മായന്മാരുടെ രഹസ്യം


*******************************************
അമേരിക്കയിലെ ഒരു വനത്തില്‍ പര്യവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഒരുപറ്റം ശാസ്ത്രജ്ഞന്മാര്‍, അത്ഭുതകരമായ ചില കാഴ്ചകള്‍ക്കു സാക്ഷികളായി. മണ്ണിന്റെ കൂമ്പാരം നീക്കുന്നതിനിടയിലായിരുന്നു ഈ കാഴ്ചകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്പ് മണ്ണിലടക്കം ചെയ്യപ്പെട്ട അത്യപൂര്‍വമായ ചില കെട്ടിടങ്ങളാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയെ പിടിച്ചെടുത്തത്. ഒരു പ്രത്യേക ചട്ടക്കൂട്ടില്‍ പെടാത്തവണ്ണം നിയതമായ ഒരു ആകൃതിയെ നിജപ്പെടുത്താത്ത ഈ കെട്ടിട സമുച്ചയങ്ങള്‍ കാട് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. എങ്കിലും ശാസ്ത്രജ്ഞര്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് കാലമെടുത്ത ഒരു ജനതയുടെ സംസ്കാര സൂചനയാണ് ഈ കെട്ടിടങ്ങളെന്നവര്‍ നിരൂപിച്ചു. അങ്ങനെ ചിന്തിച്ചതില്‍ അവര്‍ക്ക് തെറ്റു പറ്റിയതുമില്ല. പില്‍ക്കാലത്ത് നടന്ന ചില പഠനങ്ങള്‍, ഇവര്‍ മായന്മാരാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തു.
മധ്യ അമേരിക്കയിലേക്ക് ഏത് ദേശത്തുനിന്ന് ഏത് കാലത്ത് മായന്മാര്‍ കുടിയേറി എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഈജിപ്തന്‍ വംശജരാണെന്നും, അതല്ല, ഇസ്രായേല്‍ സംസ്കാര വാഹകരാണെന്നുമുള്ള ഒട്ടനേകം വാദങ്ങള്‍ നിലനിന്നു. ചൈനയില്‍ നിന്നും കൂടിയേറിയവരാണ് മായന്മാരെന്ന മറുവാദവും അക്കാലത്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. എന്തായാലും ഉദാത്തമായ ഒരു സംസ്കാരത്തിന്റെ സൃഷ്ടിപ്പ് നടത്തിയ ജനത എന്ന നിലയില്‍ മായന്മാര്‍ ചരിത്രത്തില്‍ കുടിയിരുത്തപ്പെട്ടു.
ഫ്രാന്‍സിനും, ഗ്വാട്ടിമലയ്ക്കും ഇടയില്‍ അതിര്‍ത്തി പങ്കിട്ട് മധ്യ അമേരിക്കയുടെ ഹൃദയ ഭാഗത്ത് കെട്ടിപ്പടുക്കപ്പെട്ട “മായന്‍ സംസ്കാരം’’ ലോകത്തിലെ മറ്റിതര സംസ്കാരങ്ങളോളം പ്രാധാന്യവും, പ്രസക്തിയുമുള്ള ഒന്നത്രെ! 2500 ബി.സിയില്‍ ആരംഭിക്കുകയും, 34 നൂറ്റാണ്ടോളം നിലനില്‍ക്കുകയും ചെയ്തു എന്നത് മായന്‍ സംസ്കാരത്തിന്റെ “കെട്ടുറപ്പ്’’ ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. വിശാലവും, വന്യവുമായ വനപ്രദേശത്തെ വെട്ടിത്തെളിയിച്ച് അതില്‍ കൃഷി ചെയ്ത് ജീവിച്ചു എന്നതാണ് മായന്മാരുടെ ഏറ്റവും വലിയ പ്രത്യേകതയായി ലോകം നിരീക്ഷിച്ചത്. ഇക്കാലത്തെപ്പോലെ അത്യന്താധുനിക ആയുധങ്ങളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത ഒരു കാലത്താണ് തോട്ടത്തോടും, വന്യജീവികളോടും എതിരിട്ട് മായന്മാര്‍ പ്രതിരോധിച്ചുനിന്നത് എന്ന കാര്യം ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ധാന്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൃഷിരീതിയായിരുന്നു ഇവരുടേതെങ്കിലും, മറ്റിനം പച്ചക്കറികളും മറ്റും മായന്മാര്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൃഷിയോടൊപ്പം തന്നെ കെട്ടിട നിര്‍മിതിയിലും ഇവര്‍ ഔല്‍സുക്യം കാണിച്ചു. വലിയ പാറക്കല്ലുകള്‍ വൃത്തിയായി വെട്ടിയെടുത്തും, കല്ലുകളും, മണ്ണും ഉപയോഗിച്ചും മായന്മാര്‍ ഉത്തുംഗമായ കെട്ടിടങ്ങള്‍ പണിതു. ഇവ പാര്‍പ്പിടത്തിനായും, പ്രതിരോധത്തിനായും ഉപയോഗിച്ചു.
ഈജിപ്തുകാരെപ്പോലെ ആത്മാവിലും, മരണാനന്തര ജീവിതത്തിലും വിശ്വസിച്ചവരായിരുന്നു മായന്മാര്‍. ഈജിപ്തില്‍ പിരമിഡുകള്‍ നിര്‍മിച്ച രൂപത്തിലും, ഭാവത്തിലും മായന്മാര്‍ പിരമിഡ് ആകൃതിയില്‍ ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ താല്‍പര്യം കാട്ടി. കൃത്യമായ ഗണിതം ഉപയോഗിച്ചും, ഗോളശാസ്ത്രത്തെ അവലംബിച്ചുമായിരുന്നു ഈ ദേവാലയങ്ങളുടെ നിര്‍മിതി. അക്ഷരമാലകളുടെ കണ്ടുപിടുത്തം മാത്രമല്ല, എങ്ങനെയാണ് എഴുതേണ്ടതെന്ന ജ്ഞാനവും ഇവര്‍ക്കുണ്ടായിരുന്നുവത്രെ. പച്ചക്കറികളില്‍ നിന്നും ഉണ്ടാക്കിയ പേപ്പറുകളിലും, മരത്തടികളിലും, കല്ലുകളിലും ഇവര്‍ സാഹിത്യമെഴുതി തങ്ങളുടെ ആത്മ വിചാരങ്ങള്‍ പ്രകാശിപ്പിച്ചു. സൂക്ഷ്മമായ നിരീക്ഷണത്തില്‍ മായന്മാരുടെ അക്ഷരമാലാ ക്രമം ഇന്നത്തെ ജാപ്പാനീസ് എഴുത്തിനോട് സാമ്യം പുലര്‍ത്തുന്നതാണ്. മായന്മാരുടെ അക്ഷരമാലാക്രമം ഇന്നും അജ്ഞാതമായി കിടക്കുകയാണെങ്കിലും, അവയുടെ ഗൂഢാര്‍ത്ഥങ്ങളുടെ പൊരുളുകളിലേക്കുള്ള അന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.
ഗണിതശാസ്ത്രത്തില്‍ നിപുണരായിരുന്നു മായന്മാരെന്ന് ചരിത്രം പറയുന്നു. പൂജ്യത്തിന്റെ വിലയെക്കുറിച്ചുള്ള ഗണിത പ്രശ്നങ്ങള്‍ മായന്മാരാണ് ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് ശാസ്ത്രം വിലയിരുത്തുന്നു. അടിസ്ഥാനപരമായി കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടുള്ള ജീവിതമായിരുന്നു മായന്മാരുടേതെന്നതിനാല്‍, കാലാവസ്ഥാ വ്യതിയാനവും മറ്റും മായന്മാര്‍ മനസ്സിലാക്കിവെച്ചിരുന്നു. ഇതിന് ഗണിതശാസ്ത്ര ബോധം ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ കാലാവസ്ഥാ പഠനങ്ങള്‍ക്കായി ഇവര്‍ ഒരു കലണ്ടറും കണ്ടുപിടിച്ചിരുന്നുവത്രെ! ഒരു വര്‍ഷത്തെ 18 മാസമായി തിരിച്ചുള്ള വര്‍ഗീകരണമായിരുന്നു മായന്മാരുടേത്. കൂടാതെ ഓരോ വര്‍ഷത്തിന്റെ കൂടെ 5 അധിക ദിനങ്ങളും ഇവര്‍ കൂട്ടിച്ചേര്‍ക്കുകയും, ഇതിനെ “ഹാബ്’’ എന്ന് വിളിക്കുകയും ചെയ്തു. മാത്രവുമല്ല, ഒരു ഗ്രഹത്തിന് സൂര്യനെ ഒരു തവണ ചുറ്റി സ്സഞ്ചരിക്കാനുള്ള ദിവസങ്ങളുടെ എണ്ണം 584 ദിവസങ്ങളായി ഇവര്‍ കണക്കാക്കി. ഇക്കാലത്ത് നാമത് 583.92 ദിവസങ്ങളായാണ് കണക്കാക്കുന്നതെന്നോര്‍ക്കുക. എത്രമാത്രം കൃത്യതയോടെയാണ് ഇവര്‍ ഗണിതശാസ്ത്രത്തെ ഉപയോഗിച്ചിരിക്കുന്നതെന്ന് നാം വിസ്മയിച്ചുപോകും!
പര്യവേഷണ ശാസ്ത്രലോകം മായന്‍ സംസ്കാരത്തെ (Mayan civilization) മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. 2500 ബി.സി. മുതല്‍ 300 ബി.സി. വരെയുള്ള ഒന്നാം ഘട്ടമാണ് ആദ്യത്തേത്. ഇതിനെ “പ്രീ ക്ലാസിക്കല്‍ വര്‍ഷം’’ എന്ന് വിളിക്കുന്നു. ക്ലാസിക്കല്‍ കാലഘട്ടം വരുന്നത് 600 വര്‍ഷക്കാലമാണ്. 8 മുതല്‍ 10 വരെയുള്ള നൂറ്റാണ്ടുകളാണ് മൂന്നാം ഘട്ടം. ചെറിയ, ചെറിയ യൂണിറ്റുകളായുള്ള വിഭജനത്തിലൂടെ ഒരു രാഷ്ട്രീയ ഘടന തീര്‍ത്തുകൊണ്ടുള്ള ഭരണ സംവിധാനവും മായന്മാര്‍ ഉണ്ടാക്കി. ഒരു യൂണിറ്റിന് ഒരു ഗവണ്‍മെന്‍റ് എന്ന രീതിയായിരുന്നു അവരുടേത്. ഇവിടങ്ങളിലെല്ലാം കലയും, കാര്‍ഷിക വൃത്തിയും ഒരേപോലെ കൈകോര്‍ത്തു നിന്നു. ഈ യൂണിറ്റിന്റെ പരമാധികാരം മതമേലധ്യക്ഷന്മാരില്‍ നിലകൊണ്ടു. ഈജിപ്ത്യന്‍ ഫറോവമാര്‍ക്ക് തുല്യമായ അധികാരമായിരുന്നു ഇവരുടേത്. കാര്‍ഷികവൃത്തി, കല, ആര്‍ക്കിടെക്ചര്‍, ഗണിതം, അക്ഷരജ്ഞാനം എന്നിങ്ങനെ വിവിധ തുറകളില്‍ പ്രാവീണ്യം നേടിയ മായന്‍ സംസ്കാരം ലോകത്ത് നശിച്ചുപോയതിന്റെ കാരണം ശാസ്ത്രത്തിനിന്ന് അജ്ഞാതമായ ഒന്നാണ്. എല്ലാ ഉയര്‍ച്ചയ്ക്ക് പിന്നിലും ഒരു പതനമുണ്ട് (Every rise has a fall) എന്ന പ്രകൃതി നിയമമാകാം ഇവിടെയും പ്രവര്‍ത്തിച്ചിരിക്കുന്നത്.
Share on Google Plus

About admin

9 comments:

  1. ''ഫ്രാന്‍സിനും, ഗ്വാട്ടിമലയ്ക്കും ഇടയില്‍ അതിര്‍ത്തി പങ്കിട്ട് മധ്യ അമേരിക്കയുടെ ഹൃദയ ഭാഗത്ത് കെട്ടിപ്പടുക്കപ്പെട്ട “മായന്‍ സംസ്കാരം’’ ലോകത്തിലെ മറ്റിതര സംസ്കാരങ്ങളോളം പ്രാധാന്യവും, പ്രസക്തിയുമുള്ള ഒന്നത്രെ! ''
    ഇങ്ങനെയൊന്നും പറയരുത്. ഫ്രാന്‍സ് എവിടെ കിടക്കുന്നു ഗ്വാട്ടിമാല എവിടെ കിടക്കുന്നു!! ശരിക്കും പറഞ്ഞാല്‍ ഇവയുടെ ഇടയില്‍ അതിര്‍ത്തി പങ്കിടാന്‍ ഉള്ളത് സമുദ്രമാണ്.

    ReplyDelete
  2. '' ഒരു ഗ്രഹത്തിന് സൂര്യനെ ഒരു തവണ ചുറ്റി സ്സഞ്ചരിക്കാനുള്ള ദിവസങ്ങളുടെ എണ്ണം 584 ദിവസങ്ങളായി ഇവര്‍ കണക്കാക്കി. ഇക്കാലത്ത് നാമത് ഒരു ഗ്രഹത്തിന് സൂര്യനെ ഒരു തവണ ചുറ്റി സ്സഞ്ചരിക്കാനുള്ള ദിവസങ്ങളുടെ എണ്ണം 584 ദിവസങ്ങളായി ഇവര്‍ കണക്കാക്കി. ഇക്കാലത്ത് നാമത് 583.92 ദിവസങ്ങളായാണ് കണക്കാക്കുന്നതെന്നോര്‍ക്കുക. എത്രമാത്രം കൃത്യതയോടെയാണ് ഇവര്‍ ഗണിതശാസ്ത്രത്തെ ഉപയോഗിച്ചിരിക്കുന്നതെന്ന് നാം വിസ്മയിച്ചുപോകും!ദിവസങ്ങളായാണ് കണക്കാക്കുന്നതെന്നോര്‍ക്കുക. എത്രമാത്രം കൃത്യതയോടെയാണ് ഇവര്‍ ഗണിതശാസ്ത്രത്തെ ഉപയോഗിച്ചിരിക്കുന്നതെന്ന് നാം വിസ്മയിച്ചുപോകും!''
    എല്ലാ ഗ്രഹങ്ങള്‍ക്കും ഒരേ സമയമാണോ വേണ്ടത്? എന്‍റെ അറിവില്‍ വീനസിന് മാത്രമാണ് ഇത് applicable.

    ReplyDelete
    Replies
    1. annorupakshe bhoomiyil ninn venus aavanam kanditundavuka. venus aanalo marsine kalum kaanan eluppam. pinne geometry vach,trigonometry upayogich sthanagal rekapeduthan eluppamayirikkum. pinne veroru assumption enthaanenn vacha...ee translators and historians avark patya sambavangalum ithil kooti cherkum, avarude vyaakyanamanusarichavum chilappo inganokke. (pinne heisenber nge uncertainity principle prakaram oru tharathilulla kanakkum krithyamayi alannedukaan namukkavila,athu kond thanne ore utharam instantanious aayo allenki simultanious aayo kittanam ennilla. kittilla enn thanne.) maayanmarude sambavangal innathe manushyark manasilkunna reethik historians enganeyaanu ithine vivarthanam cheyyunnath ennu koodi parasyapeduthiyaal nannavumayirunnu.

      Delete
    2. അത് സത്യം.
      പിന്നെ ഞാന്‍ ഒരു പാവമാണ്; എന്നെ heisenber nge uncertainity principle എന്നൊന്നും പറഞ്ഞ് വിഷമിപ്പിക്കരുത്. എനിക്ക് ഇതിനെ പറ്റി അറിയാഞ്ഞിട്ടൊന്നുമല്ല, എങ്കിലും... ;-)

      Delete
  3. മിക്ക പുരാതന സമൂഹങ്ങളുടെയും കാര്യം എടുത്താല്‍ അവരൊക്കെ കണക്കില്‍ അപാര പ്രാവീണ്യം ഉണ്ടായിരുന്നവരാണെന്ന് നമ്മുക്ക് നിരീക്ഷിക്കാം. എനിക്ക് ഇത്രയും ഇഷ്ടമല്ലാത്ത ഒരു സാധനം വേറെയില്ല.

    ReplyDelete
    Replies
    1. ആരാണ് ഈ അച്ചൂടാ?

      Delete
    2. aayyoo daaa... ennathine onn slangueeekarichata

      Delete
    3. :-( പാവം (ഞാന്‍) !!!

      Delete