അധിനിവേശങ്ങള്‍: കിഴക്കും പടിഞ്ഞാറും - ഭാഗം ഒന്ന്

ആഗോളവല്‍ക്കരണം എന്നൊക്കെ പറഞ്ഞാല്‍ അവിടത്തത് ഇവിടെ എന്ന പോലെ ഇവിടത്തത് അവിടെയും ചെലവാകേണ്ടേ? ലണ്ടനിലോ ന്യൂയോര്‍ക്കിലോ പാരീസിലോ സാധാരണക്കാര്‍ കാഷ്വലായി അണിഞ്ഞു നടക്കുന്ന ബര്‍മുഡ നമ്മുടെ ഗ്രാമങ്ങളിലെ ഇടവഴികളിലൂടെ ചെറുപ്പക്കാര്‍ നിരങ്കുശം നിര്‍വ്വിശങ്കം അണിഞ്ഞു നടക്കുമ്പോള്‍ അവരുടെ സാദാ വസ്ത്രമായ കള്ളിമുണ്ട് ന്യൂയോര്‍ക്കില്‍, പാരീസില്‍, ലണ്ടനില്‍ ഒരു തദ്ദേശി ധരിച്ചുനടക്കുതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും നമുക്കാവുില്ല. (ഇവിടെ ഊരുചുറ്റാന്‍വേണ്ടി വരുമ്പോള്‍ അവര്‍ കെട്ടുന്ന കോമാളി വേഷങ്ങള്‍ ശ്രദ്ധയില്‍ പെടാതെയല്ല ഇപ്പറയുത്. സായിപ്പിന് മുന്‍വിധികളൊന്നുമില്ല, അവര്‍ എവിടെച്ചന്നാലും തദ്ദേശീയരുടെ രീതികളെ മാനിക്കുതില്‍ പിശുക്കു കാണിക്കാറില്ല എന്ന് നാട്ടുകാരെക്കൊണ്ട് അത്ഭുതം കൂറിക്കാനുള്ള ഉഡായ്പ് വേല മാത്രമാണത്) ഇവിടെ കെഎഫ്‌സിയും മാക്‌ഡോണാള്‍ഡും സുലഭമാകുമ്പോള്‍ ഇവിടത്തെ കഞ്ഞിയും പയറും തിരിച്ചൊഴുകുതിന് പകരം നമ്മുടെ തീന്‍മേശയില്‍നിന്നുതന്നെ അവ അപ്രത്യക്ഷമായിരിക്കുന്നു. നയതന്ത്രജ്ഞനും എഴുത്തുകാരനുമായ പവന്‍ കെ. വര്‍മ്മ പറഞ്ഞതുപോലെ, വെള്ളക്കാരന്‍ ഒരു തമാശ പൊട്ടിച്ചാല്‍ നിങ്ങള്‍ കുറച്ചധികം ചിരിക്കുന്നു, നിങ്ങള്‍ക്കയാളെ അറീക്കാനുള്ളത്, അങ്ങ് പറഞ്ഞ തമാശ എനിക്ക് നാന്നായി മനസ്സിലായിട്ടുണ്ടന്നാണ്. ഇനി നിങ്ങള്‍ പറഞ്ഞ തമാശ കേട്ട് അയാള്‍ ചിരിച്ചുവെന്നിരിക്കട്ടെ അതയാള്‍ നിങ്ങളോടു ചെയ്യുന്ന സൗജന്യമായിട്ടാണ് നിങ്ങള്‍പോലും കണക്കാക്കുത്‌.

Share on Google Plus

About admin

0 comments:

Post a Comment