തലപ്പൊലി തന്നെ താലപ്പൊലി !


നമ്മുടെ ക്ഷേത്രങ്ങളില്‍ ‘താലപ്പൊലി’ എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചത് ‘തലപ്പൊലി’ എന്ന പേരിലുള്ള നരഹത്യകളിലൂടെയായിരുന്നു. ഏതാണ്ട്, 1200 വര്‍ഷം മുന്‍പ് നടന്ന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കേരളത്തിലെ തുടക്കം കൊടും ഹിംസയിലൂടെയായിരുന്നു എന്ന് ചരിത്രം. ജാതി-മത വേര്‍ത്തിരിവുകളില്ലാതിരുന്ന ബുദ്ധ-ജൈന വിശ്വാസികളായിരുന്ന ‘അവര്‍ണ്ണ’ ജനതയുടെ കാവുകളും, അമ്പലങ്ങളും കൈവശപ്പെടുത്താനും, ജാതീയമായ സവര്‍ണ്ണ മതം അടിച്ചേല്‍പ്പിക്കാനുമായി കേരളത്തിലെത്തിയ ബ്രാഹ്മണ മന്ത്രവാദികളുടെ സംഘങ്ങള്‍ നാടുവാഴികളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും ബൌദ്ധ-ജൈന പണ്ഡിതരെ നമ്പ്(വിശ്വാസം)തിരിച്ച് നമ്പൂതിരിമാരാക്കിയും, വഴങ്ങാത്തവരെ കൊന്നൊടുക്കിയും നടത്തിയ നരാധമ ഹിംസയിലൂടെയുമാണ് സാമൂഹ്യ മേധാവിത്വം നേടുന്നത് .
1200 വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ബൌദ്ധ-ജൈന ‘പള്ളി’കളുടെ പിടിച്ചടക്കലിന്റേയും, ബൌദ്ധ ജൈന പണ്ഡിതരെ ഉന്മൂലനം നടത്തിയതിന്റേയും, അവര്‍ണ്ണരെ കൂട്ടക്കൊല നടത്തിയിരുന്നതിന്റേയും ചരിത്ര സത്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ മനസ്സിലാകും ഈ ദുഷ്ട കഥാപാത്രത്തിന്റെ ക്രൂരത,കേരളോല്‍പ്പത്തിയുടെ കാരണഭൂതനായി അവതരിപ്പിക്കപ്പെട്ട “പരശുരാമന്‍” എന്ന നരാധമൻ സ്വന്തം അമ്മയുടെ കഴുത്തു വെട്ടി, കരളുറപ്പ് തെളിയിക്കുന്ന ഈ നീച കഥാപാത്രങ്ങളെയൊക്കെ ദൈവ സങ്കല്‍പ്പമാരോപിച്ച് ആരാധ്യരാക്കുന്നത്, നമ്മുടെ വര്‍ത്തമാന സമൂഹത്തെ ഹിംസാത്മകമാക്കുന്നതില്‍ ഗണ്യമായ പങ്കു നിര്‍വ്വഹിക്കുന്നില്ലേ ?
Share on Google Plus

About admin

1 comments:

  1. ഈ ബ്ലോഗില്‍ പോയി വായിച്ചു നോക്കണം. വായിച്ചിട്ടുണ്ടോ?
    http://russelsteapot.blogspot.in/
    ബുദ്ധനെ പറ്റി കുറച്ചു പോസ്റ്റുകളുണ്ട്. ഞാന്‍ ഇപ്പോള്‍ ബുദ്ധനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ്.

    ReplyDelete