The history of Tea : ചായ ഉണ്ടായതെങ്ങനെ? ചായയുടെ ഹിസ്റ്ററി(മലയാളത്തിൽ)

ചായ പുരാണം

*****************
ഗ്രാമത്തിലെ കവലയും അവിടുത്തെ ചായക്കടയും മലയാളിയുടെ ഗ്രഹാതുരത്വത്തിന്റെ പ്രതീകമാണല്ലോ .ചായയുടെ കഥയൊന്നു കേട്ടാലോ .ചായയുടെ ഉപയോഗം കണ്ടുപിടിച്ചതു ചൈനാക്കാരാണ് .B.C . 2737ൽ ചൈനീസ് ചക്രവർത്തിയും സസ്യശാസ്ത്ര വിദഗ്ദനുമായിരുന്ന ഷെൻ നങ് ഒരിക്കൽ കാട്ടിൽ വിശ്രമിക്കുകയായിരുന്നു .അദ്ദേഹത്തിന്റെ പരിചാരകൻ വെള്ളം തിളപ്പിക്കുമ്പോൾ തൊട്ടടുത്തു നിന്ന ചെടിയുടെ ഇലകൾ കാറ്റില്‍ വെള്ളത്തിലേക്കു വീണു താമസിയാതെ ചുടുവെള്ളത്തിന്റെ നിറത്തിനു മാറ്റം വന്നു .ഇതു ശ്രദ്ധിച്ച ചക്രവർത്തി അതു രുചിച്ചു നോക്കുകയും അതിന് ഉത്തേകജനകമായ കഴിവുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു .Camellia Sinesis എന്ന ചെടിയിൽ നിന്നാണ് ഇലകൾ വീണത് ,ഇലകൾ വീണ തിളച്ച വെള്ളമാണ് പിന്നീട് ചായ എന്നറിയപ്പെട്ടതെന്നാണ് എെതീഹ്യം .

കഥയെന്തായാലും പുരാതനകാലം മുതല്ക്കേ ചൈനാക്കാർ ചായകുടിയന്മാരാണ് .B.C .206നും A.D220നും ഇടയില്‍ ചൈന ഭരിച്ചിരുന്ന ഹാൻ രാജവംശത്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളിൽ നിന്ന് ചായ നിറച്ച കൺടെയിനറുകൾ ലഭിച്ചിട്ടുണ്ട് .A.D.618നും 906നും ഇടയില്‍ ചൈന ഭരിച്ചിരുന്ന റ്റാങ് രാജാ�ക്കന്മാരുടെ കാലമായപ്പോഴേക്കും ചൈനക്കാരുടെ ദേശീയ പാനിയമായി ചായമാറിയിരുന്നു ..എട്ടാം നൂറ്റാണ്ടിൽ ലു യു എന്ന എഴുത്തുകാരൻ ചായയെക്കുറിച്ചൊരു പുസ്തകമെഴുതി Ch'a Ching (Tea Classic) എന്നായിരുന്നു പുസ്തകത്തിന്റെ പേര് .

ബുദ്ധമതം പഠിക്കാനായി ചൈനയിലെത്തിയ ജപ്പാനീസ് ഭിക്ഷുക്കളാണ് ചായ ജപ്പാനിൽ പരിചയപ്പെടുത്തിയത് .താമസിയാതെ ജപ്പാന്റെ മത സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ അഭിവാജ്യഘടകമായി ചായ മാറി .കൊറിയയിൽ 661 AD മുതൽ ചായ മത ചടങ്ങുകളുടെ ഭാഗമായി .രാജാക്കന്മാരും പ്രഭുക്കന്മാരും ബുദ്ധഭിക്ഷുക്കൾക്കും ക്ഷേത്രങ്ങളിലും ചായ സമർപ്പിച്ചിരുന്നു .ബുദ്ധഭിക്ഷുക്കൾ ധ്യാനത്തിനും എകാഗ്രതയ്ക്കും ചായ ഗുണപരമാണെന്നു വിശ്വസിച്ചിരുന്നു .

കിഴക്കിലേക്കു കച്ചവടത്തിനും മതപ്രചരണത്തിനുമായി വന്ന പറങ്കികളാണ് ആദ്യമായി ചായ രുചിച്ച യൂറോപ്യന്മാർ . ഇതൊരു വ്യാപാരമായി വളര്‍ത്തി എടുത്തത് ഡച്ചുകാരായിരുന്നു ..1606ൽ ജാവയിൽ സ്ഥാപിച്ച വ്യാപാര കേന്ദ്രത്തിൽ നിന്ന് അവർ യൂറോപ്പിലേക്കു ചായ കയറ്റുമതി ആരംഭിച്ചു .ബ്രിട്ടനിൽ ചായക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തി കാണുന്നത് 1658 സെപ്റ്റംബറിൽ Mercurius Politicus എന്ന പത്രത്തില്‍ Tcha എന്ന ചൈനീസ് പാനീയത്തെക്കുറിച്ചുള്ള പരസ്യത്തിലാണ് .ചായയുടെ ബ്രട്ടീഷ് ചരിത്രം മാറുന്നത് ചായപ്രിയയായിരുന്ന പോർച്ചുഗീസ് രാജകുമാരിയായിരുന്ന കാതറിനെ ചാൾസ് രണ്ടാമൻ വിവാഹം കഴിക്കുന്നതോടുകൂടിയാണ് .താമസിയാതെ ബ്രട്ടീഷ് കുലീനരുടെ ഇഷ്ടപാനീയമായി ചായ മാറി .ചായയുടെ പ്രചാരം വർദ്ധിച്ചപ്പോൾ ബ്രട്ടീഷ് ഭരണകൂടം കനത്ത നികുതി ചുമത്താനാരംഭിച്ചു .ഇത് കരിച്ചന്തക്കും കള്ളക്കടത്തിനും വഴിവെച്ചു .1784ൽ പ്രധാനമന്ത്രി വില്യം പിറ്റ് ചായയുടെ നികുതി 119% ത്തിൽ നിന്നും 12.5% ആയി കുറച്ചു .

1839ൽ ആസ്സാമിലാണ് ഇന്ത്യയിൽ ബ്രട്ടീഷുകാർ ചായ കൃഷി ആരംഭിക്കുന്നത് .തുടക്കത്തിലെ ചില തിരിച്ചടികൾക്കുശേഷം കൃഷി വിജയകരമായി .1888 ആയപ്പോഴേക്കും ചായ കയറ്റുമതിയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടാൻ ആരംഭിച്ചു .

1706മുതൽ ലണ്ടനിൽ ചായയുടെ മൊത്തം ലേലം ആരംഭിച്ചു .വളരെക്കാലം ബ്രട്ടീഷുകാർ നിലനിർത്തിയിരുന്ന ചായ വ്യാപാരത്തിലെ കുത്തക അവർക്കു നഷ്ടമായി കഴിഞ്ഞു .1998 ജൂണിലാണ് അവസാനമായി ലണ്ടൻ റ്റീ ഒാക്ഷൻ നടന്നത് ..ചായയുടെ ചരിത്രം വളരെ ദീർഘമാണ് അതുകൊണ്ട് ഒരു ഉപകഥ പറഞ്ഞു നിർത്താം .

ഒരിക്കൽ കുറച്ചു ചൈനീസ് വ്യാപാരികൾ ഇംഗ്ളണ്ടിൽ വ്യാപാരയാവശ്യത്തിനായി എത്തി .വിരുന്നുകാർക്കായി ബ്രിട്ടീഷ് ആതിഥേയർ ചായ സൽക്കാരം നടത്തി .ചായ മുന്നിലെത്തിയപ്പോൾ ചൈനക്കാർ കപ്പിൽ നിന്നും സോസറിലേക്ക് ചായ പകർന്നു ഉൗതി കുടിക്കാനാരംഭിച്ചു .ഇതു സായ്പിനു ചിരി അടക്കാനായില്ല .ചിരി കണ്ട ചൈനാക്കാർ കാരണമന്വേഷിച്ചു .കപ്പിനു പിടിയുണ്ടെന്നും സോസർ ചായ തുളുമ്പി മേശകേടാകാതെയിരിക്കാനാണ് ഉപയോഗിക്കുന്നതെന്നും സായ്പ് മറുപടി നല്കി .അതുകേട്ട് ചൈനാക്കാരൻ സായ്പിനോടു ചോദിച്ചു ആരാണ് ചായ കണ്ടുപിടിച്ചതെന്നറിയാമോ .ചൈനാക്കാർ സായ്പു മറുപടി പറഞ്ഞു .അപ്പോൾ കപ്പും സോസറും ആദ്യമായി നിർമ്മിച്ചതാരാണ് ചൈനാക്കാരൻ വീണ്ടും ചോദിച്ചു .ചൈനാക്കാർ സായ്പ് സംശയലേശമന്യേ പറഞ്ഞു . അപ്പോള്‍ ചിരിച്ചുകൊണ്ട് ചൈനാക്കാരൻ ഇംഗ്ളീഷുകാരോടു പറഞ്ഞു ഇതൊക്കെ എങ്ങനെ ഉണ്ടാക്കണമെന്നു ഞങ്ങള്‍ക്ക് അറിയാമെങ്കിൽ അവ എങ്ങനെ ഉപയോഗിക്കണമെന്നും ഞങ്ങള്‍ക്ക് അറിയാം .

Share on Google Plus

About admin

0 comments:

Post a Comment