ഈജിപ്ത്യന്‍ ഫറവോ തൂത്തന്‍ഖാമന്‍ KING TUT


*********************************************************
തുത്തന്ഖാമാനെ ലോക പ്രശസ്തനാക്കിയത് സ്വന്തം ശവകുടീരമാണ്‌ പഷെ . ഓര്മിക്കപ്പെടുവാന്‍ തന്റേതായ നേട്ടങ്ങളൊന്നും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ ഈ ചക്രവര്‍ത്തി പക്ഷെ , നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പ്രശസ്തിയുടെ പരകോടിയിലെത്തി . അപ്രധാനിയും അപ്രസക്തനുമായിരുന്ന തുത്തന്ഖാമനെ ഈ അപൂര്‍വ ബഹുമതിക്ക് അര്‍ഹാനാക്കിയതോ സ്വന്തം കബറിടവും അതിലെ അമുല്യമായ ഉള്ളടക്കവും !
ഈജിപ്യ്തിലെ പിരമിടുകളിലും കബരുകളിലും ഉറങ്ങുന്ന അസംഖ്യം ഫരവോകളുടെ മമ്മികള്‍ വീണ്ട്ട് എടുക്കുക , ഗവേഷണം നടത്തുക എന്നി ലക്ഷ്യത്തോടുകൂടി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നടപ്പിലാക്കിയ ഈജിപ്പ്യ്ത്യന്‍ മമ്മി പ്രോജക്റ്റ് നടത്തിയ പര്യവേക്ഷണഫലമായി കണ്ടെടുത്ത തുതന്‍ഖാമാന്റെ മമ്മിയും അതിനോടൊപ്പം കിട്ടിയ അമുല്യ നിധിശെഖരവും അദ്ദേഹതിന്ടെ പ്രശകതി വാനോളമുയര്‍ത്തി
നന്നേ ചെറുപ്പത്തില്‍ രാജ്യ്യഭാരമെല്‍ക്കുകയും യൌവനാരംഭത്തില്‍ കാലംചെയുകയും ചെയ്ത ഈ ഫറവോയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്നാണു ഇത്രനാളും കരുതിയിരിന്നത് . തലയ്ക്കു പിന്നില്‍ മാരകമായി അടിച്ചു ഫറവോയെ ആരോ കൊലപ്പെടുതുകയായിരുന്നത്രെ. പക്ഷേ അതല്ല സത്യം .മമ്മി കണ്ടെത്തി 80 വര്‍ഷങ്ങള്‍ക്കു ശേഷം 2005 ജനുവരിയില്‍ തുതന്ഖാമന്റെ മരണകാരണം തേടിയിറങ്ങിയ ഒരുസംഘം അന്വേഷകര്‍ക്ക് തുതന്ഖാമന്റെ ജീവിതത്തെകുറിച്ചും മരണത്തെകുരിച്ചും വിലപ്പെട്ട ഒട്ടേറ അറിവുകള്‍ ലഭിച്ചു .
ആധുനിക സാങ്കേതിക വിദ്യയുടെ പിന്ബലതോടുകൂടി മമ്മി പരിശോധിച്ച വിധഗ്ദ്ധസംഘം ഖാമന്റെ മരണം ഒരു കൊലപാതകമായിരുന്നില്ല എന്ന് അടിവരയിട്ടു പറയുന്നു .മാത്രമല്ല ,മമ്മി സ്കാന്‍ ചെയ്തപ്പോള്‍ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി 3300 വര്ഷം മുന്പ് ജീവിച്ചിരുന്ന തുതന്ഖാമന്റെ യഥാര്‍ത്ഥ രൂപം അവര്‍ പുന : സൃഷ്റിക്കുകായും ചെയ്തു ! ഈജിപെത് ഭരിച്ചിരിന്ന 18 ആം രാജവംശത്തിലെ അവസാനത്തെ ഫറവോ ആയിരുന്നു തുതന്ഖാമന്‍ . ഈജിപെതിന്റെ ചരിത്രത്തിലെ ഒരു അന്തരാളഘട്ടം ആയിരുന്നു ഖാമന്റെ ജീവിതകാലം ബി . സി 1332 മുതല്‍ ബി . സി 1322 വരെ ഈജിപെത് ഭരിച്ചിരിന്ന ഖാമന്‍ ഒന്പതാം വയസില്‍ ചക്രവര്‍ത്തിയാകുകയും 19 ആം വയസ്സില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടയുകയും ചെയ്തു .മന്ത്രിയായിരുന്ന "ആയ് " ആയിരുന്നു ഭരണകാര്യങ്ങളില്‍ മുഖ്യ സഹായി . ഹ്രസ്വമായ ഭരണകാലത്തിനിടയ്ക്ക് രാജ്യകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രധാനമന്ത്രി ആയ് ഇദ്ദേഹത്തിനുശേഷം അടുത്ത ഫറോവയായി
ഖാമന്റെ മൃതദേഹം മുറപ്രകാരം മമ്മിയാക്കി ഈജിപ്യ്ത്യന്‍ രാജകീയ ശ്മശാനമായ രാജാക്കന്മാരുടെ താഴ്വരയില്‍കബറടക്കി .തുതന്‍ഖാമന്റെ മമ്മി ഡി ന്‍ എ ടെസ്റിന് വിധേയമാക്കി അതില്‍നിന്നും വളരെ സുപ്രധാനമായ അറിവുകള്‍ ലഭിച്ചു ഡി ന്‍ എ ടെസ്റിന്റെ അടിസ്ട്ടാനത്തില്‍ തുതന്‍ഖാമന്‍ 18-ാം രാജവംശത്തിലെ അഖ്നാതെന്റെ മകന്‍ ആണെന്ന് എന്നാണു അറിയാന്‍ കഴിഞ്ഞത്
19 ആം രാജാവാഴ്ചക്കാലത്ത് രാജകീയ ലിസ്റ്റില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടവരുടെ കൂട്ടത്തില്‍ ഖാമന്റെ പേരും ഉള്പ്പെട്ടിരുന്നതിനാല്‍ തുതന്ഖാമന്റെ ഖബര്സ്ഥാനം വിസ്മ്രിതിയില്‍ ആണ്ടു . 1922 ല്‍ ബ്രിട്ടിഷ് പുരാവസ്തുഗവേഷകന്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ ആണ് രാജാക്കന്മാരുടെ താഴവരയിലെ അന്ത്യവിശ്രമസ്ഥാനത്തുനിന്ന് തുതന്ഖാമന്റെ മമ്മി കണ്ടെടുത്തത് . ഈ കണ്ടെത്തല്‍ തുതന്ഖാമനെ അനശ്വരന്‍ആക്കി മാറ്റി .പിരമിടുകളില്‍ സൂക്ഷിച്ചിരുന്ന ഫരവോകളുടെ മമ്മികളും അവയോടൊപ്പമുള്ള വിലപിടിച്ച വസ്തുക്കളും കള്ളന്മാര്‍ കൊള്ളയടിക്കാന്‍ തുടങ്ങിയോടെയാണ് മമ്മികള്‍ ഭുമിക്കടിയില്‍ പ്രത്യേകം പണിത കബറുകളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് .സംരക്ഷിത ജഡം ആത്മാവ് നിലനിര്‍ത്തുമെന്നും മരണാന്തരം പരലോകത്ത് ജീവിതം തുടരുമെന്നും വിശ്വസിച്ചിരുന്ന ഈജിപ്യ്ത്കാര്‍ മൃതദേഹം എബാം ചെയ്തു പ്രത്യേകം കബരുകള്‍ക്കുള്ളില്‍ സൂക്ഷിച്ചു . ഇതോടോപ്പോം പരലോകജീവിതതിനാവശ്യമായ വസ്തുവകകളും ,സാധനസാമഗ്രികളും നിക്ഷേപിച്ചു .പില്‍ക്കാലത്ത്‌ കണ്ടെത്തിയ ഇത്തരം കബറുകള്‍ സമ്പതിന്ടയും അറിവിന്റെയും ഗവെഷനപ്രക്രിയയുടയും ഉറവകളായിമാറി
മൂവായിരം വര്‍ഷങ്ങള്‍ക്കു ശേഷം തുത്തന്ഖാമന്റെ ഖബര്‍ ആദ്യമായി തുറന്ന പര്യവഷണ സംഘം അതിനുള്ളിലെ അമുല്യമായ നിക്ഷപം കണ്ടു അമ്പരന്നുപോയി എന്നാണു റിപ്പോര്‍ട്ടുകള്‍ . മറ്റൊരു ഫരവോയുടെയും ഖബറില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത നിധികളും മറ്റുവസ്തുകളും ഖബറില്‍ കുത്തി നിറച്ചിരുന്നത്രെ ! . ഭൂമിക്കടിയില്‍ പണിതീര്‍ത്ത നാല് വലിയ നിലവറകളിലായി കണ്ടെത്തിയ അയ്യിയായിരത്തിലധികം വരുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു .
പുരാതന ഈഗിപ്ടിയന്‍ കൊത്തുപണികളാല്‍ സമ്ര്യധമായ തുത്തന്ഖാമന്റെ ശവപെട്ടി തനി തങ്കതാല്‍ നിര്‍മ്മിച്ചതായിരുന്നു .മമ്മിയെ മറ്റൊരു സ്വര്‍ണ മുഖംമൂടി പൊതിഞ്ഞിരുന്നു . സ്വര്നകിരീടങ്ങള്‍ ,വിവിധതരം ആഭരണങ്ങള്‍ , രഥങ്ങള്‍ ,ആയുധങ്ങള്‍,മ്ര്യഗരൂപങ്ങള്‍,ഫര്നീച്ചരുകള്‍ ,വീഞ്ഞ് ,ധാന്യങ്ങള്‍ ,ഇവയടങ്ങിയ സംഭരണികള്‍ എന്നുവേണ്ട അടിവസ്ത്രങ്ങള്‍ പോലും അക്കുട്ടത്തില്‍ പെടും ! 1922 ഇല്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ മമ്മി പുറത്തെടുക്കുമ്പോള്‍ വയരിനുള്ളിലും നാസദ്വാരത്തിലും ചെവിക്കുളിലും നാരുകൊണ്ടുള്ള തുണി തിരുകിയിരുന്നു .മമ്മിയെ പൊതിഞ്ഞിരുന്ന തുണിയില്‍ അന്ത്യകര്‍മ വേളയില്‍ ലേപനം ചെയ്ത ലേപനം ഒട്ടിപിടിച്ച നിലയിലും .കുഞ്ഞു ഫറവോയുടെ കൈകാലുകള്‍ മരച്ചില്ലകള്‍ പോലെ ശോഷിചവയായിരുന്നു .മുഖം ച്ചുക്കിച്ചുള്ളിഞ്ഞിരുന്നു
കാര്‍ട്ടര്‍ മമ്മി കണ്ടത്തി ആദ്യ നാളുകളില്‍ തന്നെ തുടങ്ങി ഖാമാന്റെ മരണത്തെകുരിച്ചുള്ള അടക്കം പറച്ചിലുകള്‍ .ഇത്ര ചെറുപ്പത്തിലെ എന്തുകൊണ്ട് മരണം സംഭവിച്ചു എന്നത് പലവിധ സംശയത്തിനും ഇടയാക്കി .വിവാദങ്ങല്‍ക്കിടയാക്കി .വിവാദങ്ങല്‍ക്കിടെ 1968 ല്‍ മമ്മി ഒരു എക്സ്‌റേ പരിശോധനക്ക് വിധേയമാക്കി .അപ്പോള്‍ തലയ്ക്കു പുറകില്‍ അടിയേറ്റാണ് തുത്തന്ഖാമന്‍ കൊല്ലപ്പെട്ടതെന്ന വാദത്തിനു ശക്തികൂടി .എങ്കിലും സംശയം പിന്നയും ബാക്കിയായി
ഈ അബ്യുഹങ്ങല്‍ക്കെല്ലാം അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെയും ,ഈജിപ്ടിലയും ഒരു സംഘം ഡോക്റ്റര്‍മാര്‍ തുതഖാമനെ വീണ്ടും വിശദമായ മറ്റൊരു പരിശോധനക്ക് വിധയനാക്കി. സി .ടി സ്കാന്‍ ഉള്‍പെടെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനകള്‍ ചക്രവര്‍ത്തി കുമാരന്റെജീവിത്തിലേക്കും മരണത്തിലേക്കും വെളിച്ചം വീശുന്നതായി .
അഞ്ചടി ആറിഞ്ചു ഉയരം ഉള്ള ദ്രിടഗാത്രനായ ഒരു യുവാവ് ആയിരുന്നു തുത്തന്ഖാമന്‍ .തലയുടെ അണുവിട കിറിഉള്ള സ്കാനിങ്ങില്‍ തലയ്ക്കു അടി ഏറ്റതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല .തലയ്ക്കു പുറകില്‍ കണ്ട ദ്വാരം തലച്ചോര്‍ പുറതെടുക്കാനായി മൃതദേഹം എബാം ചെയ്തവര്‍ ഉണ്ടാക്കിയതാവം .തലച്ചോര്‍ പുറത്തെടുക്കുന്നത് നാസരന്ദ്രത്തിലുടെ ആണെങ്കിലും കഴുത്തിന്‌ പിന്നിലുടെ കൊളുത്തുപയോഗിച്ച് വലിച്ചതാവാന് ആണ് സാധ്യ് ത .ഒരു പക്ഷെ കാര്ട്ടരുടെ ആളുകള്‍ മമ്മി അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചതാകാനും മതി .അതേ സമയം മമ്മിയുടെ ഇടതു കാല്‍മുട്ടിനു മുകളിലായി കണ്ടെത്തിയ മാരകമായ മുറിവുണങ്ങിയ അടയാളം വിരല്‍ ചൂണ്ടുനത് ഒരു യുദ്ധതിലോ വേട്ടയാടലിനിടയിലോ കാലില്‍ മുറിവെറ്റെന്നും ആ മുറിവില്‍ ഉണ്ടായ അണുബാധ തുത്തന്ഖാമനെ മരണത്തിലേക്കും നയിച്ച്‌ എന്നും ആണ് ഇപ്പോള്‍ ഡോക്ട്രുമാരുടെ അഭിപ്രായം . ഖബറിനുള്ളില്‍ കണ്ടെത്തിയ അനേകം രഥവും ആയുധവും അദ്ധേഹം ഒരു യുദ്ധവീരന്‍ ആയിരുന്നു എന്നുവേണം അനുമാനിക്കാന്‍ .മമ്മിയോടൊപ്പം കണ്ടെത്തിയ ഒട്ടകപക്ഷിയുടെ തുവല്കൊണ്ട് നിര്‍മ്മിച്ച വിശറിയുടെ കൈപ്പിടിയില്‍ ഒരു വേട്ടയാടലിന്റെ സചിത്ര വിവരണം കാണാം .അതിവേഗത്തില്‍ ഓടിച്ച ഒരു രഥം ഏതോ ഒഎഉ വസ്തുവില്‍ തട്ടി മറിഞ്ഞു അപകടം സംഭവിചിരിക്കാന്‍ ആണ്കൂടുതല്‍ സാധ്യ് ത ഫറവോയുടെ നെഞ്ചിനുമുകിളില്‍ ഏതാനും എല്ലുകള്‍ ഒടിയുകയോ കാണാതാവുകയോ ചെയ്തതു ഇതിനു തെളിവായി കണക്കാക്കുന്നു .ആഴ്ചകളോളം എടുത്തു പൂര്‍ത്തിയാക്കിയ പരിശോധനയില്‍ പക്ഷെ ഒരു കൊലപാതകത്തിന്റെ യാതൊരു സൂചനയും കിട്ട്യില്ല .
സി .ടി സ്കാന്നിങ്ങില്‍ നിന്ന് ലഭിച്ച ചക്രവര്‍ത്തിയുടെ തലയുടെ പ്രത്യേകത അടിസ്ഥാനമാക്കി തുത്തന്ഖാമന്‍ ജീവിച്ചിരുന്ന നാളികളില്‍ എങ്ങനെ ഇരിന്നുവോ അതേരൂപം അവര്‍ പുനസ്രിട്ടിക്കുകയും ചെയ്തു .
ഫറവോയുടെ ശാപം ഫറവോയുടെ ഖബറിന് ഭംഗം വരുതുന്നവര്‍ക്കും നാശം സംഭവിക്കും എന്നൊരു ചൊല്ല് പണ്ടുകാലം മുതല്‍ക്കു നിലനിന്നിരുന്നു .ഒരുപക്ഷേ ,ഖബരിനുള്ളിലെ അമുല്യ നിധികള്‍ കള്ളന്മാര്‍ കൊള്ളയടിക്കതിരിക്കാനുള്ള ഒരു ഉപായം ആയിരിക്കാം ഇതിനു പിന്നില്‍ അതെന്തു തന്നെആയാലും കാര്ട്ടരുടെ നേതൃത്തത്തില്‍ ഉള്ള പര്യവേഷക സംഘം ഖബര്‍ തുറന്ന ആദ്യദിനം നിഗുഡ സംഭവങ്ങളുടെ ഒരു കൂട്ടം തന്നെ ഉണ്ടായി തുത്തന്ഖാമന്റെ മമ്മി കണ്ടെത്തി ഖബരിനുള്ളിലെ അവസാനത്തെ ആളും പുറതെരങ്ങിയപ്പോള്‍ എങ്ങുനിന്നു എന്നറിയാതെ അതിശക്തമായി മണല്‍ക്കാറ്റ് വീശി .പൊടിപടലങ്ങള്‍ പ്രേതരൂപികളായി ആകാശത്തെക്ക് ഉയര്‍ന്നു .കാറ്റ് ഒന്നുഅടങ്ങിയപ്പോള്‍ ഒരു ചെമ്പരുന്ത് ഖബറിന് മുകളില്‍ ക്കൂടി വട്ടമിട്ടു പരന്ന ശേഷം ഈജിപ്ത്യന്‍ സങ്കല്‍പ്പത്തിലുള്ള പരലോകം കുടികൊള്ളുന്ന പടിഞ്ഞാറന്‍ ചക്രവാളത്തിലക്ക് നിലവിളിയോടെ പറന്നു പോയി .പെടിച്ചുപോയ സംഘത്തിലെ എല്ലാവര്ക്കും ശക്തമായ പണി പിടിപെട്ടു .ഫറവോയുടെ ശാപം അന്വര്തമാകുകയും ചെയും വിധം തുതന്ഖമാന്ടെ പര്യവെക്ഷണ ശ്രമങ്ങളുമായി സഹകരിച്ച പലരും പിന്നീട് അസാധാരണ മരണങ്ങള്‍ക്ക് ഇരയായി . തുത്തന്‍ഖാമന്ടെ പര്യവെക്ഷനങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്തിരുന്ന കാര്നവന്‍ പ്രഭു മമ്മി കണ്ടത്തി ഏതാനും ദിവസങ്ങള്‍ക്കുളില്‍ മരിച്ചു .ഷേവ് ചെയുമ്പോള്‍ റേസറില്‍ നിന്ന് ഏറ്റ അണുബാധ ആയിരുന്നു മരണ കാരണം
ഖാമാന്റെ ഖബറില്‍ നിന്ന് കണ്ടെടുത്ത വസ്തുവകകള്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിച്ച റിച്ചാര്‍ഡ്‌ ബെഥേല്‍ 47 ആം വയസില്‍ ആത്മഹത്യ ചെയ്തു .പര്യവേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ കൊടീശ്വരന് ജോര്‍ജ് ഗുഡ് മോണിയ വന്നു മരിച്ചു .അദ്ദേഹം മരിക്കുമ്പോള്‍ മമ്മി കണ്ടത്തി ഒരു വര്ഷം തികഞ്ഞിരുന്നു .ഇങ്ങനെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഡസന്‍ ആള്‍ക്കാരും അസാധാരണ മരണത്തിനു ഇരയായി . എന്നാല്‍ ഒരാള്‍ മാത്രം മമ്മി കണ്ടത്തി 17 വര്‍ഷങ്ങള്‍ക്കു ശേഷം 64 വയസില്‍ സാധാരണ മരണം വരിച്ചു .അത് മറ്റാരുമായിയുരിന്നില്ല . തുത്തന്‍ഖമാന്റെ പര്യവെക്ഷനങ്ങള്‍ക്ക് നേതൃത്വം വരിച്ച സാക്ഷാല്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍
2010 ല്‍ കിംഗ്‌ തുത്തന്‍ഖാമനെ കുറിച്ച് പ്രസിദ്ധീകരിച്ച എന്റെ ബ്ലോഗിലെ ലേഖനത്തില്‍ നിന്ന് നിങ്ങളുടെ അറിവിലേക്കായി
Share on Google Plus

About admin

8 comments:

  1. ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ ലേഖനം വെളിച്ചം വീശുന്നത് :-P :-P
    (ഒരു തമാശ പറഞ്ഞതാണേ...)

    ReplyDelete
  2. ''ഒരുപക്ഷേ ,ഖബരിനുള്ളിലെ അമുല്യ നിധികള്‍ കള്ളന്മാര്‍ കൊള്ളയടിക്കതിരിക്കാനുള്ള ഒരു ഉപായം ആയിരിക്കാം ഇതിനു പിന്നില്‍''
    അത് തന്നെയായിരിക്കും. മണിച്ചിത്രത്താഴ് സിനിമയില്‍ ഗംഗ പറയുന്നത് പോലെ.

    ReplyDelete
    Replies
    1. ടുട്ടുവിന്‍റെ tomb കണ്ടുപിടിച്ചപ്പോള്‍ ഏകദേശം 3000 വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങോട്ട്‌ കയറുന്നവരായിരുന്നു കാര്‍ട്ടറും പ്രഭുവും. അവര്‍ അപ്പോള്‍ അനുഭവിച്ച ആ ത്രില്‍...ഹൊ ഓര്‍ത്തിട്ടു വയ്യ...

      Delete
  3. ഇപ്പോള്‍ പറയുന്നത് ഒരു ഫ്രാക്ചര്‍ ഒഴികെയുള്ളതെല്ലാം മരിച്ചു കഴിഞ്ഞ് ഉണ്ടായതാണെന്നാണെണും നേരെ നില്ക്കാന്‍ പോലും ശേഷിയില്ലാതിരുന്ന ആളായിരുന്നു കക്ഷി എന്നും ആണ്.
    From https://en.wikipedia.org/wiki/Tutankhamun
    A further investigation, in 2014, revealed that it was unlikely he had been killed in a chariot accident. Scans found that all but one of his bone fractures, including those to his skull, had been inflicted after his death. The scans also showed that he had a partially clubbed foot and would have been unable to stand unaided, thus making it unlikely he ever rode in a chariot; this was supported by the presence of many walking sticks among the contents of his tomb. Instead, it is believed that genetic defects arising from his parents being siblings, complications from a broken leg and his suffering from malaria, together caused his death.
    എങ്കിലും മോശം പറയരുതല്ലോ, പത്തൊമ്പതാം വയസ്സിലെ മരിച്ചു പോയെങ്കിലും കല്യാണം ഒക്കെ കഴിച്ച്(അതും സ്വന്തം അര്‍ദ്ധസഹോദരിയെ. അവരുടെ രീതി അതായിരുന്നു; കുടുംബത്തില്‍ നിന്ന് സ്വത്തും അധികാരവും പോകരുതല്ലോ) രണ്ട് കുട്ടികളും(രണ്ടും stillborn) ഉള്ള ആളായിരുന്നു ഇദേഹം. ഇവിടെ പറഞ്ഞിരിക്കുന്നതിലും ഉയരവും ആള്‍ക്കുണ്ടായിരുന്നു.

    ReplyDelete
  4. palarum palath parayunnu. onnurappanu ayalude maranam swabavikamaya onnala. athu ann marach vekapettathaavam . athil ninnanu ithrem niggoodathakal undayath.

    veroru doubt? ithu vare vere mummikal kand pidichitille? illenkil athenth kond? undenkil,enth kond tutankhamane mathram ingane pukazhthukayum sensationalise cheyukayum cheyunu?

    ReplyDelete
    Replies
    1. ടുട്ടു=Tutankhamun.
      പത്തൊമ്പതാം വയസ്സില്‍ ഒരാള്‍ മരിക്കുക എന്ന് പറഞ്ഞാല്‍ അത് സ്വാഭാവികമരണമായിരിക്കാന്‍ സാധ്യത കുറവാണല്ലോ.
      വിക്കിപീഡിയയില്‍ പോയി നോക്കിയാല്‍ ഒരു വെറൈറ്റി ഓഫ് റീസണ്‍സ്(എല്ലാം ഊഹാപോഹങ്ങളാണേ) കാണാം. മറച്ചു വച്ചു എന്ന് പറയാന്‍ കഴിയില്ല, കാരണം ആ രാജവംശത്തിന്‍റെ അവസാന കണ്ണിയാണ് ടുട്ടു. കാലം തികഞ്ഞ മരണമല്ലായിരുന്നല്ലോ, അത് കൊണ്ട് എല്ലാം പെട്ടന്ന് നടത്തേണ്ടി വന്നു.
      https://en.wikipedia.org/wiki/Tutankhamun
      https://en.wikipedia.org/wiki/KV62
      https://en.wikipedia.org/wiki/Tutankhamun%27s_mummy
      വേറെ മമ്മികള്‍ ഒരുപാട് കണ്ടുപിടിച്ചിട്ടുണ്ട്(നമ്മുടെ ഹൈദരാബാദിലെ മ്യൂസിയത്തില്‍ വരെയുണ്ട് ഒരെണ്ണം; http://www.ibnlive.com/news/india/mummy-to-get-new-chamber-in-hyderabad-museum-493430.html). പിന്നെ ടുട്ടു ഇത്ര പോപ്പുലര്‍ ആവാന്‍ കാരണം ആവിടെ നിന്ന് കിട്ടിയ സമ്പത്തും സ്വര്‍ണവും തന്നെയാണ്. 1922ലാണ് കാര്‍ട്ടര്‍ ഇത് കണ്ടുപിടിക്കുന്നത്. Oriental(പൌരസ്ത്യ) studiesനോട് പാശ്ചാത്യലോകത്തിന് കമ്പമുണ്ടായിത്തുടങ്ങുന്ന ഒരു കാലം.

      Delete
  5. sensationalising valiyoru karanahethu aayitund enn thonnu. expeciallymedia sensationalising

    ReplyDelete
    Replies
    1. സെന്‍സെഷനലൈസിങ്ങ് എവിടെയാണ് ഇല്ലാത്തത്? പക്ഷെ ടുട്ടുവിന്‍റെ മമ്മി ഒരു സംഭവം തന്നെയായിരുന്നു. ഇത്രയും സമ്പത്ത് ഒരുമിച്ച് intact ആയി കിട്ടിയതല്ലേ.
      Oriental studiesനോട് താല്‍പര്യം ഉള്ളവര്‍ക്ക്, മിസ്റ്ററി/ പ്രേതം തുടങ്ങിയവയില്‍ താല്‍പര്യം ഉള്ളവര്‍ക്ക്...വേണ്ടതൊക്കെ മീഡിയ വാരിക്കോരി കൊടുത്തു. എന്തിന് അധികം പറയുന്നു, മസ്ക്കാര എന്ന് പറയുന്ന ഒരു സംഭവം ഉണ്ട്(ഇവിടെ പരസ്യം കാണിക്കുന്നുണ്ട്). അത് ഇത്രയും പോപ്പുലര്‍ ആയത് ടുട്ടു മമ്മി കണ്ടുപിടിച്ചതിന് ശേഷമാണ്...അങ്ങനെ എത്ര കഥകള്‍.

      Delete