ഞാൻ മറ്റൊരു ഡൈമെൻഷനിലേക്ക് പോവുകയാണ......

പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനായ ആമ്പ്രോസ് ബിയേഴ്സ് തന്റെ നോവലുകളുടെ രചനയുടെ ഭാഗമായി ഗോത്രവർഗ്ഗങ്ങളിൽ മറ്റുലോകങ്ങളെപ്പറ്റി നിലനിന്നിരുന്ന വിശ്വാസങ്ങളെപ്പറ്റി പഠിക്കുകയുണ്ടായി..അതിൽ നിന്ന് എന്തൊക്കെയോ ചില സത്യങ്ങൾ അദ്ദേഹം കണ്ടെത്തി.പിന്നീട് ഒരു ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം തിരോധാനം ചെയ്യപ്പെടുകയാണുണ്ടായത്.അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ലഭിച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു,.ഞാൻ മറ്റൊരു ഡൈമെൻഷനിലേക്ക് പോവുകയാണ്.ഇനി എന്നെ തിരക്കണ്ട എന്നും...അദ്ദേഹത്തിന്റെ ഒരു നോവലിൽ വിവരിച്ചിരിക്കുന്ന അതേ രീതിയിൽ...ആ നോവലിലെ കഥപാത്രവും ഭൂമി ഉപേക്ഷിച്ച് മറ്റൊരു മാനത്തിലേക്ക് യാത്രയാവുകയായിരുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ ഈ ഭൂമിയിൽ തന്നെ നക്ഷത്രലോകത്തേക്ക് യാത്ര സാദ്ധ്യമാകുന്ന അനേകം ഗേറ്റ് വേകൾ ഉണ്ട്.അവയിലൂടെ കടന്നാൽ നമ്മൾ എത്തുക ഒരു പക്ഷേ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഒരഞ്ജാത ആവാസവ്യവസ്ഥയിലാകാം അല്ലെങ്കിൽ ഇവിടെത്തന്നെയുള്ള മറ്റൊരു ഡയമെൻഷനിലുള്ള ലോകത്തിൽ...

കാലിഫോർണിയയിലെ എലിസബത്ത് തടാകവും ഇത്തരമൊരു ഗേറ്റ് വേ ആ‍യി കണക്കാക്കുന്നു.
( Inter dimensional Gate way  ).ഈ തടാകം സ്ഥിതി ചെയ്യുന്നത് നോർത്ത് അമേരിക്കൻ ഭൌമപാളിയുടെയും പസഫിക് പാളിയും യോജിക്കുന്ന സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ്.

വളരെ പണ്ടുകാലം മുതൽക്കു തന്നെ ഈ തടാകം യു.എഫ്.ഒ സാന്നിദ്ധ്യം കൊണ്ട് പ്രശസ്തമാണ്.പറക്കും തളികകൾ തടാകത്തിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുന്നതും തടാകത്തിൽ നിന്ന് ഉയർന്നുവരുന്നതും സമീപ്രദേശങ്ങളിലുള്ള ജനങ്ങൾ ധാരാളം കണ്ടിരിക്കുന്നു.

നിഗൂഡസ്ഥലങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ചവ വേറെയുമുണ്ട്.ഫ്യൂജി പർവ്വതിന്റെ താഴ്വാരത്തിലുള്ള ജപ്പാനിലെ ഓക്കിങ്ങ്അഹാറ കാട് അത് പോലെ ഒരു സ്ഥലമാണ്.ഓരോ വർഷവും നൂറുകണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് ജീവത്യാഗം ചെയ്യുന്നത്.ജാപ്പനീസ് വിശ്വാസപ്രകാരം ഈ വനം ഫ്യൂജി ദേവതയുടെ വാസസ്ഥലമാണത്രേ.ആത്മഹത്യ ചെയ്യുന്നവർ എന്തിനീസ്ഥലം തിരഞ്ഞെടുക്കുന്നു എന്നത് ഇന്നും അഞ്ജാതമാണ്.

1959ൽ റഷ്യയിലെ യൂറോമൌണ്ടേനുകൾ കയറാനായി ഒൻപത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു.അവിടെ ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം..വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശം എന്നാണ് ഐതിഹ്യങ്ങളിൽ അറിയപ്പെടുന്നത്.

ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായി.ഇത്രവരെ വന്നസ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങണ്ട എന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ ആ സ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യാനവർ തീരുമാനിച്ചു.

പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാൽ മിലിട്ടറി റെസ്ക്യൂ ടീം രംഗത്തെത്തി.ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി.ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിൽ!!!...

മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ 'നഗ്നപാദരായി' താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്.അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഒൻപതു പേരുടേയും ശവശരീരങ്ങൾ അവിടെ നിന്നും ലഭിച്ചു..വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ.അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ ദുരൂഹമായ നിലയിലാണവ കാണപ്പെട്ടത്.

എന്താണവരെ അതിശൈത്യത്തിൽ ടെന്റുകൾ ഉള്ളിൽ നിന്നും കീറി നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ച ബാഹ്യശക്തി.? മാ‍ത്രമല്ല റെസ്ക്യൂ സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

Share on Google Plus

About admin

2 comments:

  1. 'ഒട്ടോർട്ടൺ' എന്ന പേരിന്‍റെ അര്‍ഥം തന്നെ 'അങ്ങോട്ട്‌ പോവരുത്' എന്നാണ്.
    ഞാന്‍ നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ ചില ലിങ്കുകളാണ്:
    http://en.wikipedia.org/wiki/Dyatlov_Pass_incident
    http://themoscownews.com/russia/20130218/191249774-print/Dyatlov-Pass-the-truth-is-out-there.html
    http://onerussian.eu/the-dyatlov-pass-incident-february-1959-ural-mountains-russia-nine-missing-skiers-found-dead-cause-unknown/28/04/2015/
    https://amnationalistcouncil.wordpress.com/2011/11/21/the-dyatlov-pass-mystery-solved/
    http://www.unacknowledged.info/horror-mt-otorten/

    ReplyDelete
  2. Devil's Dictionary വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വായിക്കണം.

    ReplyDelete