എലിസബത്ത്‌ ഹോംസ്

2003 കാലഘട്ടം , ലോക പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ കെമിക്കല്‍ എന്ജിനിയറിങ് വിഭാഗം പ്രോഫെസര്‍ ചാന്നിംഗ് റോബര്‍ട്ട്സണ്‍ തന്‍റെ റഫറന്‍സ് മുറിയില്‍ ഇരിക്കുമ്പോള്‍ നിഷ്കളങ്കമായ മുഖഭാവമുള്ള ഒരു മെലിഞ്ഞ സുന്ദരിയെത്തി ...!! അദേഹത്തിന്റെ തന്നെ വിദ്യാര്‍ഥിനിയായ അവള്‍ എത്തിയത് തികച്ചും ആത്മ വിശ്വാസത്തോടെ ആയിരുന്നു ...!! ഉദ്ദേശം അവളുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ഒരു യുവ സംരംഭം തന്നെ ..!! പക്ഷെ കേവലം പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ എത്രത്തോളം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയും ..??
എന്നാല്‍ തന്‍റെ വിദ്യാര്‍ഥിനിയില്‍ പ്രകടമായ ഒരു വ്യത്യസ്തത നാളുകള്‍ക്ക് മുന്‍പേ പ്രൊഫസര്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു ...!! ഇപ്രകാരം ആ ഉദ്യമത്തെ തള്ളികളയാതെ വേണ്ട സഹായ ഹസ്തങ്ങള്‍ നല്‍കി അവര്‍ ആ സംരംഭത്തിനു ചെറിയ രീതിയില്‍ തുടക്കം കുറിച്ചു ...! തുടര്‍ന്ന് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ... ! ചിലവിനു തന്‍റെ മാതാപിതാക്കള്‍ അയച്ചു തരുന്ന പണം തന്‍റെ പദ്ധതിയില്‍ നിക്ഷേപിച്ചു ...! ഇന്ന് കേള്‍ക്കുന്നത് സിലിക്കണ്‍ വാലിയില്‍ ഒരു മുപ്പതു കാരി സ്വപ്രയത്നം കൊണ്ട് മാത്രം ശത കൊടീശ്വരിയായി അമേരിക്കയിലെ ആരോഗ്യ സേവന രംഗത്ത് പുതു വിപ്ലവം സൃഷ്ട്ടിച്ച വിജയ ചരിത്രമാണ്‌ ...!!പറഞ്ഞുവരുന്നത് എലിസബത്ത്‌ ഹോംസ് എന്ന സുന്ദരിയായ യുവതിയെ പറ്റിയാണ് ...!!


19 വയസ്സിലാണ് അവള്‍ ബ്ലഡ്‌ ഡയഗ്നോസ്റ്റിക്ക്സ് കമ്പനിയായ തെറാനോസ് (Theranos) സ്ഥാപിക്കുന്നത് ..!! ഇന്ന് കമ്പനിയുടെ മൂല്യം ഒന്‍പത് മില്യണ്‍ ഡോളറിനധികം ....!! ലോക പ്രശസ്ത മാഗസിനായ ഫോര്‍ച്യൂണ്‍ ,ഫോബ്സ് തുടങ്ങിയവര്‍ സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഉയര്‍ന്നു വന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയായി അവളെ തിരഞ്ഞെടുത്തു ..!!പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം ഇപ്പോഴും താമസിക്കുന്നത് രണ്ടു ബെഡ് റൂം വീട്ടില്‍..!!
,ചാറ്റിംഗ് ,ഡേറ്റിംഗ് ഇവയോടോന്നും ഒരു താത്പര്യമില്ല ..എന്തിനു ഒരു ടെലി വിഷന്‍ പോലും അവള്‍ക്കു സ്വന്തമായി ഇല്ല ..!!നോവല്‍ വായിക്കാനോ ,സുഹൃത്തുക്കളോട് ഒപ്പം കറങ്ങി നടക്കണോ താത്പര്യമില്ല ......!! സസ്യാഹാരി ,കറുത്ത വസ്ത്രങ്ങളോട് പ്രിയം ...!!തികച്ചും സാധാരണ രീതിയില്‍ ജീവിതം ഒരു യാത്രയായി കാണുന്ന അവളുടെ ചിന്തകളുടെ മൂല്യം വിലമതിക്കാനാവാത്തതാണ്...!! സിറിഞ്ചും ,സൂചിയും ഇല്ലാതെ അമേരിക്കന്‍ വൈദ്യ ശാസ്ത്ര രംഗത്ത് വിപ്ലവം തീര്‍ക്കുന്ന ഹോംസ് ഇതൊക്കെയാണ് ..!!
കൊളസ്ട്രോള്‍ ,ഷുഗര്‍ ലെവല്‍ ,മറ്റു വൃക്ക രോഗങ്ങള്‍,പനി എന്നിവയ്ക്കൊക്കെ ഡോക്ടര്‍മാര്‍ രക്ത പരിശോധന നിര്‍ബന്ധമായും പറയും ..!! സാധാരണ ഗതിയില്‍ സിറിഞ്ചും ,സൂചിയും ഉപയോഗിച്ച് ഇത്ര മില്ലി അളവില്‍ രക്തമെടുത്തു പരിശോധനയ്ക്ക് അയക്കുകയാണല്ലോ പതിവ് ...!! ഇത്തരത്തില്‍ അവിടുത്തെ ഡയഗ് നോസ്റ്റിക് (diagnostic) കമ്പനികള്‍ അതുവരെ നേടികൊണ്ടിരുന്നത് പ്രതി വര്‍ഷം തോറും 75 മില്യണ്‍ ഡോളറിന്റെ വരുമാനമായിരുന്നു..!! ഇത്തരം സാഹചര്യത്തിലാണു വന്‍ കിട കമ്പനികളുടെ ഇടയിലേക്ക് അവരെയൊക്കെ അപ്രസക്തമാക്കുന്ന ഒരു പ്രഖ്യാപനവുമായി ഹോംസും അവരുടെ കമ്പനിയും എത്തിയത് ..!!ഇവിടെ സൂചി, സിറിഞ്ച് ഒന്നും ആവശ്യമില്ല ..!!നിങ്ങളുടെ വിരല്‍ തുമ്പില്‍ നിന്ന് കേവലം ഒരു തുള്ളി രക്തം മാത്രം മതിയാകും ....!! ഉയര്‍ന്ന കൊളസ്ട്രോള്‍ ലെവല്‍ എന്നുവേണ്ട കാന്‍സര്‍ ഉള്‍പ്പടെയുള്ള ഏതു രോഗവും നിര്‍ണയിക്കാന്‍ തെറാനോസ് ലാബില്‍ സാധിക്കും ...!! സാധാരണ രീതിയില്‍ എടുക്കണ്ടാതായ രക്തത്തിന്റെ നൂറിലൊരംശം മാത്രം , ഇതിലൂടെ 70 വ്യത്യസ്ത പരിശോധനകള്‍ നടത്താന്‍ സാധിക്കും ...!! കൂടാതെ പരിശോധന ഫലം ഒരു മണിക്കൂറില്‍ ലഭ്യമാകുമെന്ന പ്രത്യേകതയും ..!!
ഇനി ടെസ്റ്റുകള്‍ക്കു വേണ്ടി വരുന്ന ചിലവോ ..സാധാരണ കമ്പനികള്‍ ഈടാക്കുന്ന തുകയുടെ നാലിലൊന്ന് ..!! അതായത് അമേരിക്കയില്‍ കൊളസ്ടോള്‍ ടെസ്റ്റ്‌ ചെയ്തു കൊടുക്കുന്നത് മറ്റു കമ്പനികള്‍ ഈടാക്കുന്നത് അന്‍പത് ഡോളറോ അതിലധികമോ ആണെങ്കില്‍ ഹോംസിന്റെ തെറാനോസ് കമ്പനി വാങ്ങുന്നത് രണ്ട് ഡോളര്‍ ...!! അമേരിക്കയുടെ ആരോഗ്യ രംഗത്ത് ഇത്രയും തുകയുടെ വിത്യാസം വലിയ വിപ്ലവം തന്നെ സൃഷ്ട്ടിക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത് ..!!
ഹോംസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്രയും തെറാനോസ് നല്‍കുന്ന സേവനം ഇന്ന് അമേരിക്കയില്‍ മറ്റൊരു കമ്പനിയും നല്‍കുന്നില്ല ...!!അതാണ്‌ വ്യത്യാസം ...!! എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ രഹസ്യം എന്താണെന്നു ഇവര്‍ ഇതുവരെ പുറത്ത്‌ വിട്ടിട്ടില്ല ...!! അടിസ്ഥാനപരമായ കെമിക്കല്‍സ് തന്നെയാണ് തങ്ങളും ഉപയോഗിക്കുന്നതെന്ന് അവര്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു ..വളരെ വേഗത്തില്‍ സൌകര്യ പ്രദമായ ഒന്ന്..!! അതായിരുന്നു അവരുടെ പ്രാഥമിക ലക്‌ഷ്യം ...!!
..!!theraphy,diagnosis, എന്നീ വാക്കുകള്‍ സംയോജിപ്പിച്ചാണ് theranos തെറാനോസ് എന്ന് തന്‍റെ കമ്പനിക്ക് പേര് നല്‍കിയത് ..!!
Equity sales വഴി കമ്പനി സമാഹരിച്ചത് നാനൂറു മില്യണ്‍ ഡോളര്‍ ആണ് ..!ഇപ്പോഴത്തെ മൂല്യം ഒന്‍പത് മില്യണ്‍ ഡോളറും ...!!700 പേര്‍ ഈ സംരംഭത്തില്‍ തൊഴില്‍ അനുഷ്ടിക്കുന്നു ...!!തെറാനോസിന്റെ സേവങ്ങള്‍ അമേരിക്കയില്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ സുന്ദരി ...!!അതിനായി അന്‍പത് സംസ്ഥാനങ്ങളില്‍ ഉള്ള വാള്‍ ഗ്രീന്‍ ഡ്രഗ് സ്റ്റോറുകളില്‍ (Wall green drug store) അവരുമായി സഹകരിച്ചു കൊണ്ട് ഈ ടെസ്റ്റ്‌ മിതമായ വിലയില്‍ ലഭ്യമാക്കും ....!!ഓരോ അഞ്ചു മൈലുകള്‍ക്കും ഓരോ തെറാനോസ് സെന്റര്‍ ..!! അതാണ് അവരുടെ ദീര്‍ഘ കാല ലക്ഷ്യം ..!!കാര്യങ്ങള്‍ ശരിയായ ദിശയില്‍ ആണ് പോക്കെങ്കില്‍ വളരെ ഭീമമായ രീതിയില്‍ ഒരു health-wealth ഗ്യാപ് നിലനില്‍കുന്ന അമേരിക്കന്‍ ആരോഗ്യ സേവന രംഗത്തെ വിപ്ലവ നായികയായി എലിസബത്ത്‌ ഹോംസ് മാറും ..!!
പ്രോഫെസര്‍ റോബിന്‍സണ്‍ കമ്പനിയുടെ വിദഗ്ദ ഉപദേശകനായി ഇന്നും അവള്‍ക്കു ഒപ്പമുണ്ട് ...!!വര്‍ഷങ്ങള്‍ക്കു മുന്‍പ് സമീപിച്ച ആ വിദ്യാര്‍ഥിനിയുടെ സ്വപ്നത്തെ അന്നദ്ദേഹം നിസ്സാരമായി തള്ളി കളഞ്ഞിരുന്നെങ്കില്‍ ...??
ഒരു അഹന്തയുമില്ലാതെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിനെ അനുസ്മരിക്കും വിധം കറുത്ത വസ്ത്രമണിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ, സദാ വേറിട്ട ചിന്താഗതിയുമായി ഹോംസ് പ്രയാണം തുടരുമ്പോള്‍ ,പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഈ ചെറുപ്രായത്തില്‍ അവള്‍ കീഴടക്കിയ പദവി ലോകമൊട്ടാകെയുള്ള വനിതകള്‍ക്ക് പ്രചോദനമാകുന്നു ..!! ഇനി പറയൂ ഇവളല്ലേ ''രക്തം കൊണ്ട് കൊടീശ്വരിയായി ചരിത്രം സൃഷ്ട്ടിച്ച സുന്ദരി ''..????
Share on Google Plus

About admin

2 comments:

  1. നമ്മുടെ നാട്ടിലും കൂടി സെന്‍റര്‍ തുടങ്ങാന്‍ അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു.

    ReplyDelete
  2. ..!! ഈ സംഭവം എല്ലാം ഫുള്‍സ്റ്റോപ്പ് ആക്കി എഡിറ്റ്‌ ചെയ്യൂ.

    ReplyDelete