Bermuda Triangle - ബര്‍മുഡ ട്രയാങ്ങിള്‍ : conspiracies behind

ബര്‍മുഡ ട്രയാങ്ങിള്‍...ന്‍റെ പേരില്‍ ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വടം വലി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി ....ഇനി എന്താണ് ബര്‍മുഡ ത്രികോണം എന്ന് അറിയണ്ടേ അറ്റ്‌ലാന്റിക് സമുദ്രത്തിന്‍റെ വടക്ക് ബര്‍മുഡയ്ക്കും ഫേ്‌ളാറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കുമിടയിലുള്ള സമുദ്ര ഭാഗമാണ് ബര്‍മുഡ ത്രികോണം അഥവാ ഡെവിള്‍സ് ട്രയാങ്ങിള്‍
... എന്ന് അറിയപ്പെടുന്നത്.ത്രികോണ ആകൃതിയില്‍ ഉള്ളത് എന്ന് കരുതപ്പെടുന്നതിനാലും ബര്‍മുഡയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ആകാം ഈ സ്ഥലത്തിന് അങ്ങനെ ഒരു വിശേഷ നാമം ലഭിച്ചത് ....1945 ഡിസംബര്‍ 3 നു അമേരിക്കയുടെ ബോംബര്‍ വിമാനം Flight 19 പതിമൂന്നോളം ജീവനക്കാരുമായി ഈ പ്രദേശത്ത് കാണാതായി അന്ന് മുതലാണ്‌ ഈ കടല്‍പ്രദേശം വാര്‍ത്തകളില്‍ നിറഞ്ഞത് എന്ന് പറയാം ...പിന്നീട് ഒരുപാട് കപ്പലുകളും ചെറുബോട്ടുകളും ...വിമാനങ്ങളും ഇവിടെ വച്ച് അപകടത്തില്‍ പെടുകയോ കാണാതാവുകയോ ചെയ്യുകയുണ്ടായി ....അങ്ങനെ ഈ പ്രദേശം പിശാചിന്‍റെ വിഹാര കേന്ദ്രം എന്ന് അറിയപ്പെട്ടു തുടങ്ങി ...ബര്‍മുഡ ട്രിയങ്കിളില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, അതില്‍ അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, കടലിന്‍റെ ആഴങ്ങളിലേക്ക്‌ വാഹനം ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ബര്‍മുഡ ട്രിയങ്കിള്‍ ഒരു ഏലിയന്‍ ഗേറ്റ് വേ ആണെന്ന് ശാസ്ത്ര ലോകം സംശയിക്കുന്നു.ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേതകപ്പലുകള്‍ !! അറ്റലന്റിക്കിലെ സഞ്ചാരത്തിനിടയില്‍ പല നാവികരും ഇത്തരം കപ്പലുകളെ പറ്റി പറഞ്ഞിട്ടുണ്ട് . കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍യാത്രക്കാര്‍ക്ക്പേടി സ്വപ്നംമാണ് . മനുഷ്യവാസമില്ലാതെ , യന്ത്രങ്ങളുടെ മുരള്‍ച്ച കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും . രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്ത കാരണമാവാറുണ്ട് . പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ കപ്പലുകളും ബോട്ടുകലുമായി കൂട്ടിയിടിച്ച സംഭവം ഉണ്ടായിട്ടുണ്ട് . ഇതില്‍ ഒരു ഉദാഹരണം ആണ് 1935 - ല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍1872 ല്‍ മേരി സെലെസ്റ്റ് എന്ന കപ്പല്‍ യാത്രക്കാരില്ലാതെ ഈ സ്ഥലത്തിന് അടുത്ത് കണ്ടെത്തി. പിന്നെ 1945 ല്‍ US NAVY AVENGERS FLIGHT 19 .......സ്റ്റുഡന്‍റ്റ് പൈലറ്റുമാരെ വച്ച് പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറായി ...ആകെ പരിഭ്രമിച്ച പൈലറ്റ് കടലിനു നടുവില്‍ ഒരു ചെറു ദ്വീപ്‌ പോലെ എന്തോ എന്ന് കാണുകയുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്തു പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍ നിര്‍ദേശം നല്‍കിയെങ്കിലും....പിന്നീട് ആ വിമാനത്തിനെയോ അതിലെ യാത്രക്കരെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല ...ഇവരെ .തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്നും അതെ സ്ഥലത്ത് വച്ച് കാണാതാകുകയും മറ്റൊന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്യുകയുണ്ടായി ..1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു. .....1955 ല്‍ കൊനെമാറ എന്ന കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ യായി ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഉണ്ടായി, അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെട്ടു ..1947 ജൂണ്‍ 25 നു, കെന്നത്ത്‌ അര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ തളികയ്ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. അതിനെ പറക്കും തളിക(Flying Saucer) എന്ന് വിശേഷിപ്പിച്ചു.
.പിന്നെ ഗ്രീക്ക്‌ പുരാണങ്ങളിലെ ഒരു കഥയുമായി ബന്ധപ്പെട്ടും .ഈ പ്രദേശത്ത് ഒരു പുരാതന നഗരം ഉണ്ടായിരുന്നു എന്നും അതിന്‍റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .ഇനി ശാസ്ത്രത്തിലേക്കും ഇതിനു വിപരീതമായി ചിന്തിക്കുന്നവരിലെക്കും കടക്കുമ്പോള്‍ നമ്മുക്ക് അറിയാന്‍ കഴിയുന്നത് ..ബര്‍മുഡത്രികോണം എന്ന് പറയപ്പെടുന്ന സ്ഥലത്ത് കാന്തിക ശക്തി കൂടുതല്‍ ആണ് എന്നും അത് വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു ചുഴലിക്കാറ്റു ഇടയ്ക്കിടെ വീശുന്ന സ്ഥലം കൂടി ആണിത്  ഇങ്ങനെ ചുഴലിക്കാറ്റിലോ കാന്തിക ശക്തി കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത് .ഈ ഭാഗത്ത്‌ കടലിനു അടിയില്‍ നല്ല ശക്തമായ ഒഴുക്കുണ്ട് അതിനെ ഗള്‍ഫ്‌ സ്ട്രീം എന്നാണു വിളിക്കുക .വീഴുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ ഒഴുക്ക് ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല ....സ്രാവിന്റെയോ മറ്റോ പല്ല് പതിഞ്ഞ ശവ ശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ....വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന മീതെയ്ന്‍ ഹൈഡ്രെറ്റ് ഈ പ്രദേശത്ത് കൂടുതല്‍ ആയി കാണപ്പെടുന്നു ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ്‌ സ്ട്രീമില്‍ ഏത്തിക്കുകയും ചെയ്യുന്നു ...ഇവയൊക്കെയാണ് അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം അല്ലാതെ ഭൂതത്തിന്റെയോ പിശാചിന്റെയോ അന്യഗ്രഹജീവികളുടെ സാന്നിദ്യമോ അല്ല അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ ....1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ഉണ്ടായി ....മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു .എന്തായാലും മിത്തുകളും അത്ഭുതങ്ങളും ..ശാസ്ത്ര സത്യങ്ങളുമായി ബര്‍മുഡത്രികോണം ഇന്നും നാവികരുടെയും വൈമാനികരുടെയും ,യാത്രക്കാരുടെയും പേടി സ്വപ്നമായും ...ഇനി ചില ഇല്ലാ കഥകളുടെ ഉറവിടമായും നിലനില്‍ക്കുന്നു ....ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം ..........
1872 ല്‍ മേരി സെലെസ്റ്റ് എന്ന കപ്പല്‍ യാത്രക്കാരില്ലാതെ ഈ സ്ഥലത്തിന് അടുത്ത് കണ്ടെത്തി. പിന്നെ 1945 ല്‍ US NAVY AVENGERS FLIGHT 19 .......സ്റ്റുഡന്‍റ്റ് പൈലറ്റുമാരെ വച്ച് പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറായി ...ആകെ പരിഭ്രമിച്ച പൈലറ്റ് കടലിനു നടുവില്‍ ഒരു ചെറു ദ്വീപ്‌ പോലെ എന്തോ എന്ന് കാണുകയുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്തു പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍ നിര്‍ദേശം നല്‍കിയെങ്കിലും....പിന്നീട് ആ വിമാനത്തിനെയോ അതിലെ യാത്രക്കരെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല ...ഇവരെ .തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്നും അതെ സ്ഥലത്ത് വച്ച് കാണാതാകുകയും മറ്റൊന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്യുകയുണ്ടായി ..1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു. .....1955 ല്‍ കൊനെമാറ എന്ന കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ യായി ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഉണ്ടായി,
അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെട്ടു ..1947 ജൂണ്‍ 25 നു, കെന്നത്ത്‌ അര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ തളികയ്ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. അതിനെ പറക്കും തളിക(Flying Saucer) എന്ന് വിശേഷിപ്പിച്ചു.
.പിന്നെ ഗ്രീക്ക്‌ പുരാണങ്ങളിലെ ഒരു കഥയുമായി ബന്ധപ്പെട്ടും .ഈ പ്രദേശത്ത് ഒരു പുരാതന നഗരം ഉണ്ടായിരുന്നു എന്നും അതിന്‍റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .
ഇനി ശാസ്ത്രത്തിലേക്കും ഇതിനു വിപരീതമായി ചിന്തിക്കുന്നവരിലെക്കും കടക്കുമ്പോള്‍ നമ്മുക്ക് അറിയാന്‍ കഴിയുന്നത് ..ബര്‍മുഡത്രികോണം എന്ന് പറയപ്പെടുന്ന സ്ഥലത്ത് കാന്തിക ശക്തി കൂടുതല്‍ ആണ് എന്നും അത് വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു ചുഴലിക്കാറ്റു ഇടയ്ക്കിടെ വീശുന്ന സ്ഥലം കൂടി ആണിത് ഇങ്ങനെ ചുഴലിക്കാറ്റിലോ കാന്തിക ശക്തി കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത് .ഈ ഭാഗത്ത്‌ കടലിനു അടിയില്‍ നല്ല ശക്തമായ ഒഴുക്കുണ്ട് അതിനെ ഗള്‍ഫ്‌ സ്ട്രീം എന്നാണു വിളിക്കുക .വീഴുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ ഒഴുക്ക് ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല, ...സ്രാവിന്റെയോ മറ്റോ പല്ല് പതിഞ്ഞ ശവ ശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ....വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന മീതെയ്ന്‍ ഹൈഡ്രെറ്റ് ഈ പ്രദേശത്ത് കൂടുതല്‍ ആയി കാണപ്പെടുന്നു ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ്‌ സ്ട്രീമില്‍ ഏത്തിക്കുകയും ചെയ്യുന്നു ...ഇവയൊക്കെയാണ് അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം അല്ലാതെ ഭൂതത്തിന്റെയോ പിശാചിന്റെയോ അന്യഗ്രഹജീവികളുടെ സാന്നിദ്യമോ അല്ല അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ ....1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ഉണ്ടായി ....മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു .
എന്തായാലും മിത്തുകളും അത്ഭുതങ്ങളും ..ശാസ്ത്ര സത്യങ്ങളുമായി ബര്‍മുഡത്രികോണം ഇന്നും നാവികരുടെയും വൈമാനികരുടെയും ,യാത്രക്കാരുടെയും പേടി സ്വപ്നമായും ...ഇനി ചില ഇല്ലാ കഥകളുടെ ഉറവിടമായും നിലനില്‍ക്കുന്നു ....ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം .

Credits: Krishnakumar G nair

Share on Google Plus

About admin

1 comments:

  1. ബര്‍മുഡ ട്രയാംഗിളിന്‍റെ പൊസിഷന്‍ മാറി എന്ന് ഈയിടെ എവിടെയോ കണ്ടു. മലേഷ്യന്‍ വിമാനമൊക്കെ അങ്ങോട്ടാണ് പോയത് പോലും.

    ReplyDelete