ആങ്കോറിലെ കാടും, ചരിത്രമായി മാറിയ വംശവും


********************************************************
1860-ല്‍ ഹെന്റി മൗഹോട്ട് എന്നു പേരായ പ്രസിദ്ധ ഫ്രഞ്ച് പ്രകൃതി നിരീക്ഷകന്‍ ഇന്തോചൈനയുടെ അതിര്‍ത്തിക്കാടുകളില്‍ അപൂര്‍വ ഇനത്തില്‍ പെട്ട പക്ഷികളെയും, പ്രാണികളെയും കുറിച്ച് പഠിക്കാന്‍ യാത്ര തിരിക്കുകയും, വനത്തിനുള്ളില്‍ അത്യപൂര്‍വവും, അത്ഭുതകരവുമായ മനുഷ്യ നിര്‍മിത കെട്ടിടങ്ങളും, പാതകളും, കൃത്രിമ വെള്ളച്ചാട്ടങ്ങളും കണ്ട് അമാന്തിച്ചു നില്‍ക്കുകയും ചെയ്ത സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ ഡയറിയില്‍ എഴുതുകയുണ്ടായി. മഹത്തായ ഒരു സംസ്കാരത്തിന്റെ ഭാഗമായി ഇതിനെ നിരീക്ഷിച്ച ഹെന്റി തന്റെ അനുഭവങ്ങളെക്കുറിച്ച് വിസ്തരിച്ച് എഴുതിയിട്ടുണ്ട്: “”ഗ്രീക്കിനെയും, റോമിനെയും ധന്യമാക്കിയ സംസ്കാരങ്ങളേക്കാള്‍ മഹത്തായ ഒരു സംസ്കാരം” എന്നാണ് അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ അതിനെ വിലയിരുത്തിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആ മഹത്തായ സംസ്കാരത്തെക്കുറിച്ച് കൂടുതലൊന്നും പഠിക്കാന്‍ കഴിയാതെ ഹെന്റി മൗഹോട്ട് പനി പിടിച്ച് മരിക്കുകയാണുണ്ടായത്. എങ്കിലും ഹെന്റിയുടെ കണ്ടെത്തലുകളെ മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും, പ്രസ്തുത സംസ്കാരം ഏറ്റവും ഉന്നതവും, ബുദ്ധിപരവുമെന്ന് വിശേഷിപ്പിക്കുകയും ഉണ്ടായിട്ടുണ്ട്.
ഈ സംഭവം ഫ്രഞ്ച് ഗവണ്‍മെന്റിനെ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. 1885ല്‍ തന്നെ അവര്‍ ഒരു കമ്മീഷനെ നിയമിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന്റെ ചിന്തകള്‍ക്കുമപ്പുറമുള്ള ഒരു നാഗരിക സമൂഹം സൃഷ്ടിച്ച മനുഷ്യ വിഭാഗത്തെക്കുറിച്ചുള്ള ഗവേഷണമായി അത് മാറി. അതേത്തുടര്‍ന്ന് വിലപ്പെട്ട പല അറിവുകളും ലോകത്തിന് ലഭിച്ചു. മനുഷ്യ ഭാവനയെപ്പോലും അതിശയിപ്പിക്കുന്ന ഈ സംസ്കാരം അഞ്ചു നൂറ്റാണ്ടുകൊണ്ട് പടുത്തുയര്‍ത്തിയത് ആങ്കോര്‍ വംശജരാണെന്ന കണ്ടെത്തല്‍ ചരിത്രത്തിന് വലിയ മുതല്‍ക്കൂട്ടായി. ആധുനിക പട്ടാള സംവിധാനത്തെപ്പോലും തോല്‍പ്പിക്കുന്ന മിലിട്ടറി സംവിധാനവും, ആയുധ ശേഖരവും ഈ ജനവിഭാഗത്തിനുണ്ടായിരുന്നു എന്നത് അക്കാലത്തെ പലരെയും വിസ്മയിപ്പിച്ചു. പക്ഷേ, ഇത്രയും മിടുക്കന്മാരായ ഒരു ജനത എ.ഡി. 15ാം നൂറ്റാണ്ട് ആവുമ്പോഴേക്കും ഭൂമിയില്‍ അവശേഷിക്കാതെ എവിടെ അപ്രത്യക്ഷരായി എന്ന ചോദ്യത്തിന് ലോകത്തിന് വ്യക്തമായ ഒരു മറുപടിയും ഇന്നേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നൂറ്റാണ്ടുകളോളം ഈ മണ്ണില്‍ വസിക്കുകയും, ഉദാത്തമായ പല സംഭാവനകള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്ത ആങ്കോറുകള്‍ കച്ചവടത്തിലും വ്യാപാര സംബന്ധമായ ഇടപാടുകളിലും തല്‍പരരായിരുന്നു എന്നതിന് ഇന്ത്യയും, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി അവര്‍ക്കുണ്ടായിരുന്ന വ്യാപാര ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ആത്മീയ രംഗത്തുള്ള ചില പുതുധാരകളെ ഇവര്‍ സ്വാംശീകരിച്ചിരുന്നതായി ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയുമായുള്ള ഇവരുടെ ആദാന പ്രദാന വ്യവസ്ഥകള്‍ ഒരു ഭരണകൂട നിര്‍മിതിക്ക് പോലും നിമിത്തമായതായി കണ്ടു. അങ്ങനെയാണ് ഇന്തോചൈനന്‍ അതിര്‍ത്തി ദേശത്ത് “ഫുനാന്‍’ രാജവംശം നിലവില്‍ വന്നത്. അതിന് അടിത്തറയിട്ടതാവട്ടെ കൗണ്ടിന്യ എന്ന ബ്രാഹ്മണ യുവാവും. തീര്‍ത്തും കഥകളെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള യുദ്ധങ്ങളും മറ്റും ഈ രാജവംശത്തിന്റെ പേരില്‍ നടന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ യുക്തിക്ക് നിരക്കാത്ത കഥകളും ഈ രാജവംശവുമായി ചേര്‍ത്തു വായിക്കുന്നുണ്ട്. അഞ്ച് നൂറ്റാണ്ടോളം ഈ സാമ്രാജ്യം നിലനിന്നതായും ഒടുവില്‍ 550 എ.ഡിയില്‍ കാംബുജാസിനാല്‍ (ഗമായൗഷമ)െ തകര്‍ക്കപ്പെടുന്നതുവരെ ഫുനാന്‍ രാജവംശം ചരിത്രത്തില്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
തലമുറകളായി ഭരണം നടത്തിവന്ന കാംബുജാസുകള്‍ അയോധന കലകളില്‍ മാത്രമല്ല, ഭരണ രംഗത്തും അഗ്രഗണ്യരായിരുന്നു. ഏതാണ്ട് ഏഴ് നൂറ്റാണ്ടോളം അവര്‍ ആ സാമ്രാജ്യം അടക്കിവാണു. 12, 13 നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ അവരുടെ കീര്‍ത്തി തങ്കലിപികളാല്‍ രചിക്കപ്പെട്ടു. ഏതൊരു സാമ്രാജ്യത്തിനും നേരിടേണ്ടി വന്ന അവകാശ തര്‍ക്കങ്ങളും, അധികാര വടംവലികളും ഈ സാമ്രാജ്യത്തെയും ബാധിക്കുകയും, ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ആഴ്ന്നുപോവുകയുമാണുണ്ടായത്. എങ്കിലും ഭൂമിയില്‍ അവര്‍ രചിക്കപ്പെട്ട ചരിത്രങ്ങള്‍ തലമുറകളുടെ പഠനങ്ങള്‍ക്ക് പ്രചോദിതമായി. അതിശയിപ്പിക്കുന്ന അമ്പല സമുച്ചയങ്ങള്‍, 51 നിലകളുള്ള ടവറുകള്‍, ഒരിക്കലും തകരാത്ത പാതകള്‍, കണ്ണിനും, മനസ്സിനും ആനന്ദം പകര്‍ന്ന കൃത്രിമ വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ അവരുടെ സംഭാവനകള്‍ ചെറുതല്ല. സാമൂഹികവും, സാമ്പത്തികവുമായ പല കാരണങ്ങള്‍ കൊണ്ടാണ് ഈ രാജവംശ പരമ്പരയുടെ അന്ത്യമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. എങ്കിലും മഹത്തായ ആ സംസ്കാരം നിഷ്കാസിതമാകാന്‍ മുഖ്യ കാരണം ദുരമൂത്ത അധികാര പ്രമത്തദ തന്നെയായിരുന്നു. രാജവംശത്തിലെ ജയവര്‍മന്‍ ഢകകന്റെ അന്ത്യത്തോടെ (1219) സാമ്രാജ്യത്വത്തിന്റെ അപചയവും സംഭവിച്ചിരുന്നു.
ചൈനയിലെ പേരുകേട്ട വ്യവസായിയും, യാത്രികനുമായ ചൗത ഈ വംശ പരമ്പരയുടെ അധികാര തര്‍ക്കങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അടിമത്തം നിലനിന്ന ഒരു സമൂഹമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമാംവിധം അലോസരം സൃഷ്ടിച്ച ഒരു സാമൂഹിക വ്യവസ്ഥിതി തകര്‍ന്നടിഞ്ഞതില്‍ ഒട്ടും അമാന്തിക്കാനില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പച്ചപ്പും, ഫലഭൂയിഷ്ഠവുമായ ഒരു ദേശം പെട്ടെന്ന് മരുഭൂമിയായി മാറുകയും, അവിടുത്തെ വംശങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തത് ചൗതയെപ്പോലെ മറ്റുള്ളവരെയും അതിശയിപ്പിക്കുന്നു.
Share on Google Plus

About admin

6 comments:

  1. ''പച്ചപ്പും, ഫലഭൂയിഷ്ഠവുമായ ഒരു ദേശം പെട്ടെന്ന് മരുഭൂമിയായി മാറുകയും, അവിടുത്തെ വംശങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തത് ചൗതയെപ്പോലെ മറ്റുള്ളവരെയും അതിശയിപ്പിക്കുന്നു.''
    പല വലിയ സംസ്ക്കാരങ്ങളും വികസനത്തിന് കൊടുക്കേണ്ടി വന്ന വിലയാണ് അത്. പ്രകൃതിനശീകരണം പുതിയകാലത്തിന്‍റെ മാത്രം പ്രത്യേകതയോന്നുമല്ല. ഒരിടത്ത് ഒരു ഹൈപ്പോത്തിസിസ് കണ്ടത് ഓര്‍ക്കുന്നു, ഈജിപ്ഷ്യന്‍ പിരമിഡുകള്‍ നിര്‍മ്മിച്ചത് മരുഭൂമിയില്‍ അല്ലായിരുന്നു എന്നും പിരമിഡ് നിര്‍മിച്ച് ചുറ്റുമുള്ള സ്ഥലം മരുഭൂമിയായി പോയതാണെന്നും.

    ReplyDelete
  2. വിക്കിപീഡിയയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്:
    അങ്കോര്‍ വംശം എന്ന് ഒരു വംശം ഇല്ല. ഇന്നത്തെ കാംബോഡിയയില്‍ വരുന്ന ഖെമര്‍ സാമ്രാജ്യത്തിന്‍റെ(കാംബൂജാസ് തന്നെ) പ്രതാപകാലത്തെ തലസ്ഥാനമായിരുന്നു അങ്കോര്‍(ഖെമര്‍ ഭാഷയില്‍ 'അങ്കോര്‍' എന്നാല്‍ 'തലസ്ഥാനം' എന്ന് തന്നെയാണ് അര്‍ഥം).

    ReplyDelete
  3. appo. aa storyk oru viraamamaayi

    ReplyDelete
    Replies
    1. അങ്ങനെ വിരമിക്കുകയൊന്നും വേണ്ട. ഞാന്‍ ഇതൊക്കെ നന്നായി വായിക്കുന്നുണ്ട്.

      Delete