ചക്രവ്യൂഹം- Solving Chakravyuha - ഭാഗം 1

പറയാൻ പോകുന്നത്‌ ഒരുപാട്‌ കേട്ടതൊക്കെ തന്നെ ആവും.
എന്നാലും എന്റ്ര് അന്വേഷണവും ,അതിൽ നിന്ന് ഞാൻ എത്തിയ നിഗമനവും അറിയിക്കണമെന്നുണ്ട്‌.
തെറ്റ്കൾ മാത്രമല്ല,ചിലപ്പോൾ മണ്ടത്തരം പോലും വരാം.

ചക്രവ്യൂഹത്തെ കുറിച്ചാണു ഞാൻ ആലോചിച്ചത്‌. തുടങ്ങിയത്‌ സിനിമാ പ്രിയത്തിൽ നിന്നുമാനു. ഒരു സിനിമ,അല്ലെങ്കിൽ ഷോർട്‌ ഫിലിം എടുക്കണം. കഥ ആലോചിച്ചു. അങ്ങനെ വിക്കിപീഡിയയിലൂടെ തപ്പി നടക്കുമ്പോളാണു ചക്രവ്യുഹത്തെ കുറിച്ച്‌ കാണാൻ ഇടയായത്‌.
വായിച്ച്‌ തുടങ്ങിയപ്പോൾ നല്ല രസം. ഒന്നും ആലോചിച്ചില്ല. ഇത്‌ തന്നെ എന്റെ കഥ എന്ന് ഉറപ്പിച്ചു. തുടർന്നു വായിച്ചപ്പോൾ വളരെ ആശ്ചര്യം ഉണ്ടാക്കുന്ന കഥകളിലീക്‌ എന്നെ അത്‌ കൊണ്ട്‌ പോയി.

മഹാഭാരത യുദ്ധം. കൗരവരും പാണ്ഡവരും തമ്മിൽ യുദ്ധം ചെയ്യുന്നു.  കഥകൾകിടയിൽ ശ്രീകൃഷ്ണന്റെ റോൾ കണ്ടപ്പൊ ശരിക്കും ഒരു നിമിഷത്തേക്ക്‌ അദ്ദേഹമാണല്ലോ ഈ യുദ്ധം ഉണ്ടാകിയതെന്ന് തോന്നിപ്പോയി. യുദ്ധം നടക്കുന്നു. എന്നിലെ സ്ക്രിപ്റ്റ്‌ എഴുത്തുകാരൻ ആകെ തിരഞ്ഞത്‌ സിനിമക്ക്‌ പറ്റിയ ഒന്നിനെ ആയിരുന്നു. അങ്ങനെയനു ,ഇത്‌ വരെ ആരാലും കാണിക്കാൻ കഴിയാത്ത ചക്രവ്യുഹത്തിനെ ദ്രിശ്യവൽക്കരിച്ചാലോ എന്ന് തോണ്ണിയത്‌. പിന്നീട്‌ പുസ്തകങ്ങൾക്‌ പിന്നാലെ ആയിരുന്നു. അങ്ങനെ കിട്ടിയ കുറച്ച്‌ നിഗൂഡത നിറഞ്ഞ കാര്യങ്ങൾ പറയാം.

യുദ്ധം പുരോഗമിക്കുന്നു. എതാനും ദിവസങ്ങൾക്‌ ഒടുവിൽ ദ്രോണാചാര്യർ യുധിഷ്ടിരനെ ജീവനോടെ പിടിക്കാൻ ചക്രവ്യൂഹം പ്ലാൻ ചെയുന്നു. ചക്ര വ്യൂഹം ഭേദിക്കാൻ ആകെ അറിയുന്നത്‌ കൃഷ്ണൻ,അർജ്ജുനൻ,പ്രദ്യുമ്നൻ,യുധിഷ്ടിരൻ എന്നിവർക്കായിരുന്നു.
ഇതിൽ അർജ്ജുനനെ ആദ്യം അവിടെ നിന്ന് അകറ്റാൻ ഒരു പ്രത്യേക സംഘത്തിനു നിർദ്ദേശം നൽകിയിരുന്നു. അതു പ്രകാരം അർജ്ജുനനെ അകറ്റുകയും, എന്നാൽ യുധിഷ്ടിരനു പകരം,അഭിമന്യുവിനു പോകെണ്ടി വരുകയും,ചക്രവ്യൂഹം ഭേദിക്കാൻ മത്രം അറിഞ്ഞിരുന്ന അഭിമന്യു കൊല്ലപെടുകയും ചെയ്തു. (ധർമ്മ യുദ്ധം: യുദ്ധ നിയമങ്ങൾ പാലിക്കാതെയാണു അഭിമന്യുവിനെ കൊന്നത്‌)
ഇതിൽ എന്നെ അലട്ടിയ ചോദ്യങ്ങൾ ഇവയാണു:
1. ചക്ര വ്യുഹം ഭേദിക്കാൻ അറിയുന്ന ആളായത്‌ കൊണ്ട്‌ അർജ്ജുനനെ ആ പോ മുഖത്ത്‌ നിന്ന് അകറ്റിയെങ്കിൽ,അതറിയുന്ന യുധിഷ്ടിരനെ പിടിക്കാൻ പിന്നെ ചക്രവ്യുഹം അയക്കുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌.
2. എന്ത്‌ കൊണ്ട്‌ മറ്റു പാൻഡവ  സേനക്ക്‌ ഇവരീ തന്ത്രങ്ങൾപടിപിച്ചില്ല?
(മുൻ-ജന്മത്തിലെ വെറൊരു കഥയുമായി കൃഷ്ണൻ വരുന്നുണ്ട്‌. അഭിമന്യുവിന്റെ മരണം അനിവാര്യമാണെന്ന് കാണിക്കാൻ)
3. യുദ്ധത്തിൽ എത്രത്തോളം ധർമ്മയുദ്ധം പോസ്സിബിൾ ആണെന്നതും ആലോചിക്കണം.

തുടരും.....

Share on Google Plus

About admin

21 comments:

  1. All's fair in war and love.
    A little knowledge is a dangerous thing.
    ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ഏകദേശം ഒരു തീരുമാനമായല്ലോ?

    ReplyDelete
    Replies
    1. അഭിമന്യുവിന്‍റെ 'കൊലപാതകത്തിന്‍റെ' കാര്യമാണ് പറഞ്ഞത്.

      Delete
  2. യുധിഷ്ഠിരന് ചക്രവ്യൂഹം ഭേദിക്കാന്‍ അറിയാമായിരുന്നു എന്ന് എവിടെയാ കണ്ടത്? ഞാന്‍ നെറ്റില്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല.

    ReplyDelete
    Replies
    1. ഞാന്‍ കുറെ അരിച്ചുപെറുക്കി നോക്കിയിട്ട് യുധിഷ്ടിരന് അറിയാവുന്ന പരിപാടികള്‍ ഇവയൊക്കെയാണ്:
      1) വാചകമടി
      2)അത്യാവശ്യം ചൂതുകളി
      3)കുറച്ച് കുരുട്ടുബുദ്ധി
      4)കുന്തം കൊണ്ടുള്ള യുദ്ധത്തില്‍ കേമനായിരുന്നു എന്ന് പറയുന്നുണ്ട്. പക്ഷെ വലിയ വീരശൂരപരാക്രമം ഒന്നും കാണിച്ചതായി കാണുന്നില്ല.
      ഏതെങ്കിലും രാഷ്ട്രീയക്കാരോട് സാദൃശ്യം തോന്നിയാല്‍ വെറും യാദൃചികം മാത്രം.

      Delete
  3. njan wikipediayilo mato aanu kandathenn thonunu. 4 perk ariyamayirunnu. dronar,arjunan,krishnan,and yudhistiran

    ReplyDelete
  4. പാണ്ഡവപക്ഷത്ത് നാല് പേര്‍ക്ക് അറിയാം എന്ന് കേട്ടിട്ടുണ്ട്: കൃഷ്ണന്‍, അര്‍ജുനന്‍, പ്രദ്യുമ്നന്‍ പിന്നെ അഭിമന്യുവും.
    കൌരവരുടെ കൂട്ടത്തില്‍ മിനിമം ഭീഷ്മര്‍, ദ്രോണര്‍, അശ്വത്ഥാമാവ്, കര്‍ണന്‍ തുടങ്ങിയവര്‍ക്കെങ്കിലും അറിവുണ്ടായിരുന്നിരിക്കണം. ശരിക്കറിയാത്ത പണിക്ക് പോയപ്പോള്‍ അഭിമന്യുവിന് പണി കിട്ടി എന്ന് പറഞ്ഞാല്‍ മതി. തന്നെയുമല്ല, അഭിമന്യുവിനെ യുധിഷ്ഠിരനാണ് ചക്രവ്യൂഹത്തിലേക്ക് കയറ്റി വിടുന്നത്. 'നീ പൊയ്ക്കോ, ഞങ്ങള്‍ പുറകെ വന്നോളാം' സ്റൈലില്‍. അഭിമന്യു വ്യൂഹം ഭേദിക്കുന്നു, ആ വിടവിലൂടെ ബാക്കിയുള്ളവര്‍ കയറുന്നു എന്നതായിരുന്നു അവരുടെ പ്ലാന്‍. പക്ഷെ അത് വര്‍ക്ക്ഔട്ട്‌ ആയില്ല.

    ReplyDelete
  5. abimanyuvinte maranam krishnanu aiyamayirunnu. abimanyuvinte maranam anivaaryamayathinaalaanennu pineed parayunnund.

    ReplyDelete
    Replies
    1. എന്തോ...അങ്ങനെയാണെങ്കില്‍ കൃഷ്ണന് എല്ലാം അറിയാമായിരുന്നില്ലേ?
      പരീക്ഷ എങ്ങനെയുണ്ടായിരുന്നു?

      Delete
  6. kanakk mathram kanakkkayila. bakki ellam kanakka :P

    ReplyDelete
    Replies
    1. What is your open course?

      Delete
    2. Why Economics?
      Mine is accounting. I know nothing about accounting so I thought I will learn something new. When I say I know nothing, I mean it: I know absolutely nothing. So it is like 'pottan aattam kaanunnathu pole'. We are now learning some theories and principles, but I am skeptical about my Math skills.

      Delete
    3. വേറൊരു കാര്യം. പേടിക്കുമ്പോള്‍ അടി കൊടുക്കുന്നത് എന്തിനാണെന്ന് അറിയാമോ? ഇന്ന് എന്‍റെ ഫ്ലാറ്റിലെ ഒരു കുട്ടി പട്ടിയെ കണ്ടു പേടിച്ചുകരഞ്ഞു. അതിനെ അപ്പോള്‍ തന്നെ അതിന്‍റെ അമ്മ ഓടിവന്ന് ഒന്ന്-രണ്ട് അടി കൊടുത്തതിനുശേഷമാണ് ആശ്വസിപ്പിച്ചത്‌.

      Delete
    4. sathyamayittum illa. :-(

      Delete
    5. ഉത്തരം കിട്ടി. പേടി എന്നത് ഒരു മെന്റല്‍ ഷോക്കാണ്. അതിന് ഒരു ചെറിയ മറുഷോക്ക് കൊടുത്ത് അതിന്‍റെ ആഘാതം കുറയ്ക്കാന്‍ വേണ്ടിയാണ് അടി കൊടുക്കുന്നത്.

      Delete
  7. enikum aryila economics. pinne international trade aanu topic. news paper vaykumbo palathum aryunnila. athu manaslavumallo

    ReplyDelete
  8. പഴയ ബി ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയിലിലെ ചക്രവ്യൂഹം കൂടി യൂട്യൂബില്‍ ഒന്ന് കണ്ടുനോക്കണം(സ്വല്‍പ്പമെങ്കിലും തലയ്ക്ക് വെളിവുണ്ടെങ്കില്‍ പുതിയ സീരിയലിന്‍റെ ഏഴയലത്ത് പോലും പോകരുത്).
    //മുന്നറിയിപ്പ്: (ഏകദേശം) പടച്ചട്ടയിട്ട് തിരുവാതിര കളിക്കുന്നത് പോലെയുണ്ട്.//

    ReplyDelete
  9. bytheway... ellavarum ennod choikunnatha... atond njan midhunayodchoikunnu. premam cinema kanduvo? :D (chodyam chpodikanundaya ouchithyamonnum choikalle..oru rasathinu choichathanu)

    ReplyDelete
    Replies
    1. ഇല്ല, നിഹാല്‍ കണ്ടോ?
      ഞാന്‍ അങ്ങനെ റിലീസിന് തന്നെ ഇടിച്ചുകയറി സിനിമ കാണുന്ന കൂട്ടത്തിലൊന്നുമല്ല. പുതിയ സിനിമകള്‍ കാണുന്നതിലും താല്‍പര്യം ഇഷ്ടമുള്ള പഴയ സിനിമകള്‍ വീണ്ടുംവീണ്ടും കാണുന്നതാണ്. പ്രേമം കാണണം എന്ന് വിചാരിച്ചിരുന്നതാണ്, പക്ഷെ കഥയൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ കുറച്ചുനാള്‍ കഴിഞ്ഞു കണ്ടാലും മതി എന്നായി. പൊതുവേ അതീവ intensity ഉള്ള സിനിമകളെയേ ഞാന്‍ മനസ്സില്‍ സൂക്ഷിക്കാരുള്ളൂ. ഏതോ സിനിമയില്‍ പറയുന്നപോലെ, 'എല്ലാം കോംപ്ലിമെന്‍റ്സായി' എന്ന രീതിയില്‍ അവസാനിക്കുന്നതാവരുത്; ഒരു തീവ്രനൊമ്പരം, അല്ലെങ്കില്‍ അതുപോലെ ഒരു impact എന്‍റെ മനസ്സില്‍ ബാക്കി കിടക്കണം. Others can wait.
      ഈയിടെ അങ്ങനെ കാണണം എന്ന് തോന്നിയത് നീ-നയാണ്. പുറംമോടികളുടെയൊക്കെ ഉള്ളിലേക്ക് ഇറങ്ങുമ്പോള്‍ എന്നിലും ഒരു നീനയുള്ളത് പോലെ...

      Delete