ബ്രൂസ് ലീ

വിഷ പുക ശ്വസിച്ചും ..ഹോങ്കോങ്ങ്(hong kong) അധോലോകത്തിന്റെ കുടിപ്പകയ്ക്കു പാത്രമായും, തുടങ്ങി ബ്രൂസ് ലീയുടെ മരണവുമായി ബന്ധപെട്ടു പ്രചരിക്കുന്ന വാദഗതികള്‍ക്കൊക്കെ പൂര്‍ണ വിരാമം ..!! ആയോധന കലയിലെ രാജകുമാരന്‍റെ മരണത്തിന്‍റെ യഥാര്‍ത്ഥ സത്യം വൈകാതെ ചുരുളഴിയും എന്നുറപ്പായി ...ഇതു വരെ പ്രചരിച്ചിരുന്നതെല്ലാം വെറും കെട്ട് കഥയാണെന്ന് തെളിയിച്ചു കൊണ്ട് ,മരണ സമയത്ത് കൂടെയുണ്ടായിരുന്ന നടിയും ,പ്രണയിനിയുമായ ബെറ്റി ടിംഗ് (betty ting pei) രംഗത്തെത്തി ..!!

പാതി വഴിക്ക് മുടങ്ങിയ 'തന്‍റെ ആത്മ കഥയിലൂടെ അവര്‍ ഇത് ലോകത്തെ അറിയിക്കുമെന്നാണ് ഏവരും വിചാരിക്കുന്നത് ..!!വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ച അവരുടെ വാക്കുകള്‍ അനുസരിച്ച്... '' മുപ്പതു വര്‍ഷങ്ങളായി ലോകം എന്നെ വേട്ടയാടുകയാണ് ...!! അപവാദത്തിനു അറുതി വരുത്താന്‍ വിശദമായ മറുപടി വേണം ...!!അതോടെ തെറ്റിദ്ധാരണകള്‍ മാറുമല്ലോ ...''!!
പക്ഷെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആ പുസ്തകത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സത്യം ഇതള്‍ വിരിയൂ .....!! അല്ലാത്ത പക്ഷം ഒരു തരത്തിലുമുള്ള വെളിപ്പെടുത്തല്‍ ഉണ്ടാവില്ല എന്നവര്‍ ആണയിട്ടു ...!!ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലീ മരിച്ചത് തന്‍റെ കിടപ്പുമുറിയില്‍ ആണെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു ..!!ദുരൂഹതകള്‍ ബാക്കിയാക്കി ,മേയ് വഴക്കം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച് ,, ലോകം കീഴടക്കിയ, ചൈനീസ്‌ ആയോധന കലയുടെ തമ്പുരാന്‍റെ ജീവിതത്തിലൂടെ .....!!
ചലച്ചിത്ര നടന്‍ ,തത്വ ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ ബ്രൂസ് ലീ 1940 നവംബര്‍ 27 ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ(San Francisco) ജാക്ക് സ്ട്രീറ്റ് ആശുപത്രിയില്‍ ആണ് ജനിച്ചത് ...!! ഹോങ്കോങ്ങ് പ്രവശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു നാടക കമ്പനിയിലെ ഹാസ്യ വേഷം ചെയ്തിരുന്ന ലീ ഹോയ് ചുന്‍ (Lee Hoy Chun), ചൈനീസ്‌ -ജര്‍മന്‍ പാരമ്പര്യമുള്ള ഗ്രേസ് (grace) എന്നിവരായിരുന്നു മാതാപിതാക്കള്‍ ..!!ന്യുയോര്‍ക്കില്‍ നാടകം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു ലീയുടെ പിതാവ് ...!!
ജൂന്‍ ഫാന്‍ (joon fan) എന്നായിരുന്നു ഗ്രേസ് മകന് ആദ്യം നല്‍കിയ പേര് ..എന്നാല്‍ ആ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്ന മേരി ഗ്ലോവര്‍ അവനെ ബ്രൂസ് എന്ന് വിളിച്ചു ...!!മൂന്നുമാസങ്ങള്‍ക്ക് ശേഷം തിരികെ ലീ ദമ്പതിമാര്‍ ജന്മ നാട്ടില്‍ തിരിച്ചെത്തി ...!! ബ്രൂസിനെ കൂടാതെ ''ആഗ്നസ് ,ഫോയ്ബി .. എന്ന് വിളിക്കുന്ന രണ്ടു മക്കള്‍ കൂടി അവര്‍ക്ക് ഉണ്ടായിരുന്നു ...!!
ലീയുടെ വിദ്യാഭ്യാസം ലേ സാന്‍സ് കോളേജിലും ,സെന്റ്‌ ,ഫ്രാന്‍സിസ് കോളേജിലുമായി തുടര്‍ന്നു ...!! തീരെ മെലിഞ്ഞു ,ദുര്‍ബല ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റെത് ,ശരാശരി പഠന മികവും ,പോരാഞ്ഞു മുന്‍ കോപവും ,എടുത്തു ചാട്ടവും ......!!
ഇപ്രകാരം ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ആ വഴിത്തിരിവ് .......!! പതിനെട്ടാം വയസ്സില്‍ ...!!
തുടരെ പ്രശ്നങ്ങളില്‍ അകപ്പെട്ട അദേഹം ഒരിക്കല്‍ സഹപാഠിയുമായി ഒരു ഉഗ്രന്‍ തല്ലുണ്ടാകി ...!!പക്ഷെ ദുര്‍ബലനായ ബ്രൂസിനെ അയാള്‍ അടിച്ചു നിരത്തി കളഞ്ഞു ....!!
അപമാനവും ,ദുഖവും താങ്ങാന്‍ കഴിയാതെ എരിയുന്ന മനസുമായി അയാള്‍ പിന്നീട് പോയത് ആയോധന കല പഠിക്കാന്‍ ...!!
പിന്നീട് പല പ്രശ്നങ്ങളും തുടരെ തുടരെ ഉണ്ടായപ്പോള്‍ അമ്മ ഗ്രേസ് അദേഹത്തെ അമേരിക്കയിലുള്ള തന്‍റെ സുഹൃത്തിന്റെ അടുക്കല്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു ..!! അമ്മ നല്‍കിയ നൂറു ഡോളറുകളും ,ബോക്സിംഗ് ചാമ്പ്യന്‍റെ മെഡലുകളുമായി ലീ അമേരിക്കയിലേക്ക്‌ തിരിച്ചു ...!!തുടര്‍ന്ന് നല്ല നടപ്പ് ശീലിച്ച ബ്രൂസ് തത്വ ചിന്തയില്‍ വാഷിംഗ്‌ടണ്‍ യൂണിവെഴ്സിറ്റിയില്‍ നിന്ന് ബിരുദം സമ്പാദിച്ചു ...!! അക്കാലത്താണ് (1961) ലീ ലിന്‍ഡ എന്ന യുവതിയെ കണ്ടുമുട്ടി പ്രണയബദ്ധരാവുന്നത് .... തുടര്‍ന്നു അത് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു ...!!
ലീയുടെ അഭിനയ ജീവിതം രസകരമാണ് ..!!നാടക നടന്‍ ആയിരുന്ന അച്ഛന്‍ ലീ ഹോയ് കുറച്ചു ചൈനീസ്‌ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിരുന്നു ..!! ബ്രൂസ് കുഞ്ഞായിരിക്കുമ്പോള്‍ ചില കുടുംബ രംഗങ്ങളില്‍ അവന്‍ പോലും അറിയാതെ കൈകുഞ്ഞായി അഭിനയിച്ചിട്ടുണ്ട് ..!!ഇപ്രകാരം ബാലനടനായും അഭിനയിക്കാനും പിതാവിന്റെ ഈ മേഖലയിലെ പരിചയം തുണയായി ...എന്നാല്‍ യുവാവ് ആയപ്പോള്‍ അദേഹം ഈ രംഗം വിട്ടു ,ആയോധന കലകളില്‍ പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടി .. ...!!എന്നാല്‍ തലവര മാറുക എന്നത് അസാധ്യമാണല്ലോ ...!!
1964 ല്‍ ലോങ്ങ്‌ ബീച്ച് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ലീയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട ടെലി വിഷന്‍ നിര്‍മാതാവ് ''വില്യം ഡോസിയര്‍ ''(william dosia) തന്‍റെ പുതിയ പരമ്പരയായ ''ഗ്രീന്‍ ഹോണറ്റിലേക്ക് ക്ഷണിച്ചതോടെ വീണ്ടും അഭിനയ രംഗത്തെത്തി ...!!എ .ബി സി ആക്ഷന്‍ സിരീസില്‍ പെട്ട ഗ്രീന്‍ ഹോണറ്റില്‍ (Green Hornet) 'കാറ്റോ' kato..എന്ന കഥപാത്രമാകാന്‍ ആയിരുന്നു കരാര്‍ ...1965 ല്‍ ചിത്രീകരിച്ച ഈ പരമ്പര 1966-67 കാലഘട്ടത്തില്‍ ആണ് സംപ്രേക്ഷണം നടത്തിയത് ...!!തുടര്‍ന്ന് ചില ടിവി ഷോയിലും പ്രത്യക്ഷപെട്ടു ....! ടിവി ഷോയില്‍ ,അഞ്ചു മരകട്ടകള്‍ ഒന്നിച്ചു അടിച്ചു തകര്‍ക്കുന്ന ലീയുടെ തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗം കണ്ട റയ്മണ്ട് ചോ എന്ന (raymond cho) സിനിമ നിര്‍മാതാവ് അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു ...!!
1971 ല്‍ തായ് ലാന്‍ഡില്‍ ചിത്രീകരിച്ച ആദ്യ ചിത്രം ( than sha da xiong, in english Big Boss,)ഒരു ഹോങ് കോങ് സിനിമ ചരിത്രം തന്നെ മാറ്റി കുറിച്ചു ...!! തൊട്ടു പിന്നാലെ വന്ന ഫിസ്റ് ഓഫ് ഫ്യുരിയും വിജയിച്ചതോടെ ലീ സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി തുടങ്ങി ...!!
1973 ല്‍ റോബര്‍ട്ട്‌ ക്ലൌസ് സംവിധാനം ചെയ്ത ''എന്റര്‍ ദ ഡ്രഗണ്‍ '' ആയിരുന്നു അടുത്ത ചിത്രം ...!ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് -വാര്‍ണര്‍ ബ്രോസ് കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത് ..!!അന്നുവരെ നിലവിലുണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ആ ചിത്രം തകര്‍ത്തെറിഞ്ഞു ...!! ലോക സിനിമയിലെ ഏഷ്യക്കാരനായ സൂപ്പര്‍ താരമായി ബ്രൂസ് ലീ എന്ന പേര് എഴുതപ്പെട്ടു ...!! പക്ഷെ ഇതൊന്നും കാണാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നത് വിധിയുടെ മറ്റൊരു തമാശ ...!!
നേപ്പാളി സംസ്കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ചിത്രീകരിച്ച (Game Of Death) ഗെയിം ഓഫ് ഡെത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം ...!! പിന്നീട് അദേഹത്തിന്റെ ശിഷ്യരെ ഉപയോഗിച്ച് ചിത്രം പൂര്‍ത്തിയാക്കുകയുണ്ടായി ...!!
1973 ജൂണ്‍ 20 ഉച്ചയ്ക്ക് രണ്ടുമണിക്ക് റയ്മണ്ട് ചോയുമായി ഗെയിം ഓഫ് ഡെത്ത് എന്ന സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനവുമായുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷം ആ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന തായ് നടി ,അതായത് മേല്‍പറഞ്ഞ ബെറ്റി ടിംഗ് ന്‍റെ വീട്ടില്‍ ഏകദേശം നാലുമണിയോടെ എത്തിച്ചേര്‍ന്നു ...!!മൂവരും ചേര്‍ന്ന് ചര്‍ച്ച നടത്തുന്നതിനിടെ അത്താഴ വിരുന്നില്‍ ഒത്തു ചേരാമെന്ന് പറഞ്ഞു റെയ്മണ്ട് ചോ യാത്ര പറഞ്ഞു ...!!
കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു ശേഷം കലശലായ തലവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞു ലീ വിശ്രമ മുറിയിലേക്ക് പോയി ...!!ബെറ്റി താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരി അദ്ദേഹത്തിനു നല്‍കി ...!!പിന്നീട് അത്താഴ വിരുന്നിനു ലീയെ കാണാത്തതിനാല്‍ തിരക്കി മുറിയില്‍ ചെന്ന റയ്മണ്ട് ചോ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ശരീരമാണ് ..! തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അദേഹത്തെ അടുത്തുള്ള പ്രശസ്തമായ ക്യുന്‍ എലിസബത്ത്‌ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു വിനാഴിക കഴിഞ്ഞിരുന്നു ...!!(1971 ജൂലൈ 21 )തുടര്‍ന്ന് സിയാറ്റിലിലെ ലേക്ക് വ്യു സെമിത്തേരിയില്‍ വന്‍ ജനാവലിയുടെയും ,സിനിമ ലോകത്തെ മഹാരഥന്‍മാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു ..!!കേവലം 32 വയസ്സില്‍ ആയിരുന്നു ആ ദുരൂഹത നിറഞ്ഞ മരണം ....!!
പുറമേ ക്ഷതം ഒന്നുമില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് തലച്ചോറില്‍ അസാധാരണമായ നീര്‍കെട്ടു ഉണ്ടായിരുന്നു ...!!ബെറ്റി നല്‍കിയ വേദന സംഹാരിയിലെ രാസ വസ്തുക്കള്‍ ശരീരത്തോട് അസാധാരണമായി പ്രതികരിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട് എഴുതി ..!!എന്നാല്‍ ആ വാദം തെറ്റായിരുന്നു എന്നും രോഗ ലക്ഷണം അദേഹത്തില്‍ പ്രകടമായിരുന്നുവെന്നും മറ്റു ചിലര്‍ വാദിക്കുന്നു ...!!ലീ-ലിന്ഡ ദമ്പതിമാര്‍ക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത് ബ്രെണ്ടന്‍ ലീ ,മകളായ ഷാനന്‍ ലീ എന്നിവര്‍ ..!! ഇതില്‍ മകന്‍ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനായി ..പക്ഷെ പിതാവ് മരിച്ചു ഇരുപത് വര്‍ഷത്തിനു ശേഷം ഒരു സിനിമ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ മരിക്കുകയാണ് ഉണ്ടായത് ..!! പാരമ്പര്യമായി വേട്ടയാടുന്ന ഒരു ശാപം നിമിത്തമാണ് ബ്രൂസ് ലീയും ,മകനുമൊക്കെ ഇത്തരം ദുരന്തം ഏറ്റു വാങ്ങിയതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു ...!!
ബ്രൂസ് ലി മരിച്ച അന്ന് രാത്രി തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് ഇതുവരെ വിരാമാമിട്ടിട്ടില്ല ...!!പല മാധ്യമങ്ങളും ഇഷ്ട്ടമുള്ളത് എഴുതികൂട്ടി ,അവര്‍ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിച്ച ആ മരണരഹസ്യം അന്ന് കൂടെയുണ്ടായിരുന്ന ആ നടി (betty ting pei) വെളിപ്പെടുത്താന്‍ തയ്യാറാവുമ്പോള്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്നു ...!!
ജീവിതത്തിലും ,മരണത്തിലും പല രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ചുകൊണ്ട് ആയോധന കലയുടെ സൌന്ദര്യം ലോകമൊട്ടാകെയുള്ള ആരാധക മനസ്സില്‍ നിറച്ചു ബ്രൂസ് ലീ ഇന്നും ജീവിക്കുബോള്‍ അദേഹത്തിന്റെ തന്നെ വാക്കുകളാണ് എനിക്ക് ഓര്‍മ വരുന്നത് ...!!
''If I should die tomorrow, I will have no regrets ,I did what i wanted to do ......can't expect more from life.....
Share on Google Plus

About admin

2 comments:

  1. എനിക്ക് ആക്ഷന്‍ സിനിമകള്‍ അത്ര ഇഷ്ടമല്ല, അത് കൊണ്ട് ബ്രൂസ് ലീയുടെയും ജാക്കി ചാനിന്‍റെയുമൊക്കെ വിരലിലെണ്ണാവുന്ന സിനിമകളെ കണ്ടിട്ടുള്ളൂ. എങ്കിലും ഇത് വായിച്ചപ്പോള്‍ ഒരു നൊമ്പരം...

    ReplyDelete
  2. ഇതിലെ 'വിനാഴിക' പ്രയോഗം അത്ര ശരിയാണെന്ന് തോന്നുന്നില്ല. കാരണം ഒരു മിനിട്ടിലും ചെറുതാണ് ഒരു വിനാഴിക.

    ReplyDelete