ഹാരപ്പൻ സംസ്കാരം നരവംശശാസ്ത്രത്തിന്റെ കണ്ണിലൂടെ


ലോകമെമ്പാടുമുള്ള പൂരാതന ചരിത്രഗവേഷണപഠനങ്ങളിൽ ഇന്നു നിർണ്ണായക പങ്കുവഹിക്കുന്ന ശാസ്ത്രശാഖയാണു നരവംശശാസ്ത്രം.ഹാരപ്പൻ സംസ്കാരിക പഠനങ്ങളിളും ഈ ശാസ്ത്രവിഭാഗം ഒട്ടേറെ സംഭവനകൾ നടത്തിയിട്ടുണ്ട്‌.വിവിധ ഹാരപ്പൻ ഉൽഖനന പ്രദേശങ്ങളിൽ നിന്നു ലഭിച്ച അസ്ഥികൂടങ്ങളിൽ നരവംശശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളാണു ഹാരപ്പൻ ജനതയെ കുറിച്ചും അവരുടെ ജീവിതരീതികളെ കുറിച്ചും നിർണ്ണായകമായ പല വിവരങ്ങളും ചരിത്ര ഗവേഷകർക്കു പകർന്നുനൽകിയതു.നരവംശശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ പ്രകാരം ഹാരപ്പൻ കാലഘട്ടങ്ങളിൽ ആ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന പ്രധാന ജനവിഭാഗങ്ങളെ ഇപ്രകാരം തരംതിരിച്ചിരിക്കുന്നു.
പ്രോട്ടൊ ഓസ്ട്ട്രിലിഡ്സ്‌ വംശം
ഹാരപ്പൻ നാഗരീക സംസ്കാരത്തിലെ ആദ്യ ജനസമൂഹം പ്രോട്ടൊ ഓസ്ട്ട്രിലിഡ്സായിരുന്നുവെന്നു നരവംശശാസ്ത്രജ്ഞരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.കറുത്ത തൊലിയും, വീതിയേറിയ മുഖവും, തടിച്ചുരുണ്ട മൂക്കും, ചുണ്ടുകളും, വിടർന്ന താടിയെല്ലുകളും, നീളൻ മുടിയുമൊക്കെയാണു ഈ വിഭാഗം ജനങ്ങളുടെ പൊതുവേയുള്ള ശാരീരികസവിശേഷകതകൾ.ആഫ്രിക്കൻ ഭൂഘണ്ടത്തിൽ നിന്നു പുറംലോകങ്ങളിലേക്കു കുടിയേറ്റങ്ങളാരംഭിച്ച ആദ്യ മനുഷ്യവംശവും പ്രോട്ടൊ ഓസ്ട്ട്രിലിഡ്സാണെന്നാണു കരുതപെടുന്നതു.നിലവിലെ ഇന്ത്യയിലെ ദ്രവിഡജനസമൂഹവുമായി വളരെയടുത്തു നിൽക്കുന്ന മനുഷ്യവർഗ്ഗവും കൂടിയാണു പ്രോട്ടൊ ഓസ്ട്ട്രിലിഡ്സ്‌.ഹാരപ്പൻ സംസ്കാരത്തിലെ ആദ്യ സാന്നിധ്യമായതിനാൽ പ്രോട്ടൊ ഓസ്ട്ട്രിലിഡ്സിനെ സിന്ധുനദിതട സംസ്കൃതിയുടെ ശിൽപ്പികളായാണു ഗവേഷകർ കാണുന്നതു.
മെഡിറ്ററേനിയൻ വംശം
ഹാരപ്പൻ കാഘട്ടങ്ങളിൽ ജീവിച്ചിരുന്ന മറ്റൊരു പ്രധാന ജനസമൂഹം മെഡിറ്ററേനിയൻ മനുഷ്യവംശത്തിൽപെട്ടവരായിരുന്നു.മധ്യേഷ്യയിൽ നിന്നും കിഴക്കോട്ടു കുടിയേറിയ ജനവിഭാഗമായിരുന്നു അവർ.കറുപ്പും, തവിട്ടും ഇടകലർന്ന തൊലിയും, വിശാലവും നീണ്ടതുമായ മുഖവും, മെലിഞ്ഞു നീണ്ട മൂക്കും, കറുത്ത മുടിയും കണ്ണുകളുമൊക്കെയാണു മെഡിറ്ററേനിയൻ വംശത്തിന്റെ പ്രധാന സവിശേഷതകൾ.ഇന്ത്യൻ ഉപഭൂഘണ്ടങ്ങളിൽ ഇന്നും നിലനിൽക്കുന്ന മനുഷ്യസമൂഹമാണു മെഡിറ്ററേനിയൻ വംശം.
അൽഫീൻ വംശം
ഹാരപ്പൻ സംസ്കാരത്തിന്റെ മധ്യകാലങ്ങളിൽ മധ്യേഷ്യയിൽ നിന്നു സിന്ധുനദിതീരങ്ങളിൽ കുടിയേറിയ ജനസമൂഹമാണു അൽഫീൻ വംശം.സിന്ധുനദിതട കുടിയേറ്റകാലങ്ങളിൽ ഹാരപ്പൻ പ്രദേശങ്ങളിലെ സ്വദേശികളുമായി ഇവർ യുദ്ധം നടത്തിയിട്ടുള്ളതായി അസ്ഥിപഠനങ്ങൾ വഴി മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്‌.എന്നാൽ പിന്നീടു ഇവർ പൂർണ്ണമായും ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായി മറ്റു ജനവിഭാഗങ്ങളുടെ ഇടയിൽ ഇടകലർന്നു ജീവിച്ചു എന്നു ഗവേഷകർ കരുതുന്നു.അൽഫീൻ ജനവിഭാഗത്തെ ഹാരപ്പൻ സംസ്കൃതിയിലെ ആദ്യ ആര്യൻ വംശജരായിട്ടു കരുതുന്നതു.ഇരുനിറം, വട്ടമുഖം, വിടർന്ന നെറ്റിത്തടം, വിടർന്നു പരന്ന മൂക്കുകൾ, കറുത്ത കണ്ണുകൾ എന്നിവ ആൽഫീൻ വംശത്തിന്റെ പൊതുശാരീരിക സവിശേഷകതളാകുന്നു.ഇന്നു ഇന്ത്യയിൽ പ്രബ്ബലമായി നിലനിൽക്കുന്ന യാദവസമൂഹമുൾപ്പടെയുള്ള പല ജനവിഭാഗവുൻ ആൽഫീൻ വംശത്തിൽപ്പെടുന്നവരാണു.
മംഗളോയിഡ്‌ വംശം
ഹാരപ്പൻ കാലഘട്ടം മുതൽ തന്നെ നിലനിന്നിരുന്ന മറ്റൊരു പ്രധാന ജനസമൂഹം മംഗളോയിഡ്‌ വംശമാണു.
മഞ്ഞകലർന്ന വെളുത്ത തൊലി, വട്ടമുഖം, പരന്ന മൂക്ക്‌, ഇടുങ്ങിയ കണ്ണുകൾ എന്നിവയൊക്കെയാണു മംഗളോയിഡ്‌ വംശത്തിന്റെ പ്രധാന ശാരീരിക സവിശേഷകതകൾ.ഇന്നത്തെ ഉത്തരകിഴക്കൻ ഇന്ത്യ, റ്റിബറ്റ്‌, നേപ്പാൾ, ബൂട്ടാൻ എന്നിടങ്ങളിൽ ഇന്നും ഈ വംശത്തെ ധാരാളമായി കാണുവാൻ സാധിക്കും.അവരൊക്കെ ഒരു കാലത്തു ഹാരപ്പൻ സംസ്കൃതിയിൽ നിലനിന്നിരുന്ന മംഗളോയിഡ്‌ വംശത്തിന്റെ പിന്മുറക്കാരായിരുന്നുവെന്നു വിവിധ നരവംശപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
Share on Google Plus

About admin

3 comments:

  1. നമ്മളൊക്കെ ഏതു കൂട്ടത്തില്‍ പെടും?

    ReplyDelete
    Replies
    1. മംഗളോയിഡ്‌ വംശം aaavum. Enn thonunu. Ammayude thai vazhiyil, pandengo undayirunna muthassan seriesil oraal burma karan aayirunnuthre..enn amma paranjath ormayund. Avarse pole kannukal iplum paorkum ullaty thelivum :-)

      Delete
    2. അമ്മയുടെ വകയിലെ ഏതോ മുത്തശ്ശന്‍ ബര്‍മാക്കാരന്‍ ആയത് കൊണ്ട് mongloid ആവില്ല. അതൊക്കെ വേറെ എന്തോ complicated ആയ ടെസ്റ്റ്‌ ഒക്കെ നടത്തിയാണ് കണ്ടുപിടിക്കുന്നത്. സംഭവം എന്താണെന്ന് എനിക്ക് അറിയാം, പറഞ്ഞുതരില്ല :-p

      Delete