ഈസ്റ്റര്‍ ദ്വീപിലെ കൂറ്റന്‍ പ്രതിമകള്‍ - Chile Easter Island Two Heads LT Header

ഈസ്റ്റര്‍ ദ്വീപിലെ കൂറ്റന്‍ പ്രതിമകള്‍
Chile-Easter-Island-Two-Heads-LT-Header

ലോക രഹസ്യങ്ങളില്‍ ഇത്തിരിയെങ്കിലും താത്പര്യമുള്ളവര്‍ ഈ അത്ഭുതപ്പെടുത്തുന്ന കൂറ്റന്‍ പ്രതിമകളെക്കുറിച്ച് കേള്‍ക്കാതിരുന്നിട്ടാവില്ല. തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റര്‍ ദ്വീപില്‍ ആദിമ വര്‍ഗക്കാരെ പോലെ ജീവിക്കുന്ന ചില അന്തേവാസികളേ ഉള്ളൂ. മുഖ്യധാരയിലുള്ള ഏതെങ്കിലും ഒരു കരയില്‍ നിന്ന് 1,900 കിലോമീറ്ററിലധികം ദൂരമുള്ള ഈ ദ്വീപില്‍ പക്ഷെ ഞെട്ടിക്കുന്ന ഒരു പ്രതിഭാസം 1722ല്‍ ഡച്ച് സഞ്ചാരി കണ്ടെത്തി. 33ഓളം അടി ഉയരവും 82 ടണിലേറെ ഭാരവുമുള്ള കല്ലില്‍ കൊത്തിയ കൂറ്റന്‍ പ്രതിമകള്‍. ഒന്നും രണ്ടുമല്ല, 887 എണ്ണം! കാര്യമായ ശാസ്ത്രനേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത, എണ്ണത്തില്‍ 3000നു താഴെ വരുന്ന ദ്വീപുവാസികള്‍‌ വാസ്തുവിദ്യയില്‍ ഇങ്ങനെ ഒരു കൂറ്റന്‍ നേട്ടം 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവരിച്ചതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും സഞ്ചാരിക്ക് മനസ്സിലായില്ല. അദ്ദേഹത്തിനു ശേഷം വന്ന ആയിരക്കണക്കിന് ശാസ്ത്രഞ്ജന്മാര്‍ക്കും.

Share on Google Plus

About admin

0 comments:

Post a Comment