30 കോടി വര്‍ഷങ്ങള്‍ക് മുന്‍പ് ഇന്ത്യ സഞ്ചരിച്ച വഴി  : Path of Indian Continent Since 300million years

ഇന്ത്യ സഞ്ചരിച്ച വഴി 
പല അടുക്കു ഭൂവൽക്കഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ പാളികള്‍ പരസ്പരം പല സമ്മര്‍ദങ്ങള്‍ ചെലുത്തി തെന്നി നീങ്ങികൊണ്ടിരുന്നു . ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങള്‍ എല്ലാം പണ്ട് ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത് അവയെ സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ എന്ന് വിളിക്കുന്നു . റോഡിനിയ,നുന, പാലിയോ പാന്‍ജിയ, വാല്‍ബ്ര എന്നിങ്ങനെ ഉള്ള സൂപ്പര്‍ കൊണ്ടിനന്റുകള്‍ ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയില്‍ വന്‍കരകള്‍ വേര്‍തിരിയാന്‍ തുടങ്ങുന്നത് ഏകദേശം 30 കോടി വര്‍ഷങ്ങള്‍ക് മുന്‍പ് "പാന്‍ജിയ" എന്ന ബൃഹദ്ഭൂഖണ്ഡത്തില്‍ നിന്നുമാണ് . ഇതിനെ ചുറ്റിയുള്ള ഒറ്റ സമുദ്രമായിരുന്നു "പാൻതലാസ്സ" . "പാന്‍ജിയ" യില്‍നിന്നും പൊട്ടി അടര്‍ന്ന ഭാഗങ്ങളാണ് "ഗോണ്ട്വാന" യും ലൌറെഷ്യയും. ഇതില്‍ ഇന്ത്യ 10-20 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് "ഗോണ്ട്വാന" യുടെ ഭാഗമായിരുന്നു. അവിടെനിന്നും വേര്‍പെട്ട ഇന്ത്യന്‍ ഭൂഫലകം യൂറേഷ്യന്‍ ഭാഗത്തേക്ക് സഞ്ചരിച്ച് യുറേഷ്യന്‍ ഭൂഫലകത്തിലേക്ക് ചേര്‍ന്നു ഈ കൂടിയിടിയിലാണ് ഹിമാലയം എന്ന മടക്ക്‌ പര്‍വതപ്രദേശം ഉണ്ടാവുന്നത് ഈ കൂട്ടിയിടിയുടെ ഫലമായാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ മൌണ്ട് എവറസ്റ്റ് രൂപം കൊള്ളുന്നതും ."ഗോണ്ട്വാന, ലൌറെഷ്യ പ്രദേശങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സമുദ്രഭാഗമായിരുന്നു "ടെത്തീസ് ഓഷ്യന്‍" .ഇന്ത്യ യൂരെഷ്യയുടെ ഭാഗമായി തീരുന്നതിനുശേഷമാണ് തെതീസ് ഓഷ്യന്‍ ഇല്ലതെയാവുന്നതും ,ഇന്ത്യന്‍ മഹാസമുദ്രം രൂപപ്പെടുന്നതും . ഏറ്റവും ചെറുതും പ്രായംകുറഞ്ഞതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം . ഒരു രാജ്യത്തിന്‍റെ പേരിലുള്ള ഏക സമുദ്രവും ഇതാണ് .

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്‌ രാജ്യമായ മഡഗാസ്കര്‍, 8-9 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മുടെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ഭാഗമായിരുന്നു. മഹാ വൈവിധ്യ പ്രദേശങ്ങളില്‍ (Mega Diversity Area) പെട്ട ഈ രണ്ടു സ്ഥലങ്ങളിലും കാണപ്പെടുന്ന ജൈവ വൈവിധ്യങ്ങളുടെ സാമാനതയാണ് ഇതിനു പ്രധാന തെളിവ്.യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉള്‍പ്പെട്ട പശ്ചിമഘട്ടത്തിന് ഹിമാലയന്‍ പര്‍വതനിരകളെക്കാള്‍ പഴക്കമുണ്ട്.
ഗ്ലോബല്‍ സീ ലെവല്‍ താണതിന്റെ ഭാഗമായി ടെത്തീസ് ഓഷ്യന്‍ നിലനിന്നിരുന്ന ചിലഭാഗങ്ങള്‍ കരപ്രദേശങ്ങളായി മാറി . അതാണ്‌ ഇന്നത്തെ മിഡില്‍ഈസ്റ്റ് .കോടിക്കണക്കിനു വര്‍ഷങ്ങള്‍ സമുദ്രമായിരുന്ന ഭാഗമായതുകൊണ്ടാണ് മിഡില്‍ഈസ്റ്റില്‍ ഇത്രയധികം ഓയില്‍ നിക്ഷേപം ഉണ്ടായത്.

Share on Google Plus

About admin

2 comments:

  1. പണ്ടെവിടെയോ വായിച്ച ഒരു കഥ ഓര്‍മ വരുന്നു.
    പണ്ട് കുരുമുളക് മേടിക്കാന്‍ വന്ന ഏതോ വിദേശകച്ചവടക്കാര്‍ സാമൂതിരിയോട് ചോദിച്ചു, കുറച്ചു കുരുമുളക് കൊടിയും കൂടി തരാമോ എന്ന്. സാമൂതിരി സന്തോഷത്തോടെ അതും കൊടുത്തു. മേനോക്കി(Treasurer) ചോദിച്ചു ''അങ്ങെന്ത് മണ്ടത്തരമാണ് കാണിച്ചത്, അവര്‍ അവിടെ കുരുമുളക് നട്ട് വളര്‍ത്തിയാല്‍ പിന്നെ നമ്മുടെ കച്ചവടം നടക്കുമോ?''. അപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് സാമൂതിരി പറഞ്ഞു, ''ഞാന്‍ കൊടിയല്ലേ കൊടുത്തുള്ളൂ, നമ്മുടെ കാലവര്‍ഷവും ഇടവപ്പാതിയുമൊന്നും കൊടുത്തില്ലല്ലോ'' എന്ന്.
    പക്ഷെ നമ്മുടെ അതെ കാലാവസ്ഥ തന്നെയുള്ള ഒരുപാട് രാജ്യങ്ങള്‍ ഉണ്ടെന്ന് പാവം സാമൂരിക്ക് അറിയില്ലായിരുന്നു.

    ReplyDelete