ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈഴം അഥവാ LTTE


തമിഴ്ഈഴ വിടുതലൈപ്പുലികൾ അല്ലെങ്കിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിആയിരുന്നു സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്.കടുത്ത വിവേചനങ്ങള്ക്കും ഭൂരിപക്ഷത്തിന്റെ പരാക്രമണങ്ങള്ക്കും മാത്രം ഇരയായിരുന്ന തമിഴരേ സംരക്ഷികുക എന്നതത്വതോടെ തുടങ്ങി വയ്കാതെ ചോര കൊണ്ട് കണക്കു തീര്ക്കുന്ന ഒരു സംഘടന ആയി മാറി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴരോടുള്ള നിഷേധാത്മക സമീപനം സായുധമായി നേരിടാന്‍ ഒരുങ്ങിയുള്ള വേലുപ്പിള്ള പ്രഭാകരന്റെ ദൃഡനിശ്ചയം ലോകം കണ്ടതിലേറ്റവും മികവുള്ള ഒരു വിപ്ലവ പ്രസ്ഥാനം രൂപം കൊള്ളാന്‍ സഹായിചെങ്കിലും പിന്നീട് വിപ്ലവപ്രസ്ഥാനം ഒരു വ്രവാദസമീപനം കൈക്കൊള്ളുകയായിരുന്നു.പിന്നീടുണ്ടായ രക്ത ചോരിച്ചില്‍ ഒഴിവാക്കാന്‍ ഭാരതം 1985 ല്‍ ഇടപെട്ടെങ്കിലും ശ്രീലങ്കയിലെ തമിഴരെ പൌരന്മാരായി അംഗീകരിക്കാനോ തമിഴര്‍ക്കു സ്വയം ഭരണാധികാരമുള്ള പ്രവിശ്യ നല്‍കാനോ ഒന്നും ശ്രീലങ്ക കൂട്ടാക്കിയില്ല.അങ്ങനെ പകുതി വഴിയില്‍തന്നെ ആ സന്ധി സംഭാഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു.
പക്ഷെ 1976 ല്‍ തുടങ്ങിയ പ്രസ്ഥാനത്തെ 1992 വരെ ഇന്ത്യ ഭീകരന്മാരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല എന്നതുകൊണ്ട്‌തന്നെ ഇന്ത്യ എല്‍.ടി.ടി.യെ. ഭീകരന്മാരായി കണ്ടിരുന്നില്ല എന്ന് തന്നെ വേണം കരുതാന്‍.എന്നാല്‍
രാജിവ് ഗാന്ധിയുടെ കൊലപാതക ശേഷം എല്‍.ടി.ടി.യോടുള്ള ഭാരതത്തിന്റെ സമീപനം മാറി.1992ല്‍ ഭാരതം എല്‍.ടി.ടി.യെ.ഒരു തീവ്രവാദ സംഘടന യായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ലോകത്തെ എല്‍.ടി.ടി.യെ. തീവ്രവാദി സംഘടന യായി പ്രഖ്യാപിച്ച മിക്ക രാജ്യങ്ങളും 2000 നു ശേഷമാണ് അത് നടത്തിയത്.
എല്‍.ടി.ടി.ഇ. ഒരു തീവ്രവാദി സംഘടന ആണെങ്കില്‍ പോലും ഭരണ സംവിധാനഘടന ഒരു സ്വയം ഭരണാധികാര രാജ്യത്തെപോലെ തന്നെയായിരുന്നു. മിലിട്ടറിവിഭാഗം തങ്ങളുടെ സൈനികാവശ്യങ്ങള്‍
നിറവേറ്റുമ്പോള്‍ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം എല്‍.ടി.ടി.യുടെ നാവായിരുന്നു. എല്‍.ടി.ടി.ഇ. നിയന്ത്രിത പ്രവിശ്യകളില്‍ എങ്ങനെ ഭരിക്കണം എന്ന് നിയന്ത്രിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരായിരുന്നു.അതേപോലെ യൂറോപ്പില്‍ പ്രധാനമായും തമ്പടിച്ചിരുന്ന ഫണ്ട് റയിസിംഗ് വിഭാഗം പക്ഷെ ലോകമെമ്പാടുമുള്ള തമിഴരുടെ തമിഴ്മക്കള്‍
സ്നേഹം മുതലാക്കി പണം ലങ്കയിലെക്കൊഴുക്കുന്നതില്‍ വിജയിച്ചു. കര,വ്യോമ, നാവിക സേനകള്‍ഉള്ള ലോകത്തെ ഏക തീവ്രവാദി സംഘടന ആണ് എല്‍.ടി.ടി.ഇ. അതോനോടൊപ്പം ചാരസംഘടനയും കരിമ്പുലികളും കൂടുമ്പോള്‍ പുലികൂട്ടം പൂര്‍ണ്ണം.!!!!
Share on Google Plus

About admin

7 comments:

  1. 100 തികച്ചല്ലോ, മിടുക്കന്‍. Keep going.
    Clap, Clap, Clap.
    പക്ഷെ ഈ ആര്‍ട്ടിക്കിള്‍ ഒന്നുകില്‍ പഴയത് ആണ്, അല്ലെങ്കില്‍ പൂര്‍ണമല്ല. പ്രഭാകരനെ കൊന്നതും ltteയുടെ ഇപ്പോഴത്തെ അവസ്ഥയും ഒന്നും കാണാനില്ലല്ലോ? Anyway, I beg to differ.
    എങ്ങും തൊടാതെ ഞാന്‍ ചോദിക്കട്ടെ, Imagine this.
    ഒരു വലിയ തറവാട്. തറവാട്ടില്‍ കുറെപ്പേര്‍ അതിക്രമിച്ചു കയറി താമസം തുടങ്ങി. ഉടമസ്ഥരെ അടിമകളാക്കിയതും പോരാഞ്ഞിട്ട് പുറം നാട്ടില്‍ നിന്ന് കുറെ ജോലിക്കാരെ കൊണ്ടുവന്നു. പിന്നെ ജോലി തേടി ജോലിക്കാരുടെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്വമേധയാ വന്നവര്‍ വേറെയും. പക്ഷെ കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് തറവാടുപെക്ഷിച്ച് പോവേണ്ടി വന്നു. യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് അധികാരം തിരിച്ചുകിട്ടി.
    ഇനി അവര്‍ പഴയ ആ പ്രവാസികളെ, അല്ലെങ്കില്‍ അവരുടെ ഭാവി തലമുറയെ സമന്മാരായി കാണുമോ? (ഇവരുടെ ഭാഷ സംസാരിക്കുന്ന, തറവാട്ടില്‍ indigenous അയവരും ഉണ്ട്. അവരുടെ കാര്യം വിട്.) അങ്ങനെ കണ്ടാല്‍ അവരുടെ മനോഗുണം. ഇല്ലെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോ?

    ReplyDelete
  2. Hmm... Ith pazhaya article aanu!
    Oru discussionu vendi undakkiyath.

    Last question s really hard to say. It depends..

    ReplyDelete
    Replies
    1. സംഭവം മനസ്സിലായല്ലോ, വലിയ കാര്യം. ഞാന്‍ ഇത് ചോദിച്ചിട്ടുള്ളവരൊക്കെ ഏത് തറവാട്, ഏത് ഉടമ, ഏത് അടിമ, ഏത് പ്രവാസി എന്നൊക്കെ അമ്പരന്നുനില്‍ക്കും. ഒരു ഹ്യൂമന്‍ റൈറ്റ്സ് ഇഷ്യൂ ആയത് കൊണ്ടാണ് ഒരു അഭിപ്രായം പറയാന്‍ പലര്‍ക്കും മടി. ഒരു പൊളിറ്റിക്കല്‍ ഇഷ്യൂ മാത്രമായി കണ്ടാല്‍ ഉത്തരം ''Not necessarily so'' എന്നത് തന്നെയാണ്.
      ഈ തറവാട്ടിലേക്ക് മാത്രമല്ല, ആളുകള്‍ പോയിട്ടുള്ളത്. പക്ഷെ ഒന്നുകില്‍ അവരെക്കാള്‍ കഴിവും ബുദ്ധിയും ഉണ്ട് എന്ന് അംഗീകരിച്ച് തറവാട്ടുകാര്‍ നേരിട്ട് ക്ഷണിച്ചുവരുത്തിയവരാണ്. ഉദാഹരണത്തിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഡോക്ടര്‍, ടീച്ചര്‍ ഒക്കെയായി പോയിട്ടുള്ള മലയാളികള്‍. ഏതോ ആഫ്രിക്കന്‍ രാജ്യത്തെ രാജാവ് നേരിട്ട് വന്ന് ഇന്റെര്‍വ്യൂ ചെയ്ത് ആളുകളെ കൊണ്ടുപോയ കഥയൊക്കെ കേട്ടിട്ടുണ്ട്.
      അല്ലെങ്കില്‍, തദ്ദേശീയരും പ്രവാസികളും ഏകദേശം ഒരേ പോലെ താഴ്ന്ന ഒരു അവസ്ഥയില്‍ ആയിരിക്കണം.പിന്നെ അവര്‍ ഒരുമിച്ച് ഉയര്‍ന്നു വരണം. Caribbean islands, Fiji, Mauritius, Singapore തുടങ്ങിയ രാജ്യങ്ങള്‍. ഗുപ്തയും നാഥനും മേനോനും ഒക്കെ പ്രധാനമന്ത്രിയും പ്രസിഡന്റും വരെയായ വിദേശരാജ്യങ്ങള്‍ ഉണ്ട് എന്നും ഓര്‍ക്കണം.

      Delete
  3. Hmmm.....
    Pakshe njan humanisthil viswasikunna aala. Athukond aarkum thetu varaam. Aarkum thonnunnathcheyyam. alla..ellarum anganeye cheythitullu.

    Gandhiyayalum obamayaayalum avaravark thonniyath nallathaanenn karuthi avaru cheyunu. Angane nokkiyaal hitlerum,binladanum vare nalla aalkaara.

    Apo... NamukNamuk predict cheyaan patila. May be aa pazhaya idamasthar, paavangalude koode adimappani cheythath kond,paavangalude duritham manassilaki, avare samathulyaraayi kand (communist capitalism) jeevikkum. allenkil thani boorshayaayi veentum thudarum

    ReplyDelete
    Replies
    1. എന്തായാലും അവരുടെ കാര്യം വലിയ കഷ്ടമാണ്. പിന്നെ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം( proof ഒന്നുമില്ല) ഇക്കൂട്ടര്‍ ഒട്ടും accommodative അല്ല. അവര്‍ വലുത്, അവരുടെ ഭാഷ വലുത്, അവരുടെ സംസ്ക്കാരം വലുത്. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ല. പാമ്പിനെ തിന്നുന്നിടത് ചെന്ന് നടുക്കഷ്ണമൊന്നും തിന്നിലെങ്കിലും വേണ്ടില്ല, ദാനം കിട്ടുന്ന പശുവിന്‍റെ വായിലെ പല്ല് എണ്ണാമൊ?

      Delete
    2. Ath sathyam. (Kalakkan dialog) :-D

      Delete
    3. എന്നും പറഞ്ഞു ഇതൊന്നും ചുമ്മാ കയറി ആരോടും പറയരുത്. അടി കിട്ടുന്ന കേസാണ്, എങ്ങും തൊടാതെ പറഞ്ഞാലും.

      Delete