ടെറാക്കോട്ട ആര്‍മി: Terracotta Army

ടെറാക്കോട്ട ആര്‍മിയെന്നും ടെറാക്കോട്ട വാരിയേഴ്‌സ് എന്നും പറയപ്പെടുന്ന കളിമണ്‍ യോദ്ധാക്കളുടെ മ്യൂസിയം ചൈനയുടെ ചരിത്രവും സംസ്‌കാരവും വെളിപ്പെടുത്തുന്നതാണ്. കമ്മ്യൂണിസ്റ്റ് ചൈനയെന്ന് അറിയപ്പെടും മുമ്പുള്ള ചൈനയുടെ ആത്മീയ വിശ്വാസങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഈ ചരിത്ര സ്മാരകങ്ങള്‍.
ചൈനയുടെ ആദ്യ ചക്രവര്‍ത്തി ചിന്‍ ഷി ഹുവാങിന് അതിശക്തമായ സൈനിക സംവിധാനമുണ്ടായിരുന്നു. 2000 വര്‍ഷം മുമ്പ് ചക്രവര്‍ത്തി അന്തരിച്ചെങ്കിലും അന്നത്തെ ചീനരുടെ വിശ്വാസമനുസരിച്ച് പുനര്‍ജനിക്കുമെന്നുറപ്പായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചതിനു ചുറ്റും മറവു ചെയ്തതാണ് ഈ സൈനിക സംവിധാനങ്ങളുടെ കളിമണ്‍ മാതൃകകള്‍. അന്തരിച്ച ചക്രവര്‍ത്തിയെ സംരക്ഷിക്കാനുള്ള ഈ സംവിധാനങ്ങളില്‍ പടയാളികള്‍, യുദ്ധ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയുടെ മാതൃകകളും ഉണ്ട്.
1974-ല്‍ കര്‍ഷകര്‍ കിണര്‍കുത്തുമ്പോഴാണ് ഷിയാനില്‍ ഈ വമ്പിച്ച കളിമണ്‍ പ്രതിമാ ശേഖരം കണ്ടെത്തിയത്. ഇവ പിന്നീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. കണക്കനുസരിച്ച് 8000 സൈനികര്‍, 130 രഥങ്ങള്‍, 520 കുതിരകള്‍, 150 കുതിരപ്പട്ടാളക്കാര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.

Share on Google Plus

About admin

3 comments:

  1. ഇതും ഇനി അനുനാകിക്ക് വേണ്ടിയായിരുന്നോ?

    ReplyDelete
  2. *"You see,but i observe" ;-)

    ReplyDelete