യൂറോപ്യന്‍ അന്തകാരയുഗവും, നവോതാനവും പാശ്ചാത്യ സംസ്കാരവും: റോമാസാമ്രാജ്യത്തിന്റെ പതനവും ക്രിസ്തുമതത്തിന്റെ ഉദയവും (The Fall of Roman empire and Rise of Christianity)

റെയിന്‍, ഡാന്യൂബ് നദികള്‍ക്ക് അപ്പുറത്തുള്ള വടക്കന്‍ യൂറോപ്പില്‍ അനേകം
അപരിഷ്കൃത ഗോത്രങ്ങള്‍(Barbarians) വസിച്ചിരുന്നു.
ചിലപ്പോഴെല്ലാം അവര്‍ റോമാ സാമ്രാജ്യത്തിന്റെ സ്വസ്തതക്കും സ്വൈര്യതക്കും തടസ്സം സൃഷ്ടിക്കാനാരംഭിച്ചിരുന്നു. ബിസി 167 ല്‍ ഒരീളിയസ് ചക്രവര്‍ത്തിയായിരിക്കുമ്പോള്‍ ജര്‍മ്മാനിയന്‍ ബാര്‍ബേറിയന്‍മാര്‍ ശക്തമായ ആക്രമണം റോമാ സാമ്രാജ്യത്തിനു നേരെ അഴിച്ചുവിടുകയുണ്ടായി. ഓരേലിയസ് അതിനെ ശക്തമായി നേരിടുകയും അവരെ തുരത്തുകയും ചെയ്തുവെങ്കിലും റോമാ സാമ്രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന ഭീഷണിയായി അവ നിലകൊണ്ടു. ഒരുപാട് ഗോത്രങ്ങള്‍ യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ രൂപം കൊള്ളൂകായും, പലായനം ചെയ്യുകയും കുടിയേറുകയും ചെയ്തുകൊണ്ടിരുന്നു. മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ ഇത്തരം കുടിയേറ്റങ്ങള്‍ വ്യാപകമായി തന്നെ നടന്നു. കുടിയേറ്റ യുഗം എന്ന് ഇക്കാലഘട്ടം അറിയപ്പെടുന്നു. അവരെല്ലാം തന്നെ റോമാസാമ്രാജ്യത്തിനകത്ത്
പ്രത്യേക ജനവിഭാഗങ്ങളായി വാസവും ആരംഭിച്ചു. അപരിഷ്ക്രുതര്‍ എങ്കിലും അവര്‍ക്കിടയില്‍ അടിമത്തം പൊതുവേ നിലനിന്നിരുന്നില്ല. ഫ്യൂഡല്‍വ്യവസ്ഥയോട് സാമ്യമുള്ള പ്രാകൃത ജന്മികുടിയാന്‍ വ്യവസതയായിരുന്നു പൊതുവേ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അതേ സമയം റോമാ സാമ്രാജ്യത്തില്‍ അടിമത്തവ്യവസ്ഥ കൊടികുത്തിവാഴുകയായിരുന്നു. ഒപ്പം സാമ്രാജ്യത്തെ സാമ്പത്തികമാന്ദ്യവും, അടിമകളുടെ കലാപങ്ങളും, ആഭ്യന്തരയുദ്ധങ്ങളും പിടികൂടി. സാമ്രാജ്യം അസ്ഥിരമായികൊണ്ടിരുന്നു. ഈ അവസരം മുതലെടുത്ത്‌കൊണ്ട് റോമാ സാമ്രാജ്യത്തിന്റെ ഓരോ അതിരുകളിലെക്കും ബാര്‍ബേറിയന്‍ ഗോത്രങ്ങള്‍ വെട്ടിപ്പിടിക്കുകയും കുടിയേറുകയും ചെയ്തുകൊണ്ടിരുന്നു. Visigoths, Vandals, Angles, Saxons, Franks, Ostrogoth, and Lombard എന്നിങ്ങനെ അറിയപ്പെട്ട ഗോത്രങ്ങള്‍ എല്ലാം തന്നെ അതി ശക്തരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്‌. സ്പെയിന്‍, ഫ്രാന്‍സ്‌, ബ്രിട്ടന്‍ തുടങ്ങിയ ഭാഗങ്ങള്‍ എല്ലാം തന്നെ റോമന് നഷ്ടപ്പെടാന്‍ അധികകാലം വേണ്ടി വന്നില്ല.
സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും ആഭ്യന്തരകലാപങ്ങളും മൂലം വീര്‍പ്പ്മുട്ടിയിരുന്ന താഴെക്കിടയിലുള്ള ജനങ്ങള്‍ക്കിടയിലേക്ക് അതിനിടയിലൂടെ പുത്തന്‍ പ്രതീക്ഷകളുമേകി ക്രിസ്തുമതം കടന്നുവന്നത് ആ സമയത്തായിരുന്നു.
അതാകട്ടെ അവര്‍ക്കിഇടയില്‍ വളരെ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതില്‍ വിറളിപൂണ്ട റോമന്‍ അധികാരികള്‍ ക്രിസ്തുമതത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും, ക്രിസ്ത്യാനികളായവരെ പീഡിപ്പിക്കുകയും, വധിക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അതിന്റെ പ്രചാരം അനുദിനം വര്‍ദ്ദിച്ചു വരികയുണ്ടായി. നീറോയുടെ കാലത്ത്‌ ക്രിസ്തുമതം ചെറിയതോതില്‍ പ്രച്ചരിക്കപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും(AD 64) അദ്ദേഹം അതിനെയെല്ലാം ശക്തമായി അടിച്ചമര്‍ത്തുകയും, ക്രിസ്ത്യാനികളായവരെ വധിക്കികയും ചെയ്തിരുന്നു. അതിന്റെ ആവര്‍ത്തനം ഡയോക്ളിഷന്‍ ചക്രവര്‍ത്തിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി.പക്ഷെ മുന്‍കാലത്തേതില്‍നിന്നും വിപരീതമായി അടിച്ചമര്‍ത്തുംതോറും അതിന്റെ വളര്‍ച്ച കൂടുകയാണ് ഉണ്ടായത്‌. നിലനിന്നിരുന്ന പാഗന്‍ ദൈവവിശ്വാസങ്ങളില്‍ നിന്നും വിഭിന്നമായ സ്വര്‍ഗരാജ്യം , രക്ഷകനായ യേശു എന്നിവയെ അവതരിപ്പിച്ച് ആകര്‍ഷകമായ വചനങ്ങളിലൂടെ ചൂഷണം ചെയ്യപ്പെട്ടവരെയും, അടിമകളെയും, ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന സാധാരണക്കാരെയും ക്രിസ്തുമതം വരുതിയിലാക്കി.

ഒപ്പം സമീപ ഗോത്രങ്ങളിലെക്കും ക്രിസ്തുമതം വ്യാപിക്കുവാന്‍ തുടങ്ങി. ഒപ്പംതന്നെ ഉയര്‍ന്ന വിഭാഗക്കാരിലും പ്രചരിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. റോമാ സാമ്രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തുടങ്ങിയിരുന്നു. ക്രിസ്തുമതത്തിന്റെ വ്യാപനത്തെ തടുക്കാനാകില്ല എന്ന് മനസിലാക്കിയ റോമന്‍ അധികാരികള്‍
പീഡനങ്ങളില്‍ അയവു വരുത്തുകയും, കാലക്രമേണ ക്രിസ്തുമതം നിയമാനുസൃതമായ്ക്കുകയും ചെയ്തു. ഒപ്പം അതിനെ രാഷ്ട്രീയ ആയുധം എന്ന നിലയില്‍ ഉപയോഗിക്കാം എന്നും മനസിലാക്കി. അങ്ങനെ അധികം വൈകും മുന്‍പേ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്റൈന്‍ ക്രിസ്തുമതം സ്വീകരിക്കുകയും അതിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. ബാര്‍ബേറിയന്‍മാര്‍, സാമ്പത്ത്‌ഘടനയുടെ തകര്‍ച്ച, ആഭ്യന്തര കലഹങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ അവസാനിക്കാതിരുന്ന അവസരത്തില്‍സാമ്രാജ്യപരിപാലനം സാധ്യമല്ല എന്നും തിരിച്ചറിഞ്ഞ കോണ്‍സ്റ്റാന്റൈന്‍ അതിനെ വിഭാജിക്കുവാന്‍ തീരുമാനമെടുത്തു.
അതുപ്രകാരം കിഴക്കുഭാഗത്തുള്ള ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ഭാഗം കിഴക്കന്‍ റോം എന്നപേരില്‍ വിഭജിക്കപ്പെട്ടു. അവിടെ ബൈസാന്തിയം എന്ന റോമന്‍ കോളനിയെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന നഗരമാക്കി ഉയര്‍ത്തി അതിനെ കിഴക്കന്‍ റോമിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. പിന്നീട് ഈ സാമ്രാജ്യം ബൈസന്റൈന്‍ സാമ്രാജ്യം എന്നറിയപ്പെട്ടു. അത് കാലക്രമേണ പൌരസ്ത്യ ക്രിസ്തുമതത്തിന്റെ മെക്കയായി മാറുകയായിരുന്നു.. ഇതേ സമയത്ത് തന്നെ വടക്ക്പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും ഓരോ ഭാഗങ്ങളായി പടിഞ്ഞാറന്‍ റോമിന് നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. അധികാരം ലഭിച്ച ഇടങ്ങളിലെ ബാര്‍ബേറിയന്‍മാര്‍ കൂടുതല്‍ വീര്യത്തോടെ റോമിലേക്ക് ഇരച്ചുകയരിക്കൊണ്ടിരുന്നു. അവസാനം ഇറ്റാലിയന്‍ പെനിന്‍സുലയിലെക്ക് മാത്രമായി പടിഞ്ഞാറന്‍ റോം ഒതുങ്ങി. അതേയസമയം കിഴക്കന്‍ റോം കൂടുതല്‍ അഭിവൃതിപ്പെടുകയാനുണ്ടായത്. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ റോമന്‍ പ്രധിരോധം അമ്പേ പരാജയപ്പെട്ടുതുടങ്ങി. വിസ്ഗോത്തുകള്‍ റോമന്‍ കോട്ടകള്‍ കടന്നു നഗരം ആക്രമിച്ച് കൊള്ളയടിച്ചു. ഒരു സഹസ്രാബ്ദകാലത്തെ ചരിത്രത്തിനിടയില്‍ റോമന്‍ നഗരമണ്ണില്‍ ആദ്യമായി നടന്ന കടന്നാക്രമണമായിരുന്നു അത്.
ദാശാബ്ദങ്ങള്‍ക്കുള്ളില്‍ AD 476 ല്‍ റോമിന്റെ അവസാന ചക്രവര്‍ത്തിയായ Romulus നെ അട്ടിമറിച്ചകൊണ്ട് ആദ്യത്തെ ജര്‍മ്മന്‍ ഗോത്രത്തലവനായ Odecor റോമിന്റെ അധികാരിയായതോടെ പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തിന്‍റെ പതനം പൂര്‍ണ്ണമായി..
പിന്നീട് അന്തകാരയുഗം എന്ന് അറിയപ്പെട്ട, ക്രൈസ്തവ, ഫ്യൂഡല്‍ മൂല്യങ്ങല്‍ക്കനുസൃതമായതും, ഗ്രെക്കോ-റോമന്‍ ക്ലാസിക്കല്‍ ആന്റിക്വിറ്റിയുടെ അന്ത്യം കുറിച്ചതുമായ പുത്തന്‍ സംസ്കാരം യൂറോപ്പില്‍ ഉടലെടുക്കുകയായിരുന്നു..

(Credits: വി ഫോർ വെൻഡെറ്റ, ‎ചരിത്രാന്വേഷികൾ)

Share on Google Plus

About admin

6 comments:

  1. അവസാന റോമന്‍ ചക്രവര്‍ത്തിയുടെ പേര് റോമുലസ് എന്നാണോ? കൊള്ളാം. ആദ്യത്തെ ചക്രവര്‍ത്തിക്കും (not technically) അവസാനത്തെ ചക്രവര്‍ത്തിക്കും ഒരേ പേര്.
    Development of civilizations എന്നത് ഒരു cyclic process ആണ്. ചെറിയ രീതിയില്‍ തുടങ്ങും വികസിച്ച് വികസിച്ച് ഉന്നതിയില്‍ എത്തും. ഒരു പരിധി കഴിയുമ്പോള്‍ താഴോട്ട് വരാന്‍ തുടങ്ങും. എന്നിട്ട് പൂര്‍ണമായും നശിക്കും. കേരളത്തിന്‍റെ താഴേക്കുള്ള വരവ് ആരംഭിച്ചു എന്ന് തോന്നുന്നു.

    ReplyDelete
  2. You know,there is a mayan prediction that.. after some more years india amd brazil will be the centre of all civilisation. (The movt of tectonic plates also gives such a prediction of earths positional phase change in future)

    So... Lets hope india is rising :-D

    ReplyDelete
    Replies
    1. I didn't know about this 'Mayan prediction'. Moreover, when Mayan civilization existed, there was no united 'India' as such.'India' of those ages includes Pakistan as well. Or did they predict that after many years, there will be an independent Republic of India which will become the centre of civilization. :-P Don't know about Brazil.
      India has always been a centre of civilisation.But, it is not that easy. Being a modern country which sticks to an ancient civilisation is a tricky business.
      What is the relationship between the movement of tectonic plates and development?

      Delete
  3. Hahaha... The last statement of 'india is rising' was just a joke.

    It is not india, but they predicted the land mass of particular positions on earth,will be at its highest power,when time comes. What they marked as positions was above the current india and brazil.

    The tectinic plates have movements,they predicted that ,all the other nations will be comig together as a circular arrangement in which india and brazil will be the centre in position of that new face of earth,which means..... India will lose most of its ocean part...

    ReplyDelete
    Replies
    1. ങ്ങും, എല്ലാ predictionഉം അവരുടെ തലയില്‍ കെട്ടിവച്ചാല്‍ മതിയല്ലോ? സംഭവം ശരിയാണെങ്കില്‍ തന്നെ അതിനൊക്കെ ഇനി എത്ര കോടി വര്‍ഷങ്ങള്‍ എടുക്കും. ടെക്റ്റോണിക്ക് പ്ലേറ്റ് move ചെയ്യുന്നത് വളരെ പതുക്കെയല്ലെ?
      ശ്യോ, ocean part പോയാല്‍ പിന്നെ നമ്മുക്ക് ബീച്ചില്‍ പോവാന്‍ പറ്റത്തില്ലല്ലോ...

      Delete
  4. athu shariyaa.... :-(. googlil thappi nokkiyaal athinte oru diagram kittum. kittuvanel ivide idaa.

    ReplyDelete