സ്റ്റോക്ക് എക്സേഞ്ചുകളുടെ തുടക്കവും ആദ്യത്തെ ഒാഹരി തട്ടിപ്പും

കച്ചവടത്തിൽ ഒന്നിലധികം ആളുകള്‍ മുതല്‍ മുടക്കുന്ന എർപ്പാട് ആദിമകാലം മുതൽക്കെ നിലവിലുണ്ട് .കടം(debt)ഒരു മുതലായി (commodity) വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന രീതി മെസപ്പെട്ടോമിയക്കാർക്ക് ഉണ്ടായിരുന്നുവത്രേ .പഴയ വെനീസിലെ ജൂതവ്യാപാരികൾ പണം പലിശയ്ക്കു നല്‍കിയിരുന്നു .അവർ തങ്ങളുടെ കൈയ്യിലുള്ള കിട്ടാനുള്ള കടം അതു വാങ്ങിയ ആൾ നല്കിയ ഇൗടുകളോടെ മറ്റൊരു പലിശക്കാരന് ലാഭം വാങ്ങി വിറ്റിരുന്നുവത്രേ .ഭരണകൂടങ്ങൾക്കു പോലും കടപ്പത്രം വാങ്ങി ഇവര്‍ കടം നല്കിയിരുന്നുവത്രേ .

ഇന്ന് നമ്മളറിയുന്ന സ്റ്റോക്ക് എക്സേഞ്ചുകളുടെ പ്രാഗ് രൂപം .16ാം നൂറ്റാണ്ടിന്റെ പകുതിയിൽ ബെൽജിയത്തിലെ Antwerp ലാണ് ആരംഭിച്ചതത്രേ .അവിടെ പലിശക്കാരും ദല്ലാളുകളും വലിയ കച്ചവടക്കാരുടേയും സർക്കാരുകളുടേയും കടങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനായി ഒത്തുകൂടുമായിരുന്നുവത്രേ .പ്രോമിസ്സറി നോട്ടുകളും ബോണ്ടുകളും മറ്റും അവിടെ കച്ചവടം ചെയ്തിരുന്നുവത്രേ. 1571ൽ ലണ്ടനിൽ Antwerp മോഡലിൽ Royal exchange ഒന്നാം എലിസബത്ത് രാജ്ഞി ലണ്ടനിൽ ഉദ്ഘാടനം ചെയ്തു .പ്രധാനമായും ഗവണ്‍മെന്റ് ബോണ്ടുകളും expeditions ന് മുതല്‍ മുടക്കുന്നതിനുള്ള shares മാണ് പ്രധാനമായും കച്ചവടം നടത്തിയിരുന്നത് . സാധാരണ ദല്ലാളന്മാരെ പെരുമാറ്റവൈകല്യം ആരോപിച്ച് അവിടെ പ്രവർത്തിക്കാനനുവദിച്ചിരുന്നില്ല.

.17ാം നൂറ്റാണ്ടിന്റെ തുടക്കംത്തിൽ ഡച്ച്,ബ്രിട്ടീഷ്,ഫ്രഞ്ച് ഇൗസ്റ്റ് ഇന്ത്യാ കമ്പനികള്‍ അതാത് ഗവണ്‍മെന്റുകളുടെ charter പ്രകാരം നിലവില്‍ വന്നു . ആദ്യത്തെ അംഗീകൃത joint stock company ഡച്ച് ഇൗസ്റ്റ് ഇന്ത്യ കമ്പനിയാണ്.1602ൽ ഡച്ച് ഇൗസ്റ്റ് ഇന്ത്യ കമ്പനി പേപ്പര്‍ ഒാഹരികൾ .(paper shares)പുറത്തിറക്കി .

പുതിയലോകം (new world )എന്നു യൂറോപ്യന്മാർ വിളിക്കുന്ന അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കും പോയി വന്ന കപ്പലുകള്‍ മുതല്‍ മുടക്കിയവർക്ക് വലിയ ലാഭം നല്കിയിരുന്നെങ്കിലും ചില കപ്പലുകള്‍ കടൽക്കൊള്ളക്കാരാലും മോശം കാലാവസ്ഥയാലും തകർന്ന് കടലില്‍ മുങ്ങിയത് അതില്‍ പണം മുടക്കിയവരെ സാമ്പത്തികമായി തകര്‍ത്തു .ഇതിനു പരിഹാരമായി ഒരേ സമയം ഒന്നിൽ കൂടുതല്‍ കപ്പലുകളിൽ പല കച്ചവടക്കാർ ഒാഹരികളായി പണം മുടക്കുക എന്ന രീതി കച്ചവടക്കാർ ആരംഭിച്ചു .ചില കപ്പലുകളിലൂടെ നഷ്ടം വന്നാലും ബാക്കിയുള്ളവ ലാഭം നല്കുമെന്ന തിരിച്ചറിവായിരുന്നു ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് കാരണമായത് .കപ്പലുകൾ തിരിച്ചെത്തും മുൻപെ തങ്ങള്‍ മുടക്കിയ ഒാഹരി ലാഭത്തോടെ ചില കച്ചവടക്കാർ വിറ്റിരുന്നു .ഇതിന്റെ വികസിത രൂപമായിരുന്നു ഭരണകൂടം തന്നെ കുത്തകാവകാശം അംഗീകരിച്ച East India Companies .കൂടുതല്‍ ആളുകള്‍ ഒാഹരികളെടുത്ത ഇൗസ്റ്റ് ഇന്ത്യ കമ്പനികള്‍ തങ്ങളുടെ വലിയ മൂലധനം ഉപയോഗിച്ച് എണ്ണത്തിലും വണ്ണത്തിലും കൂടുതല്‍ കപ്പലുകള്‍ നീറ്റിലിറക്കി .ഒരേ സമയം അവരുടെ നിരവധി കപ്പലുകള്‍ വിവിധ തീരങ്ങളിൽ നിന്ന് സാധനങ്ങളുമായി എത്തി തുടങ്ങി .താമസിയാതെ ഇൗസ്റ്റ ഇന്ത്യ കമ്പനി ഒാഹരിയുടമകൾ അതി സമ്പന്നരായി മാറി .കൂട്ടത്തിൽ ഏറ്റവും ലാഭം കൊയ്തത് ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു .ആദ്യകാല joint stock companies ആയ ഇൗസ്റ്റ് ഇന്ത്യ കമ്പനികൾക്ക് കുത്തക അവകാശം ഗവണ്‍മെന്റ് നല്കിയിരുന്നതിനാൽ മറ്റു കമ്പനികള്‍ക്ക് ഇവരുമായി മത്സരിക്കാന്‍ സാധിക്കുമായിരുന്നില്ല

.ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി ഒാഹരിയുടമകൾ ലാഭം ഉണ്ടാക്കുന്നതു കണ്ട് മറ്റുള്ളവര്‍ക്കും ധനമോഹം ഉണർന്നു .കൂടുതൽ പണം നൽകി ഇൗ ഒാഹരികൾ വാങ്ങാന്‍ മറ്റുള്ളവര്‍ ശ്രമം തുടങ്ങി .ഒാഹരിയവകാശം കടലാസ്സില്‍ രേഖപ്പെടുത്തിയിരുന്നത് കാരണം ഇതു വില്ക്കാനും വാങ്ങാനും എളുപ്പമായിരുന്നു .ഒാഹരി കച്ചവടത്തിനായി പ്രത്യേക സ്ഥലമില്ലാതിരുന്നതിനാൽ ലണ്ടനിലെ കോഫിഹൗസുകളിലാണ് ദല്ലാളുകൾ ഒത്തു ചേരുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്തിരുന്നത് .Jonathan miles എന്നൊരാൾ 1680 മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ ലണ്ടനിൽ ഒരു കോഫി ഹൗസ് നടത്തിയിരുന്നു .അവിടെ 1698 മുതല്‍ John Castaing എന്നൊരു ദല്ലാൾ ആ കോഫിഹൗസിൽ സ്റ്റോക്കുകളുടെ എണ്ണവും വിലയും ലിസ്റ്റുചെയ്ത് പ്രദർശിപ്പിക്കാൻ തുടങ്ങി .താമസിയാതെ മറ്റു ദല്ലാളുകളും ഇത് അനുകരിച്ചു .1773 ൽ ജൊനാതന്റെ രണ്ടാമത്തെ കോഫിഹൗസ് ഒാഹരി ദല്ലാളുകൾ ഏറ്റെടുത്ത് Stock Exchange എന്ന ബോര്‍ഡ് സ്ഥാപിച്ചു .ഇത് പിന്നീട് ലണ്ടൻ സ്റ്റോക് എക്സേഞ്ചായി പരിണമിച്ചു .ഇതായിരുന്നു ആദ്യത്തെ ആധുനിക Stock Exchange അമേരിക്കയിലെ ആദ്യത്തെ stock exchange (1790) ആരംഭിച്ചത് ഫിലാഡെൽഫിയയിലാണ് .

ആദ്യത്തെ stock market തകർച്ചയും ഒാഹരി തട്ടിപ്പും South Sea Bubble എന്ന പേരിലാണ് അറിയപ്പെടുന്നത് .1711 ലാണ് South Sea company രൂപം കൊള്ളുന്നത് .ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി ഒാഹരിയുടമകൾ പണം കൊയ്യുന്നതു കണ്ട് കൊതിച്ചു നിൽക്കുന്നവർക്കിടയിൽ നമ്മുടെ ആട്,തേക്ക് ,മാഞ്ചിയം രീതിയില്‍ മോഹന വാഗ്ദാനങ്ങൾ നല്‍കി തങ്ങളുടെ ഒാഹരികൾ വിറ്റഴിക്കുവാൻ തുടങ്ങി .ഷെയർ മാർക്കറ്റിന്റെ തുടക്കകാലമായിരുന്നതിനാൽ പ്രത്യേക നിയമമൊന്നും ഉണ്ടായിരുന്നില്ല .ആകപ്പാടെ ഇൗ കമ്പനി ചെയ്തത് കടൽകച്ചവടത്തിലൂടെ വൻ ലാഭമുണ്ടാക്കുന്നു എന്നു പ്രചരിപ്പിക്കുകയും ലണ്ടനിലെ പ്രധാന ഭാഗങ്ങളിൽ മനോഹരമായ ഒാഫീസുകൾ തുറക്കുകയും മാത്രമാണ് .അവരുടെ ഷെയറുകളുടെ വില നാലിരട്ടിയായി കുതിച്ചുകയറി .പിന്നീട് S S.C ചില കച്ചവടങ്ങളിൽ ഏർപ്പെട്ടെങ്കിലും അവ വേണ്ടത്ര വിജയിച്ചില്ല .S S Cയുടെ തന്ത്രം കണ്ട് ആവേശം മൂത്ത മറ്റു ചില കച്ചവടക്കാരും ഇൗ രീതി അനുകരിച്ചു .

1720 ൽ സൗത്ത് സീ കമ്പനി 7million പൗണ്ട് സ്പെയിനുമായി യുദ്ധം ചെയ്ത് സാമ്പത്തിക കുഴപ്പത്തിലായ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ദേശീയ കടം കമ്പനി ഷെയറുകളായി വാങ്ങി .താമസിയാതെ തെക്കെ അമേരിക്കയുമായുള്ള കച്ചവടത്തിന്റെ കുത്തകവകാശം ഇൗ കമ്പനിക്ക് നൽകിക്കൊണ്ട് ഇംഗ്ളീഷ് പാർലമെന്റ് bill പാസ്സാക്കി .കമ്പനിയുടെ ഒാഹരിവില പത്തിരട്ടിയോളമായി വർദ്ധിച്ചു . ഒാഹരികൾ കൈയ്യിലുണ്ടായിട്ടും ലാഭവിഹിതമൊന്നും കിട്ടാതിരുന്ന ഒാഹരിയുടമകൾ ചില കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ഒാഹരികൾ കൂട്ടത്തോടെ വിറ്റഴിക്കാൻ ശ്രമിച്ചു സ്വാഭാവികമായും മാർക്കറ്റ് കൂപ്പുകുത്തി .ഉൗതി വീർപ്പിച്ച സാമ്പത്തിക കുമിള പൊട്ടിത്തകർന്നു .നൂറുകണക്കിന് ഒാഹരിയുടമകളെ ദാരിദ്ര്യത്തിലേക്ക് തള്ളിക്കൊണ്ട് Share market തകര്‍ന്നു വീണു .നിരവധി പേര്‍ ആത്മഹത്യ ചെയ്തു .കമ്പനിയുടെ ഡയറക്ടേഴ്സ് ഇരുമ്പഴിക്കുള്ളിലായി .462 ഇംഗ്ളീഷ് പാർലമെന്റ് അംഗങ്ങള്‍ ഇൗ ചതിക്ക് കൂട്ടാളികളായിരുന്നു എന്നാണ് പറയപ്പെടുന്നത് .1721 ൽ നിരവധി പാർലമെന്റ് അംഗങ്ങള്‍ പുറത്താക്കപ്പെട്ടു .ഇംഗ്ളീഷ് രാജാവായിരുന്നGeorge ഒന്നാമന്റെ രണ്ടു കാമുകിമാരും ഇതില്‍ പങ്കാളികളാണെന്നു പറയപ്പെടുന്നു .താമസിയാതെ ഗവണ്‍മെന്റ് Bubble Act ലൂടെ Joint Stock കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചു .

Share on Google Plus

About admin

0 comments:

Post a Comment