ്ങളില്‍ രേഖപ്പെടുത്തിവരുന്നതാണെന്നും പ്രമുഖ ചരിത്രകാരനായ എസ്. ഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യമന്ത്രാലയത്തില്‍ ചരിത്രവിഭാഗം ഡയറക്ടറായിരുന്ന ഗോപാലിനെ ലണ്ടനില്ച്ചെസന്ന് ചരിത്രവസ്തുതകള്‍ തിരയാന്‍ ഇന്ത്യാ സര്ക്കാരര്‍ അന്ന് നിയോഗിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങള്ക്കുതശേഷം തിരിച്ചെത്തിയ ഗോപാല്‍ നെഹ്രുവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ലഡാക്കില്‍ ചൈന അവകാശപ്പെടുന്ന അക്‌സായ് ചിന്‍ പ്രദേശത്തിന് മേലുള്ള ഇന്ത്യയുടെ അവകാശവാദം ഭദ്രമാണെന്ന് ഗോപാല്‍ കരുതി. ഇക്കാര്യങ്ങള്‍ ഗോപാല്‍ നെഹ്രുവിനെ ബോധ്യപ്പെടുത്തി. നെഹ്രുവിന്റെ ചിന്താഗതിയെ ചരിത്രപരമായ ഈ ബോധ്യങ്ങള്‍ സ്വാധീനിച്ചിരിക്കും.
3). ഇന്ത്യ-ചൈന അതിര്ത്തിത സംബന്ധിച്ച്, ''നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം'' എന്ന ഇ എം എസിന്റെ 1962ലെ ഒരു പരാമര്ശ്ത്തിന്റെ പേരിലാണ് അദ്ദേഹം ഏറെ ആക്രമിക്കപ്പെട്ടത്. 1962 ജനുവരിയില്‍ അതിര്ത്തി യില്‍ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങള്ക്കു മുമ്പ്, ''ചൈനയുടെ കാര്യത്തില്‍ രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്ക്കതമെന്ന നിലയ്ക്ക് കൂടിയാലോചനകള്വെഴി സമാധാനപരമായി പരിഹരിക്കാനാണ് നാം ശ്രമിക്കേണ്ടത്'' എന്ന് ഇ എം എസ് 'കമ്യൂണിസ്റ്റ' മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി ക്കാണ്. ഇന്ത്യന്‍ സര്ക്കാ രിനാകട്ടെ നമ്മുടെ സേനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും സദാ സുസജ്ജമായി നിലനിര്ത്താഎനുള്ള പ്രചോദനമാവുകയും ചെയ്തു. അക്കാലത്ത് ഇന്ത്യന്‍ ജനതയുടെ ഹീറോ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയായിരുന്നു. എന്തെന്നാല്‍ കെന്നഡിയുടെ സമയോചിതമായ ഇടപെടല്‍ അന്ന് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തകര്ന്ന്ന തരിപ്പണമായേനേ. കോണ്ഗ്രദസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി യായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാര്ട്ടിമ. ഏ.കെ.ജി. ആയിരുന്നു പാര്ലനമെന്റിലെ പ്രതിപക്ഷനേതാവ്. കോണ്ഗ്രറസ്സ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി ക്കാണ് ഇന്ത്യയില്‍ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാല്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി യുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകള്‍ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി യില്‍ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയില്‍ രണ്ട് വിഭാ‍ഗങ്ങള്‍ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂര്ച്ഛി ക്കുകയും ഒടുവില്‍ പാര്ട്ടി പിളരുകയും ചെയ്തു. അതിന് ശേഷം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്ക്ക്ക പഴയപ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാ‍ത്രമല്ല ദേശീയരാഷ്ട്രീയത്തില്‍ അവര്‍ അപ്രസക്തമാകുന്ന തോതില്‍ ദുര്ബ്ബയലമാവുകയും ചെയ്തു.
Share on Google Plus

About admin

1 comments:

  1. എല്ലാവര്‍ക്കും ഇപ്പോള്‍ നെഹ്‌റുവിനെ ചീത്ത വിളിക്കാന്‍ എന്തൊരു താല്‍പ്പര്യമാണ്!!! വന്നുവന്ന് നെഹ്‌റുവിനെ വിമര്‍ശിച്ചില്ലെങ്കില്‍ ചരിത്രബോധം ഇല്ല എന്ന് വരെയായി കാര്യങ്ങള്‍. എന്‍റെ അഭിപ്രായത്തില്‍ അന്ന് നമ്മുക്കുണ്ടായിരുന്ന ഏറ്റവും നല്ല ചോയ്സ് തന്നെയായിരുന്നു നെഹ്‌റു.

    ReplyDelete