നൃത്തം ചെയ്യിക്കുന്ന രോഗം: The dancing plague of france 1518 (malayalam)

നൃത്തം ചെയ്യിക്കുന്ന രോഗം

1518ല്‍ ഫ്രാന്‍സിലെ സ്റ്റ്രാസ്ബര്‍ഗ് നഗരത്തില്‍ ഒരപൂര്‍വ രോഗം പടര്‍ന്നു പിടിച്ചു. പെട്ടെന്നൊരു ദിവസം പട്ടണത്തിലെ ഒരു കൂട്ടം തെരുവില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഒരു മാസം കഴിയുമ്പോഴേക്കും നാനൂറോളം പേരെ ഈ രോഗം ബാധിച്ചു. രാവെന്നോ പകലെന്നോ ഇല്ലാതെ വിശ്രമവും ഉറക്കവുമില്ലാതെ നിര്‍ത്താത്ത നൃത്തം. രസമുള്ള രോഗമാണെല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ- തളര്‍ച്ചയും ഹൃദയാഘാതവും കാരണം മരിച്ചു വീണ പലരും അന്ന് അക്കൂട്ടത്തിലുണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നൃത്തം ചെയ്യുന്നത് നിര്‍ത്തിക്കാന്‍ ആരെക്കൊണ്ടും സാധിച്ചില്ല. ഡാന്‍സിങ് പ്ലേഗ് എന്ന് ഈ സംഭവത്തിന് പേരു വീണു. എന്നാല്‍ സ്റ്റ്രാസ്ബര്‍ഗില്‍ അന്ന് സംഭവിച്ചതെന്താണന്നതിന് തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

കൂടുതൽ വിവരങ്ങൾക്ക്
Dancing Plague of 1518 - Wikipedia, the free encyclopedia - http://en.m.wikipedia.org/wiki/Dancing_Plague_of_1518

Share on Google Plus

About admin

2 comments:

  1. അനിയന്‍സ്‌ വക കമെന്റ്റ്:
    ''മണിച്ചിത്രത്താഴിലെ ശോഭനയ്ക്ക് വന്നത് ഈ അസുഖമായിരിന്നോ എന്ന് എനിക്ക് ഇപ്പോള്‍ ബലമായ സംശയമുണ്ട്‌.''

    ReplyDelete