അയ്യാവഴി : തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (Ayyavazhi)

പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു.
അയ്യാവഴി ഇന്ത്യയുടെ വിശ്വാസികൾ പല തെക്കൻ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൂടുതലും വിശ്വാസികൾ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലാണ് (കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ). അയ്യാവഴിയുടെ ആദ്യ കാല വളർച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭകളുടെ റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടു്. അയ്യാ വൈകുണ്ഡർ ആണ് അയ്യാവഴിയുടെ സ്ഥാപകൻ. അയ്യാ വൈകുണ്ഡരുടെ ആശയങ്ങളും പ്രഭാഷണങ്ങളും അയ്യാവഴിയുടെ വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ തമിഴ്സമുദായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. തിരുവിതാംകൂറിൽ രൂക്ഷമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് ഒരു മറുപടിയായിരുന്നു ജാതി വ്യവസ്ഥയെ നിരാകരിച്ച അയ്യാ വൈകുണ്ഡരുടെ പ്രവർത്തികൾ. ഈ മതവിഭാഗത്തിന്റെ ഗ്രന്ഥസംഹിതകൾ അഖിലതിരട്ടു അമ്മാനെ അയ്യാ വൈകുണ്ട നാരായണരുടെ അവതാരമായി പറയുന്നു. അയ്യാവഴിയുടെ മുഖ്യഗ്രന്ഥങ്ങൾ അകിലതിരട്ടു അമ്മാനൈയും, അരുൾ നൂലുമാണ്. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും നാമവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു് അറിയപ്പെടുന്നു.
ഈ മതവിഭാഗം ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഉള്ള ജനങ്ങൾ സ്വമിത്തോപ്പിൽ (അക്കാലത്ത് 'പൂവണ്ടൻ തോപ്പ്') അയ്യാ വൈകുണ്ഡരെ ദർശിക്കാൻ എത്തിച്ചേർന്നതിൽ നിന്നും ഉണ്ടായി. ഇത്ര വമ്പിച്ച ജനക്കൂട്ടം ജാതിവ്യത്യാസം മറന്നു് ഒരുമിച്ചുകൂടുന്നതു് തിരുവിതാങ്കൂർ രാജ്യത്തിൽ ആദ്യമായിട്ടായിരുന്നു. സാമ്പത്തികമായി താരതമ്യേന താഴ്ന്ന തലത്തിൽ പെട്ട ആളുകളായിരുന്നു ഈ സമ്മേളനത്തിൽ പങ്കെടുത്തതു്. അയ്യാവഴിയുടെ വളർച്ച ആദ്യം മുതലേ ക്രൈസ്തവ മിഷനറിമാർക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു എന്നതു അവരുടെ റിപ്പോർട്ടുകളിൽനിന്നും തെളിയുന്നു
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ ദക്ഷിണതിരുവിതാങ്കൂറിലും തെക്കൻതമിഴ് നാട്ടിലും അയ്യാവഴി വിശ്വാസികളുടെ എണ്ണം സാവധാനം വർദ്ധിച്ചുകൊണ്ടിരുന്നു. സ്വതന്ത്രമായ ഒരു മതവിഭാഗം എന്ന നിലയിൽ അംഗീകരിക്കപ്പെട്ടുതുടങ്ങിയതോടെ വളർച്ചാനിരക്കും ക്രമേണ ഉയർന്നു. വൈകുണ്ഡരുടെ ഭൂലോക ജീവിത കാലത്തിനു ശേഷം, വൈകുണ്ഡരുടെ പഠനങ്ങളുടേയും രചനകളുടേയും അടിസ്ഥാനത്തിൽ അയ്യാവഴി പ്രചരിപ്പിക്കപ്പട്ടു. അയ്യാ വൈകുണ്ഡരുടെ അഞ്ചു ശിഷ്യന്മാരും (ശീശർ) അവരുടെ പിൻഗാമികളും അയ്യായുടെ ആശയങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് പ്രചരിപ്പിച്ചു. ഈ കാലഘട്ടത്തിൽ സ്വാമിത്തോപ്പു പതിയിൽ പൈയ്യൻ വംശക്കാർ പൂജകൾ നിർവഹിക്കാൻ തുടങ്ങീ. മറ്റു പതികളിൽ ആ ഭാഗങ്ങളിൽ ജീവിച്ചു വന്ന അയ്യായുടെ വിശ്വാസികൾ പൂജകൾ നിർവഹിക്കാൻ തുടങ്ങീ. ഇതേ സമയത്ത് രാജ്യം മുഴുവനും വർഷാവർഷം നൂറ്കണക്കിന് നിഴൽ താങ്കലുകൾ ഉത്ഥാനം ചെയ്യപ്പട്ടൂ. അയ്യാവഴിയുടെ കഴിഞ്ഞ ഇരുപതു വർഷ ചരിത്രത്തിൽ ബാല പ്രജാപതി അഡിഗളാർക്ക് ഉചിതമായ പങ്ക് ഉണ്ട്. തമിഴ്നാടു മുതൽ മഹാരാഷ്ട്രാ വരെ പല നിഴൽ താങ്കൽകൾക്കും അദ്ദേഹം അടിസ്ഥാനം ഇട്ടിട്ടുണ്ട്.
അയ്യാവഴിയുടെ ദിവ്യഗ്രന്ഥങ്ങൾ അഖിലത്തിരട്ട് അമ്മണൈ അരുൾ നൂൽ എന്നിവയാണ്. ഭൂമി ഉണ്ടായത് മുതൽ നടന്നതും, ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ ത്രികാല സംഭവങ്ങളെ ശ്രീനാരായണൻ‍ ലക്ഷ്മി ദേവിയോട് പറഞ്ഞുകൊടുക്കുന്നത് സ്വമിത്തോപ്പിൽ വെച്ച് ഹരി ഗോബാലൻ ശീശർ പ്രവചനമായ് കേട്ട് എഴുതി രൂപം കൊടുത്തതാണ് അഖിലത്തിരട്ട് അമ്മാനൈ എന്ന് വിശ്വസിക്കപ്പെടുന്നു. അരുൾ നൂലിന്റെ ഉല്പത്തിക്ക് പല വിശ്വാസങ്ങൾ ഉണ്ടെങ്കിലും ഇത് എഴുതിയത് ശീശർമാർ അല്ലെങ്കിൽ അരുളാളർകള് (ദിവ്യ ശക്തികൾ ലഭിച്ചവർ) ആണ് എന്നു വിശ്വസിക്കപ്പെടുന്നു. അരുൾ നൂലിൽ‍, അയ്യാവഴിയുടെ പ്രാർത്ഥനാശ്ലോകങ്ങൾ, സ്തുതിഗീതങ്ങൾ, പ്രാർത്ഥനാവിധികൾ, ചടങ്ങാചാരങ്ങൾ, ഘടനകൾ, പ്രവചനങ്ങൾ, എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.
അയ്യാവഴിയിൽ വിശ്വസിക്കുന്നവർക്ക് അഞ്ചു പുണ്യസ്ഥലങ്ങൾ ഉണ്ട്. അവകൾ പതികൾ എന്ന് അറിയപ്പെടുന്നു. ഈ പതികളിൽ പഞ്ചപ്പതികൾ എന്നു അറിയപ്പെടുന്ന അഞ്ചു പതികളും പ്രധാനമാണ്. ഇവയല്ലാതെ, വഗൈപ്പതി, അവതാരപ്പതി (തിരുച്ചെന്ദൂർ) എന്നീ പതികളും ദിവ്യമായി കരുതുന്നുവെങ്കിലും, ഇവയ്ക്ക് പഞ്ചപ്പതികൾക്കു കൊടുക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്തായാലും അയ്യാവഴിയുടെ മത തലസ്ഥാനമായ സ്വമിത്തോപ്പ് പതിയിൽ കൊടുത്തിരിക്കുന്ന പതികളുടെ പട്ടികയിൽ ഇവയെ ചേർത്തിട്ടില്ല.

സ്വാമിത്തോപ്പു പതി,അമ്പലപ്പതി,മുട്ടപ്പതി,താമരക്കുളം പതി,പൂപ്പതി ഇതുകൂടാതെ വകപ്പതി, അവതാരപ്പതി എന്ന സ്ഥലങ്ങൾ അഖിലത്തിരട്ടു അമ്മനൈയിൽ പതി എന്ന സ്ഥാനം കൊടുത്തിട്ടില്ലങ്കിലും പുണ്യസ്ഥലങ്ങളായി അറിയപ്പെടുന്നു.

Share on Google Plus

About admin

0 comments:

Post a Comment