അധിനിവേശങ്ങള്‍: കിഴക്കും പടിഞ്ഞാറും - ഭാഗം മൂന്ന്

പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു രാജ്യാന്തര യാത്രക്കൊടുവില്‍, അടുത്ത അരസഹസ്രാബ്ദത്തിനുള്ളില്‍ മുടന്തനായ ഈ പടിഞ്ഞാറ് ബാക്കി ലോകത്തെ കായികവും ബൗദ്ധികവുമായ എല്ലാ വ്യാപാരങ്ങളിലും കീഴൊതുക്കും എന്ന് വളരെ വളരെ വളരെ ശുഭാപ്തി വിശ്വാസിയായ ഒരാള്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കില്‍, കാര്യങ്ങളെ നിഷ്പക്ഷമായി സമീപിക്കുന്ന ആരും വന്യമായ ആഗ്രഹവിചാരം മാത്രമാണെന്ന് പറഞ്ഞ് ആ അഭിപ്രായത്തെ പരമപുച്ഛത്തോടെ മാറ്റിവെക്കുമായിരുു.
പക്ഷേ, അതായിരുന്നു പിന്നീട് സംഭവിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ കനത്ത തോതില്‍ ലാറ്റിന്‍ ഭാഷയില്‍നിന്നും കുറഞ്ഞ അളവില്‍ ഗ്രീക്ക് ഭാഷയില്‍നിന്നും നാണംകെട്ട രീതിയില്‍ കടം കൊണ്ട പിതൃശൂന്യമായ ഒരുകൂട്ടം ഭാഷകളുപയോഗിച്ച്, പൗരസ്ത്യനായ നസറേത്തിലെ ജൂതവംശജന്‍റെ അധ്യാപനങ്ങളിധിഷ്ഠിതമായ മതമുപയോഗിച്ച്, പൗരസ്ത്യ ഗണിതത്തിന്‍റെയും ജ്യോതിശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും ബൗദ്ധിക കടബാധ്യതകളുമായി, പൗരസ്ത്യ സാമ്രാജ്യങ്ങള്‍ക്കു പുറമെ ഏഷ്യ, ആഫ്രിക്ക, അമേരിക്കന്‍ വന്‍കരകള്‍, ആസ്‌ത്രേലിയ എല്ലാം കാല്‍ക്കുകീഴിലാക്കി ഒരു പുതിയ നാഗരികതക്ക് അവര്‍ രൂപംനല്‍കി. എല്ലാ ജനവിഭാഗങ്ങളും ഒരുപോലെ പ്രകീര്‍ത്തിക്കുകയും അതിന്‍റെ ഭാഗമായെങ്കില്‍ എന്ന് ഉള്ളാലെ ആഗ്രഹിക്കുകയും ചെയ്ത/ചെയ്തു കൊണ്ടിരിക്കു ഒരു നാഗരികതയായി/ജീവിതരീതിയായി അത് മാറുകയും ചെയ്തു

Share on Google Plus

About admin

0 comments:

Post a Comment