ഹാരപ്പൻ സംസ്കാരത്തിന്റെ പതനം


നൂറ്റാണ്ടുകളോളം ഈ ഭൂമിയിൽ തലയുയർത്തി നിന്നിരുന്ന സിന്ധുനദിതട സംസ്കാരത്തിനു എങ്ങനെ അന്ത്യം സംഭവിച്ചു?ചരിത്ര ഗവേഷകർക്കു ഇന്നും വ്യക്തമായ നിഗമനങ്ങളിൽ എത്തിചേരാൻ സാധിക്കാത്ത ചോദ്യമാണിതു.എങ്കിലും ഇതുവരെയുള്ള പഠനങ്ങളിൽ നിന്നു ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌.ദ്രുദഗതിയിലുള്ള ഒരു പതനമായിരുന്നില്ല ഹാരപ്പൻ സംസ്കൃതിയുടേതു.വർഷങ്ങൾകൊണ്ടു, പല കാരണങ്ങളാൽ ക്ഷയിച്ചു ക്ഷയിച്ചു ഇല്ലാതാവുകയായിരുന്നു അവ.വിവിധ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഹാരപ്പൻ സംസ്കൃതിയുടെ പതനത്തിനു പ്രധാന പങ്കുവഹിച്ചതു ഇവയൊക്കെയാണു.
നദികളുടെ ദിശമാറ്റം
സിന്ധു നദിയേയും അതിന്റെ വിവിധ പോഷക നദികളെയും ആശ്രയിച്ചായിരുന്നു എല്ലാ ഹാരപ്പൻ നഗരങ്ങളും സ്ഥിതിചെയ്തിരുന്നതു.അവയിൽ ചില നദികൾ ഭൂകമ്പംപോലുള്ള പ്രകൃതിപരമായ കാരണങ്ങളാൽ പിൽക്കാലങ്ങളിൽ ദിശമാറി ഒഴുകിയിട്ടുണ്ടാവണം.അതു മൂലമുണ്ടായ വെള്ളപൊക്കമോ, മണ്ണൊലിപ്പോ, വരൾച്ചയോ കാരണം ഈ സംസ്കൃതിയ്ക്‌ കാര്യമായ കേടുപാടുകൾ സംഭവിച്ചു.ഇന്നു വരണ്ടു തരിശ്ശുനിലങ്ങളായി കിടയ്കുന്ന പല പ്രദേശങ്ങളിലും മുമ്പ്‌ സസ്യസമൃദമായിരുന്നുവെന്ന് ഭൗമഗവേഷകർ സ്ഥിതികരിച്ചിട്ടുണ്ട്‌.അവരുടെ പഠനങ്ങൾ ഈ സിദ്ധാന്തത്തെ പിന്തുണയ്കുന്നതാണു. എങ്കിലും കേവലം ചില നദികളുടെ ഗതിമാറ്റങ്ങൾ കാരണം ഇത്ര വിസ്തൃതമായ ഒരു സംസ്കാരം പൂർണ്ണമായും ജീർണ്ണിച്ചുപോകുമെന്നു കരുതാനാവില്ല.അതിനു മറ്റു പല കാരണങ്ങൾ കൂടിയുണ്ടാകുമെന്നു വ്യക്തമാണു.
ജനസംഖ്യപെരുപ്പം
ഹാരപ്പൻ സംസ്കാരത്തിന്റെ അവാസാനകാലങ്ങളിലുണ്ടായ ജനപ്പെരുപ്പവും അതുമൂലം ആസൂത്രിതമില്ലാതേയും, പ്രകൃതിവിഭവങ്ങൾക്കു അനുസൃതമല്ലാതേയും ഉയർന്നുവന്ന പുതിയ ചെറുകിട നാഗരീക കുടിയേറ്റങ്ങൾ ആ നഗരങ്ങളെ തന്നെ ക്ഷയിപ്പിച്ചിരിക്കണമെന്നു ചില ഗവേഷകർ ചൂണ്ടികാട്ടുന്നു.ഹാരപ്പൻ സംസ്കൃതിയുടെ അവസാന കാലഘട്ടങ്ങളിലുള്ള പല കെട്ടിടങ്ങളും അശാസ്ത്രീയമായ രീതിയിൽ പലതവണ പുനർനിർമ്മിക്കപെട്ടിട്ടുണ്ടെന്നതാണു അവർ ഈ സിദ്ധാന്തത്തെ പിന്തുണയ്കുന്നതിനായി ചൂണ്ടികാട്ടുന്നു.
ആര്യൻ അധിനീവേശം
ഹാരപ്പൻ സംസ്കൃതിയുടെ പഠനങ്ങളിൽ എറ്റവും ശ്രദ്ധയാകർഷിച്ചതും, വിവാദങ്ങളുണ്ടാക്കിയതുമായ സിദ്ധാന്തമാണിതു.ഇന്നു നിലവിലുള്ള ഹിന്ദുമതവുമായി ബന്ധപെട്ടിട്ടുള്ളവരാണു ആര്യന്മാരെന്നതുകൊണ്ടാണു ഈ സിദ്ധാന്തത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പൊഴും വിവാദങ്ങൾക്കു വഴിവെക്കുന്നതു.ബി സി 2000-1700നും ഇടയിലാണു ഹാരപ്പൻ സംസ്കാരത്തിന്റെ പതനമെന്നു ഗവേഷണങ്ങൾ തെളിയിക്കുന്നു.അവസാന കാലങ്ങളിൽ ഹാരപ്പൻ നഗരങ്ങൾ മുകളിൽ വിവരിച്ചതുൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ ക്ഷയിക്കപെട്ടിരുന്നു.അതെ കാലഘട്ടങ്ങളിൾ പുരോഹിത ആര്യൻ അധിനീവേശം ഹാരപ്പൻ നഗരങ്ങളെ കേന്ദ്രീകരിച്ചുണ്ടായി(ഹാരപ്പൻ സംസ്കാരത്തിൽ ആര്യൻ കുടിയേറ്റങ്ങൾ മുന്നെയും ഉണ്ടായിട്ടുണ്ട്‌.അതിന്റെ വിശദാംശങ്ങൾ വരും ലേഖനങ്ങളിൽ പ്രതിപാതിക്കുന്നതാണു).ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ച അസ്ഥികളുടെ പഠനങ്ങൾ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു.എന്നാൽ ഈ സിദ്ധാന്തത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങൾക്കപ്പുറം ശക്തമായ തെളിവുകൾ നൽകുന്നതു ഋഗ്വാദമുൾപ്പടെയുള്ള വേദകാല(ബി സി 1700-500) ആര്യൻ ഗ്രന്ഥങ്ങൾ തന്നെയാണു.ഋഗ്വാദത്തിൽ ആര്യന്മാർ ദാസന്മാരെ(ഹാരപ്പൻ ജനത) ആക്രമിക്കുന്നതും കൊന്നൊടുക്കന്നതും പല ഭാഗങ്ങളിൽ വ്യക്തമായി തന്നെ സൂചിപ്പിക്കുന്നുണ്ട്‌.അതിൽ വർണ്ണിക്കുന്ന നഗരങ്ങളും, കോട്ടകളും, തടയണകളുമൊക്കെ ഹാരപ്പൻ സംസ്കൃതിയുടെതാണെന്ന് ഇതുമായി ബന്ധപെട്ടു നടത്തിയ പഠനങ്ങൾ വഴി മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്‌.അതിനാൽ ആര്യൻ അധിനീവേശം കേവലമൊരു കെട്ടുകഥയാണെന്നു വാദിക്കുന്നതു തീർത്തും ബാലിശമാണു.ആര്യൻ അധിനിവേശ കാലത്തിനു മുൻപെ തന്നെ ആര്യന്മാർ ഹാരപ്പൻ സംസ്കൃതിയുടെ ഭാഗമായിരുന്നു എന്നുള്ളതാണു ഇതിനെ എതിർക്കുന്നവരുടെ വാദം.ഈ വാദത്തെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടു തന്നെ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ പിന്തുണയ്കുന്ന പഠനങ്ങൾ നിലവിലുണ്ട്‌.അതിന്റെ വിശദാംശങ്ങൾ ഭാവി ലേഖനങ്ങളിൽ വരുന്നതായിരിക്കും.
Share on Google Plus

About admin

1 comments:

  1. അവര്‍ക്ക് ഇരുമ്പിന്‍റെ ഉപയോഗം അറിയില്ലായിരുന്നു. അതും ഒരു കാരണമാണ്. കംപ്യൂട്ടര്‍ വന്നപ്പോള്‍ പഴയ സ്റ്റെനോ ഔട്ടായത് പോലെ.

    ReplyDelete