സിന്‍ ഷൂയി


++++++++++++++++++++++++++++++++


ചൈനയിലെ ഹാന്‍ രാജവംശകാലത്ത് ജീവിച്ചിരുന്ന ഈ പ്രഭു കുമാരിക്ക് ഇന്ന് എന്താണ് പ്രസക്തി?? 
കാലം1972
ശീത യുദ്ധ സമയത്ത് ചൈനയിലെ ഹുനാന്‍ പ്രവിശ്യില്‍ ബോംബ്‌ പ്രധിരോധ ഷെല്‍ട്ടറുകള്‍ ഉണ്ടാകുവാന്‍ കുഴി എടുത്ത തൊഴിലാളികള്‍ ഒരു വന്പന്‍ കല്ലറ കണ്ടത്തി.എല്ലുകളും പല്ലുകളും പ്രതീക്ഷിച്ചു കല്ലറ പൊളിച്ചവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ട ഒരു ശരീരം ആണ് കണ്ടത്തിയത്.അടുത്ത കാലത്ത് മരിച്ച ഒരാളുടെ മൃതദേഹം ആണെന്ന് കരുതി അത് വിദഗ്ധമായ പരിശോധനക്ക് വിധേയമാകി.
പരിശോധനയുടെ ഫലം അത്ഭുതപ്പെടുത്തുന്നതായി രുന്നു. ഏകദേശം 2200 കൊല്ലം മുന്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മൃതദേഹം ആണ് എന്നാണു പരിശോധനയില്‍ തെളിഞ്ഞത്. (അതായത് ബൈബിള്‍ അനുസരിച്ച് ക്രിസ്തു ജനിക്കുന്നതിനും രണ്ട് നൂറ്റാണ്ട മുന്പ്)
ഇതോടെ എറ്റവും വലിയ ഒരു വെല്ലുവിളി ചൈനീസ് ശാസ്ത്രഞ്ഞന്മാരുടെ മുന്‍പിലെത്തി.
______________________
ആരാണിവര്‍??എങ്ങിനെ ആണ് ഇവര്‍ മരിച്ചത്??എങിനെ 22 നൂറ്റാണ്ടോളം ഈ മൃതദേഹം കേടുകൂടാതെ ഇരുന്നു??
ഉത്തരം ഒരു പോസ്റ്റ്‌ മോര്‍ട്ടം പരിശോധന ആയിരുന്നു..
അങ്ങിനെ 22 നൂറ്റാണ്ട് മുന്പ് മരിച്ച ഒരു സ്ത്രീയുടെ ശരീരം പോസ്റ്റ്‌മോര്ടം ടേബിളില്‍ എത്തി.
____പരിശോധനയില്‍ ആന്തരാവയവങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.ഹൃദയത്തിലും ഞരമ്പുകളിലും രക്തം കട്ടപിടിച്ചിരുന്നു.കൈകളും കാലുകളും മടക്കുവാനും തിരിക്കുവാനും കഴിയുമായിരുന്നു.തലമുടിയും രോമങ്ങളും സംരക്ഷിക്ക പ്പെട്ടിരുന്നു.വയറ്റിനുള്ളില്‍ നിന്നും 2000 വര്‍ഷം കഴിഞ്ഞും നശിച്ചു പോകാതിരുന്ന തണ്ണിമത്തന്‍ അരികള്‍ കണ്ടെത്തി.ചുരുക്കി പറഞ്ഞാല്‍ അടുത്ത കാലത്ത് മരിച്ച ഒരാളുടെ മൃതദേഹം പോലെ സംരക്ഷികപ്പെട്ടിരുന്നു 2200 വര്ഷം മുന്പ് മരിച്ച സിന്‍ ഷൂയി യുടെ മൃതദേഹം.
_______________________
അപ്പോള്‍ പുതിയ ചോദ്യം വന്നു..എങ്ങിനെ അവരുടെ മൃതദേഹം ഇത്ര നാളും സംരക്ഷിക്കപ്പെട്ടു??
അതിനുള്ള മറുപടി അവരുടെ ഭീമാകാരന്‍ ശവകുടീരത്തില്‍ തന്നെ ഉണ്ടായിരുന്നു.പട്ടു തുണികള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അവരുടെ മൃതദേഹം ഒരു സംരക്ഷണ ദ്രാവകംത്തില്‍ മുക്കി വെച്ചിരുന്നു.(ഒരു സാള്‍ട്ടി അസിടിക് മീഡിയം എന്ന് പിന്നീട് കണ്ടെത്തി..നൂറ്റാണ്ടുകള്‍ കൊണ്ട് കല്ലറയില്‍ ഇട്ടു വീണ വെള്ളം ആണ് അത് എന്നും തിയറി ഉണ്ട്).ആറോളം പെട്ടികളില്‍ അടച്ചു മൂടിയതായിരുന്നു അവരുടെ ശരീരം.കൂടാതെ വളരെ വലിയ ഒരു കല്ലറയില്‍ വെച്ച് ജലാംശം ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി പ്രത്യേകം മണ്ണിട്ട്‌ മൂടി.അതിനു ശേഷം ചുറ്റും കളിമണ്ണ് കൊണ്ട് പൊതിഞ്ഞു.അതിനു മുകളില്‍ വീണ്ടും മണ്ണിട്ട് മൂടി ഒരു ഭീമാകാരന്‍ കല്ലറ തീര്‍ത്തു.
_________________
ആരായിരുന്നു ആ സ്ത്രീ??
കല്ലറയില്‍ ഏകദേശം ആയിരത്തില്‍ കൂടുതല്‍ പാത്രങ്ങളും ഗൃഹോപയോഗ സാധനങ്ങളും ഉണ്ടായിരന്നു.മൂന്നില്‍ രണ്ടു സാധനങ്ങളും ആഹാര സാധനങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു..കുരുവി മുട്ടകളും,താറാവും,പഴവര്‍ഗങ്ങള്‍ ,സോയ ബീന്‍സ്‌,സ്ട്രോബെറീസ്,ഈന്തപ്പഴം എന്നിവ കല്ലറയില്‍ അടക്കം ചെയ്തിരുന്നു.കൂടാതെ വിലയേറിയ പട്ടു വസ്ത്രങ്ങളും ,മേക് അപ് സാധനങ്ങളും വാദ്യോപകരങ്ങളും കണ്ടെടുത്തു..കൂടാതെ ഒരു രേഖ ചിത്രവും കണ്ടെടുത്തു.കല്ലറയില്‍ നിന്നുള്ള തെളിവുകള്‍ അനുസരിച്ച് അവര്‍ ഹാന്‍ രാജവംശകാലത്ത് ജീവിച്ചിരുന്ന ഒരു പ്രഭു വനിതയായ സിന്‍ ഷുയി ആണ് എന്ന് കണ്ടത്തി.
______കൂടുതല്‍ പോസ്റ്റ്‌മോര്ടം വിവരങ്ങള്‍ പുറത്തു വരുന്നു ______
കൂടുതല്‍ പരിശോധനയില്‍ സിന്‍ ഷുയി ഏകദേശം അന്‍പതാം വയസില്‍ ആണ് മരണപ്പെട്ടത് എന്ന് കണ്ടെത്തി
വയറ്റില്‍ നിന്നും നാട വിരകളും തണ്ണിമത്തന്റെ അരികളും കണ്ടെത്തി എല്ലുകളുടെ പരിശോധനയില്‍ നട്ടെല്ലില്‍ ഡിസ്ക്കുകള്‍ക്ക് പ്രശ്നവും ,പിത്താശയത്തില്‍ കല്ലുകളും കണ്ടെത്തി.
എന്നാല്‍ പരിശോധകരെ അദ്ഭുതപ്പെടുത്തിയ പരിശോധന ഫലം ഇതൊന്നും അല്ലായിരുന്നു.ഹൃദയഘാതവും ഹൃദയരോഗങ്ങളും പുതു തലമുറ രോഗങ്ങള്‍ എന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ട് 2200 വര്‍ഷങ്ങള്‍ക് മുന്പ് വന്ന ഒരു ഹൃദയാഘാതം ആയിരുന്നു സിന്‍ ഷുയിയുടെ മരണ കാരണം എന്ന് അവരുടെ ഹൃദയം പരിശോധിച്ചത്തില്‍ നിന്നും വ്യെക്തമായി.
_____________
ഫോരെന്‍സിക് ആര്‍ക്കിയോളജിസ്റ്റ്കള്‍ സിന്‍ ഷുയിയുടെ അവസാന നാളുകളെ ക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരം ആണ്.
വളരെ സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ഒരു പ്രഭു കുമാരി ആയിരുന്നു സിന്‍ ഷുയി.ഡിസ്ക് പ്രശ്നങ്ങള്‍ കാരണം വേണ്ടവിധം വ്യായമങ്ങളോ ജോലികളോ ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അവര്‍.ഇതെല്ലം അവര്‍ക്ക് അമിത ഭാരവും കോളസ്ട്രോള്‍ ( പിത്ത സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കോളസ്ട്രോള്‍ സ്ട്ടോന്‍സ് (cholesterol stones) ഈ വാദത്തിനു ബലമേകുന്നു) അതെരോസ്ക്ലീരോസിസ് മുതലായ ജീവതശൈലീ രോഗങ്ങള്‍ക്കും അടിമയാക്കി. തന്റെ അന്‍പതാമത്തെ വയസ്സില്‍ (BC 163 ല്‍) തണ്ണിമത്തന്‍ കഴിച്ചു കൊണ്ടിരിക്കുകയാരിരുന്ന സിന്‍ ഷുയിക്ക് പെട്ടെന്ന് ശക്ത്തമായ നെഞ്ചു വേദന അനുഭവ പ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.
____എന്താണ് സിന്‍ ഷുയിയുടെ മൃതദേഹത്തിന്റെ പ്രത്യേകത ??______
മമ്മികളെ പൊതുവായി രണ്ടു രീതിയില്‍ തരം തിരിക്കാം
1) നാച്ചുറല്‍ മമ്മികളും 2) കൃത്രിമ മമ്മികളും
നാച്ചുറല്‍ മമ്മികള്‍ കാലാവസ്ഥ വ്യെത്യസങ്ങള്‍ കൊണ്ട് പ്രകൃതി ഉണ്ടാക്കിയെടുക്കുന്നതാണ്..മഞ്ഞു പാളിക്കടിയിലോ മരുഭൂമികളിലോ ഒക്കെ പ്രകൃതി തന്നെ സംരക്ഷിച്ചു വെച്ചതാണ് അവ. ഒക്സിജെന്റെ അഭാവം അമ്ലത്വം എന്നിവയൊക്കെ ഇതിനു കാരണമാകാം.
കൃത്രിമ മമ്മികള്‍ മനുഷ്യസൃഷ്ടി ആണ്
ഇത് രണ്ടു വിധം ഉണ്ട്
1)എവിസരേറ്റട്(EVISCERATED ) മമ്മികളും
2)നോണ്‍എവിസരേറ്റട് ( NON EVISCERATED ) മമ്മികളും
ആന്തരാവയവങ്ങള്‍ മുഴുവന്‍ നീക്കം ചെയ്ത ശേഷം പല തരം മരുന്നുകളും തേച്ചു പിടിപ്പിച്ചു തുണിയില്‍ പൊതിഞ്ഞു ഉണ്ടാക്കുന്നതാണ് എവിസരേറ്റട് (EVISCERATED ) മമ്മികള്‍.ഇവയെ ഡ്രൈ മമ്മി എന്നും പറയാം.ഈജിപ്ഷ്യന്‍ മമ്മികള്‍ ഇത്തരത്തിലുള്ളതാണ്.
ആന്തരാവയവങ്ങള്‍ നീക്കം ചെയ്യാതെ സൂക്ഷിച്ചവയാണ് നോണ്‍ എവിസരേറ്റട് മമ്മികള്‍.സിന്‍ ഷൂയി മമ്മി ഇത്തരത്തില്‍ ഉള്ള മമ്മി ആണ്.അതിനാല്‍ തന്നെ ആന്തരാവയവങ്ങള്‍ പരിശോധിക്കുകാനുള്ള അവസരം നമുക്ക് ലഭിച്ചു
സിന്‍ ഷൂയിയുടെ കല്ലറ ഹാന്‍ രാജ്യവംശത്തെ പറ്റിയും അക്കാലത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളും മുതലായവയെ പറ്റിയും വിലപ്പെട്ട വിവരങ്ങള്‍ നല്‍കി
ഇരുപതാം നൂറ്റാണ്ടില്‍ കണ്ടെടുത്ത ഏറ്റവും വിലപ്പെട്ട പുരവസ്ത്തുക്കളില്‍ ഒന്നാണ് സിന്‍ ഷൂയിയുടെ ശരീരവും കല്ലറയും.ചൈനയിലെ ഹുനാന്‍ മ്യുസിയത്തില്‍ അവ സൂക്ഷിച്ചിരിക്കുന്നു..22 നൂറ്റാണ്ട് മുന്‍പത്തെ മനുഷ്യര്‍ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്ന പ്രക്രിയകളും അതിനു വേണ്ടി അവര്‍ ഉപയോഗിച്ച പ്രേസേര്‍വടിവ് ദ്രവകങ്ങളുടെയും രഹസ്യങ്ങളുടെ പുറകെ ആണ് ശാസ്ത്രഞ്ഞരും ഫോരെന്‍സിക് ആര്‍ക്കിയോളജിസ്റ്റ്കളും..പുതിയ പ്രിസേര്‍വശന്‍ ടെക്നോളജികള്‍ ഒന്ന് കൊണ്ടും ഇതുപോലെ നോണ്‍ എവിസേരറ്റട് ബോഡികള്‍ പൂര്‍ണമായും സംരക്ഷിക്കാന്‍ സാധിക്കുന്നില്ല എന്നിടത്താണ് സിന്‍ ഷൂയിയുടെ പ്രസക്തി. നിഗൂടതകളുടെ ചുരുള്‍ ആഴിഞ്ഞാല്‍ മൃതദേഹസംരക്ഷണത്തിനും എമ്ബാമിങ്ങിനും വിലപ്പെട്ട സംഭാവന നല്‍കാന്‍ അതിനു കഴിയും. അവരുടെ മുന്‍പില്‍ 2200 വര്ഷം കേടു കൂടാതെ ഇരുന്ന സിന്‍ ഷൂയി ഒരു അദ്ഭുതമാണ്‌..അതിന്റെ രഹസ്യങ്ങളുടെ പിന്നാലെയാണ് അവര്‍ ഇപ്പോഴും..
Share on Google Plus

About admin

13 comments:

  1. വിക്കിപീഡിയയില്‍ https://en.wikipedia.org/wiki/Xin_Zhui എന്ന പേജില്‍ പോയാല്‍ ഈ മമ്മിയും അവരുടെ രൂപത്തിന്‍റെ ഒരു ആര്‍ട്ടിസ്റ്റിക്ക് റീ കണ്‍സ്ട്രക്ഷനും കാണാന്‍ സാധിക്കും. മനുഷ്യന്‍റെ കാര്യം ഇത്രയൊക്കെയേഉള്ളൂ.
    (ഇവിടെ വന്നപ്പോള്‍ കണ്ട കൊസ്മെറ്റിക്സിന്‍റെ പരസ്യം കണ്ടപ്പോള്‍ തോന്നിയതാണ്)

    ReplyDelete
  2. വിക്കിപീഡിയയില്‍ പോവേണ്ട. ഇവിടുത്തെ പടം ലോഡ് ചെയ്തുവന്നത് ഇപ്പോഴാണ്.

    ReplyDelete
  3. കേവലം ഒരു പ്രഭുവനിത മാത്രമായിരുന്ന സിന്‍ ഷൂയിയെ ഇങ്ങനെ കാര്യമായി പ്രിസര്‍വ് ചെയ്യാന്‍ എന്തായിരിക്കും കാരണം? അതും 'നിഗൂഡത'യാണോ?

    ReplyDelete
  4. ഇതിനെ പറ്റി കൂടുതല്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ എന്നെ ഞെട്ടിച്ച ഒരു കാര്യം:
    https://en.wikipedia.org/wiki/Sokushinbutsu
    http://edition.cnn.com/2015/02/27/asia/mummified-monk-statue/
    http://news.discovery.com/history/archaeology/mummified-monk-sits-inside-ancient-buddha-statue-150223.htm

    ReplyDelete
  5. enthinanu ee preservation llee? enikkarinjuuda.. vallathoru sambavam thanneya

    ReplyDelete
    Replies
    1. അനുനാകി വരുമ്പോള്‍ തിരിച്ച് ജീവന്‍ കിട്ടാന്‍ :-P അവര്‍ പുനര്‍ജന്മത്തിലൊക്കെ വിശ്വസിച്ചിരുന്നവരല്ലേ? എന്നാലും എത്ര മേക്കപ്പിട്ടാലും ആ പഴയ മുഖം തിരിച്ചുകിട്ടുമോ....

      Delete
    2. adhikaaramalee valuth... :D

      Delete
    3. പിന്നെന്തിനാ മേക്ക്അപ്പൊകെ വച്ച് അടക്കിയത്‌? അമ്പത് വയസ്സുള്ള ഒരു പ്രഭു'കുമാരി'... എല്ലാ പുരാതന സംസ്ക്കാരങ്ങളിലും ലുക്സിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അവര്‍ വിചാരിച്ചത് അനുനാകി ജീവന്‍ കൊടുത്ത് കഴിയുമ്പോള്‍ സ്റ്റോക്ക് ചെയ്തുവച്ചിരിക്കുന്ന മേക്ക് അപ്പോക്കെ ഇട്ട് സുന്ദരക്കുട്ടന്മാരും കുട്ടിമാരും ആയി എഴുന്നേറ്റ് വരാമെന്നായിരിക്കും. പാവങ്ങള്‍, അവരോര്‍ത്തോ ഭാവി തലമുറകള്‍, ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും യൂണിവേര്‍‌സിറ്റികളിലും എക്സ് റെ, സ്കാനിംഗ് തുടങ്ങിയ രീതികളില്‍ അവരെ ഇങ്ങനെ മാനഭംഗപ്പെടുത്തുമെന്ന്?
      എന്തൊക്കെ പറഞ്ഞാലും, എങ്ങനെയിരുന്ന ആളുകളൊക്കെയാ ഈ അടുപ്പത്ത് വച്ച വിറകുകൊള്ളി പോലെ പിരമിഡിനകത്ത് കിടക്കുന്നത്...ഓര്‍ത്തിട്ട് സഹിക്കുന്നില്ല. പക്ഷെ ബുദ്ധഭിക്ഷുക്കളുടെ ആ self mummificationന്‍റെ അത്രയും വരില്ല ഇതൊന്നും. മരിച്ചവര്‍ക്ക് ഒന്നും അറിയേണ്ടല്ലോ, പ്രാണന്‍ പോകുന്നതിനുമുമ്പേ ഈ കോലത്തില്‍ ആവുന്ന ആവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ

      Delete
  6. ''കാലം1972
    ശീത യുദ്ധ സമയത്ത് ചൈനയിലെ ഹുനാന്‍ പ്രവിശ്യില്‍ ബോംബ്‌ പ്രധിരോധ ഷെല്‍ട്ടറുകള്‍ ഉണ്ടാകുവാന്‍ കുഴി എടുത്ത തൊഴിലാളികള്‍ ഒരു വന്പന്‍ കല്ലറ കണ്ടത്തി''
    അതൊന്നുകൂടി ശരിക്ക് check ചെയ്യണം.
    ശീതയുദ്ധം(Cold war) എന്ന് വച്ചാല്‍ തോക്കും ബോംബും ഉപയോഗിക്കുന്ന നേരിട്ടുള്ള യുദ്ധമല്ലായിരുന്നു(മറ്റു യുദ്ധങ്ങള്‍ക്ക് സപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്). അതിനെ മത്സരം എന്നാണ് ശരിക്കും വിളിക്കേണ്ടത്. തങ്ങളാണ് വലിയ പുള്ളികള്‍ എന്ന് തെളിയിക്കാന്‍ അമേരിക്കയും യുഎസ്എസ്ആറും തമ്മില്‍ നടത്തിയ ഒരു 'പോരാട്ടം'. റഷ്യക്കാര്‍ ഒരു റോക്കറ്റ് വിട്ടാല്‍ അമേരിക്ക രണ്ടു റോക്കറ്റ് വിടും, റഷ്യ ബഹിരാകാശത്തേക്ക് മനുഷ്യനെ വിട്ടാല്‍ അമേരിക്ക ചന്ദ്രനിലേക്ക് മനുഷ്യരെ വിടും. റഷ്യ പുതിയ വിമാനം ഉണ്ടാകിയാല്‍ അമേരിക്ക പുതിയ ഹെലികോപ്ടര്‍ ഉണ്ടാക്കും. എല്ലാ മേഖലകളിലും മത്സരത്തോട് മത്സരം. യുഎസ്എസ്ആര്‍ സ്പ്ലിറ്റ് ചെയ്തതോടെയാണ് അത് ഏകദേശം അവസാനിച്ചത്‌.
    ചൈന ആദ്യം യുഎസ്എസ്ആറിന്‍റെ ally ആയിരുന്നെങ്കിലും പിന്നെ അവര്‍ തമ്മില്‍ അകന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശീതയുദ്ധം കാരണം ബോംബ്‌ പ്രതിരോധ ഷെല്‍ട്ടര്‍ ഉണ്ടാക്കി ഒളിച്ചിരിക്കേണ്ട കാര്യമൊന്നും ചൈനയില്‍ ഉണ്ടായിരുന്നില്ല. പിന്നെ, അക്കാലത്ത് ആഭ്യന്തരയുദ്ധം(Civil war) നടക്കുന്നുണ്ടായിരുന്നു. അതാവാനാണ് കൂടുതല്‍ സാധ്യത. :-)

    ReplyDelete
  7. sathyam parayaao... poastinekkal vivaramanallo midhunakk.. ithevdann oppikunnu ?? :D

    ReplyDelete
    Replies
    1. ശ്യോ...അങ്ങനെയൊന്നും ഇല്ല. എനിക്ക് ഒരു ബുജി ഇമേജ് ഉണ്ടെന്നെയുള്ളൂ(പകുതി എന്‍റെ രൂപം കാരണമാണ്), അത്ര ബുജിയൊന്നും അല്ല. അത്യാവശ്യം ജീവിക്കാനുള്ള വിവരമൊക്കെയുണ്ട് എന്ന് മാത്രം. കുറച്ച് കാര്യങ്ങളൊക്കെ വായിച്ച് പരിചയമുണ്ട്, അത്രയേയുള്ളൂ.

      Delete
  8. ithineyokkeyaa palakkatt vivaram ennu parayunne. (ivide 12 kazhinjitaa pileroke ath padikkan thudangunnath) :D abddurabb effect :D

    ReplyDelete
  9. ചില കാര്യങ്ങളില്‍ എന്‍റെ mental age ഒരു 40-50 റേഞ്ചിലാണ്; ചിലത് ഒരു 3-5 ഒക്കെയേ മാക്സിമം വരൂ.

    ReplyDelete