യൂറോപ്യന്‍ അന്തകാരയുഗവും, നവോതാനവും പാശ്ചാത്യ സംസ്കാരവും: ഹെല്ലനിസ്റ്റിക്ക് കാലഘട്ടം (Hellenistic Period -323-146)

ഹെല്ലനിസ്റ്റിക്ക് കാലഘട്ടം (Hellenistic Period -323-146)

ശേഷമുള്ളത് ഹെല്ലിനിക് കാലഘട്ടമാണ്. അലക്സാണ്ടറുടെ കാലശേഷം റോമന്‍ അധിനിവേശം വരെയുള്ള കാലഘട്ടമാണിത്. അലക്സാണ്ടറുടെ കാലത്തോടെ അതിര്‍ത്തികള്‍ വിപുലപ്പെടുത്തിയ ഗ്രീസിലേക്ക് കീഴടക്കപ്പെട്ട ദേശങ്ങളിലെ സംസ്കാരവും അറിവും കടന്നുവരികയുണ്ടായി. അത്
മെഡിറ്ററെനിയന്‍ യൂറോപ്പിലേക്ക് മുഴുവന്‍ വ്യാപിച്ചു. അതുപോലെ തെന്നെ ഗ്രീക്ക് സംസ്കാരം പേര്‍ഷ്യയിലേക്കും മിഡില്‍ഈസ്റ്റിലേക്കും കടന്നു ചെന്നു. ഒട്ടേറെ സാമൂഹിക മാറ്റങ്ങള്‍,
കലാപരമായുംമത, സാമൂഹികമായും, മതപരമായും ഇവിടങ്ങളില്‍ സംഭവിച്ചു. ഗ്രീക്ക് ബുദ്ധമതം(Greco Budhism) അക്കാലഘട്ടത്തില്‍ ഗ്രീസില്‍ പ്രചാരം നേടുകയുണ്ടായി. ചരിത്രകാരന്മാരുടെ വീക്ഷണപ്രകാരം ഹെല്ലെനിസ്റ്റ് കാലം മഹത്തായ സാംസ്കാരിക കൈമാറ്റത്തിന്‍റെ കാലമായി എണ്ണപ്പെടുന്നു. ഹെല്ലിനിസ്റ്റ് ഗ്രീസ് പിന്നീട് റോമന്‍ അധിനിവേശം വഴി ഗ്രീക്കോ-റോമന്‍(Greco-Roman) സംസ്കാരത്തിന് വഴിമാറുകയായിരുന്നു.

(Credits: വി ഫോർ വെൻഡെറ്റ ,ചരിത്രാന്വേഷികൾ)

Share on Google Plus

About admin

0 comments:

Post a Comment