Treasure of the oak island of canada - ഓക്ക് ദ്വീപിലെ ‘നിധിക്കുഴി’

ചുരുളഴിയത്ത രഹസ്യങ്ങൾ...

ഓക്ക് ദ്വീപിലെ ‘നിധിക്കുഴി’

നിധിയെന്ന് കേള്‍ക്കുമ്പോള്‍ പലരും ഒന്നു ഞെട്ടിയെഴുന്നേല്‍ക്കും. അങ്ങനെ ഞെട്ടിയുണര്‍ന്ന് കൈക്കോട്ടും ചാക്കും തൂക്കി പലരും നിധി തേടിപ്പോയ ഒരു സ്ഥലമുണ്ട് കാനഡയില്‍- ഓക്ക് അയലന്‍ഡ് അഥവാ ഓക്കു ദ്വീപിലെ ‘നിധിക്കുഴി’. എന്നാല്‍ വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവിലും കുഴിയുടെ ആഴം കൂടുകയല്ലാതെ നിധിയൊന്നും ആര്‍ക്കും കിട്ടിയിട്ടില്ല. 1795ല്‍ കണ്ടുപിടിക്കപ്പെട്ട ഈ തുരങ്കം ഒരു പ്രത്യേക രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. മരം കൊണ്ട് തീര്‍ത്ത പാതയില്‍ അവിടവിടയായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ചാലുകള്‍ തുരങ്കത്തെ ഏതോ ജലസ്ത്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതു കൊണ്ട് കുറച്ചു കുഴിച്ചാല്‍ തന്നെ കുഴിയില്‍ മുഴുവന്‍ വെള്ളം വന്ന് നിറയും.പിന്നീടങ്ങോട്ടു കുഴിക്കുക വിഷമമാണ്.

കുഴിയുടെ 90 അടി താഴ്ചയില്‍ ‘40 അടി താഴ്ചയില്‍ നിധിയുണ്ട്’ എന്നൊരു കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. ഇതുവരെയും പണമൊന്നും കിട്ടിയിട്ടില്ലെങ്കിലും കുറിപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിധി തേടി പല സാഹസികരും ഓക്ക് അയലന്റില്‍ ഇന്നും വരാറുണ്ട്. കുറിപ്പ് ചിലപ്പോള്‍‌ ആളെ പറ്റിക്കാന്‍ ആരെങ്കിലും എഴുതി വെച്ചതാണെങ്കിലോ എന്ന് വായനക്കാര്‍ക്ക് ചോദിക്കാമെങ്കിലും ഇത്രയും ബൃഹത്തായ ഒരു തുരങ്കം എന്തിനു വേണ്ടി നിര്‍മ്മിച്ചതാണെന്നുള്ള ചോദ്യം അവിടെയും നിശ്ചയമായും അവശേഷിക്കുന്നുണ്ട്.

Share on Google Plus

About admin

20 comments:

  1. ഹിറ്റ്ലറുടെ നിധി എന്ന് പറയുന്ന ഒരു 'നിഗൂഡത'യുണ്ട്. നാസികള്‍ കുറെയേറെ സ്വര്‍ണം എവിടെയൊക്കെയോ കുഴിചിട്ടിട്ടുണ്ട് പോലും.
    http://www.dailymail.co.uk/news/article-1385135/Nazi-gold-worth-500m-using-R-A-F-aerial-photos-WW2.html
    Off topic: ഫേസ്ബുക്കിലോ മറ്റോ കണ്ടതായിരിക്കും, എങ്കിലും ഇരിക്കട്ടെ.
    http://www.dailymail.co.uk/news/article-3113786/By-George-s-gorgeous-Heart-melting-portrait-Princess-Charlotte-enjoying-cuddle-older-brother-adorable-picture-taken-doting-mum-Norfolk-home.html
    ഇത്തരം ഫോട്ടോകള്‍ കാണുന്നതും ആര്‍ക്കെങ്കിലും കാണിച്ചു കൊടുക്കുന്നതും എന്‍റെ ജിവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളില്‍ ഒന്നാണ്.

    ReplyDelete
  2. Pani pidichu. System on akkan patyila. Iniyum rand divasam pidikum :-)

    Wiliam kid nde nidhiye patiyum vayikku. Bermuda triangle oke ayi connection undathre. Pirates of careebean film um kaanu

    ReplyDelete
    Replies
    1. ഞാന്‍ കരുതി എന്‍റെ ശല്യം ഒന്ന് ഒതുങ്ങട്ടെ എന്ന് കരുതി ബ്രേക്ക്‌ എടുത്തതാണെന്ന്. ഇത്രേം കമന്റ് ഇട്ടു എന്ന് എനിക്ക് തന്നെ മനസ്സിലായത്‌ ഇന്‍ബോക്സ് തുറന്നപ്പോള്‍ മാത്രമാണ്. ഇപ്പോഴേ പനിയൊക്കെ പിടിച്ചാല്‍ ഇനി മഴ തുടങ്ങുമ്പോള്‍ എന്ത് ചെയ്യും? ഉറക്കമിളച്ചിരുന്ന് പഠിച്ചിട്ടായിരിക്കും. Get well soon.
      വായിക്കാം. ഈ നിധികള്‍ക്കൊക്കെ ശരിക്കും അവകാശികള്‍ ഉണ്ടോ? ആരോ എന്നോ അധ്വാനിച്ചുണ്ടാക്കിയ മുതല്‍...

      Delete
    2. I am sorry. As I had told you, even I didn't know that I have commented nearly 20 times until I got the back up mails. Anyway, I will try to be more relevant and reticent in future, when it comes to 'plaguing' you with comments.

      Delete
    3. ayyo anganonnum parayale.... ee commentukalaanee postukalude oorjam :P

      Delete
    4. പനിയൊക്കെ മാറി എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ബ്ലോഗ്‌ ഉഷാറായല്ലോ...

      Delete
    5. usharaayi. pakshe pareekshakal kondvattayi nilkaanu. model labs,univ labs of 4th sem,improvement of 2nd sems,3rd years labs,3rd year internals, mini project ellam koodi aake oru puha :P

      Delete
    6. സമാനദുഃഖിതര്‍.

      Delete
  3. out of topic




    ഇൻഡ്യയിലെ ചില ട്രാഫിക് നിർവചനങ്ങൾ:

    ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സൈഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം.

    മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ.

    കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്.

    സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ.

    റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്രദ്ധിക്കേണ്ടതില്ല.

    ഇൻഡിക്കേറ്റർ ► “ഞാൻ തിരിഞ്ഞുകഴിഞ്ഞു” (ശ്രദ്ധിക്കുക, ‘തിരിയാൻ പോകുന്നു’ എന്നല്ല) എന്ന് പിറകേ വരുന്ന തെണ്ടികളെ അറിയിക്കാൻ വേണ്ടി കത്തിക്കുന്ന ലൈറ്റ്.

    ടാറിങ് ► വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ വകുപ്പുകൾ റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രം ചെയ്യുന്ന ഒരു പരിപാടി. വേറെ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളൊന്നും ഇല്ല.

    മാൻ ഹോൾ ► വാഹനത്തിരക്ക് കുറയ്ക്കാനെന്ന വണ്ണം റോഡിലിറങ്ങുന്നവരെ വീഴ്ത്താൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന കിടങ്ങ്. ഇവ സാധാരണയായി മൂടാറില്ല. അഥവാ മൂടുന്ന പക്ഷം, മൂടി റോഡിന്റെ നിരപ്പിൽ നിന്നും അരയടി ഉയർത്തിനിർത്തുകയും അതുവഴി രാത്രിയിലോ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്തോ വരുന്ന ഇരുചക്രവാഹനം അതിൽ കയറാനുള്ള സാധ്യത ഉറപ്പിക്കുകയും ചെയ്യും.

    ബസ് സ്റ്റോപ്പ് ► ഒരു ബസ് റോഡിന് നടുവിൽ വെച്ച് ബ്ലോക്ക് ചെയ്ത്, പുറകേ വരുന്ന പത്തോ ഇരുപതോ വാഹനങ്ങളെ ‘സ്റ്റോപ്പ്’ ചെയ്യിക്കുന്ന സ്ഥലം. ആളുകൾക്ക് ബസിൽ കയറാനോ ഇറങ്ങാനോ വേണ്ടിയും ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കാറുണ്ട്.

    ആംബുലൻസ് ► തിരക്കുള്ള റോഡുകളിൽ ബൈക്കുകൾക്ക് വഴിയൊരുക്കാൻ വേണ്ടി ചീറിപ്പായുന്ന ഒരുതരം വാഹനം. തൊട്ടു-തൊട്ടില്ല എന്ന മട്ടിൽ പിന്നിൽ ബൈക്കുകളുടെ ഒരു വരിയുമായി പായുന്ന ഇത്തരം വാഹനങ്ങൾ അത്യാഹിതങ്ങളിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ഉപയോഗിക്കാറുണ്ട്.

    ReplyDelete
    Replies
    1. :-) :-) :-)
      കൊള്ളാം. പക്ഷെ അനിയന്‍ പിണങ്ങി. അവന്‍ ഒരു എളിയ ആഗ്രഹം പങ്കു വച്ചപ്പോഴേക്കും അവനെ കളിയാക്കി എന്ന്. പക്ഷെ വായിച്ചിട്ട് ഭയങ്കര ചിരിയായിരുന്നു.
      ഞാന്‍ മറ്റൊരു പോസ്റ്റില്‍ കമന്റ് ചെയ്ത പോലെ Ambrose Bierceന്‍റെ Devil's Dictionary വായിച്ചോ? പറ്റുവാണെങ്കില്‍ ചില എന്ട്രീസ് അങ്ങ് കാണാതെ പഠിച്ചോ. ഒരു വെയിറ്റിന്. ഒരു മാതിരി എല്ലാ കോളേജ് ലൈബ്രറിയിലും കാണും. പോരെങ്കില്‍ ഫ്രീ ഡൌണ്‍ലോഡ് ചെയ്യാം കോപ്പിറൈറ്റ് expiry ആയതാണ്.
      ചില സാമ്പിളുകള്‍:
      Lawyer (n.) :One skilled in circumvention of the law.
      Faith (n.): Belief without evidence in what is told by one who speaks without knowledge, of things without parallel.
      Bore (n.): A person who talks when you wish him to list
      Acquaintance (n.): A person whom we know well enough to borrow from, but not well enough to lend to.
      Brain: an apparatus with which we think we think.
      എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ടവ:
      Love(n.): A temporary insanity curable by marriage or by removal of the patient from the influences under which he incurred the disorder.
      Ocean(n.): A body of water occupying about two-thirds of a world made for man — who has no gills.

      Delete
    2. heheheheh... aniyan enthina pinagioye? njaan kaliyakiyo?

      Delete
    3. അവന് കാരണമൊന്നും വേണ്ട.

      Delete
    4. ഇവിടെ കൂടെ ഒന്ന് പോയിനോക്ക്
      http://www.quora.com/What-are-statements-that-5-year-olds-make/answer/Midhuna-Ann-Mathews?__snids__=1216237006&__nsrc__=2

      Delete
    5. My brother and I are eight years apart, a huge age difference.

      same for me...
      1994 and 2002 :d

      Delete
    6. 1994ഓ, അപ്പോള്‍ ചേട്ടനാണല്ലോ.
      അനിയന്‍റെ(?) പേര് എന്താ? ഒരു സത്യം പറയാം, എനിക്ക് അനിയനെ പണ്ട് ഇഷ്ടമേ അല്ലായിരുന്നു. അനിയത്തി വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ തോന്നുന്നു അനിയനായത് നന്നായി എന്ന്. അനിയത്തി എന്നെക്കാള്‍ സുന്ദരിയാണെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?

      Delete
  4. aniyante name: Roshan
    enikk aniyathiyeyo,chechiyeyo kittan agrahamundarnnu. ettavum ishtam oru twin sistere kittanam ennayirunu,allel one year diff age ulla sister... :P

    pinne...aniyanayath kond..enikk kitunna adikkum kuthinum oru kuravumillathond... koodudal athyagraham illa :D
    i love my bro :-* <3

    ReplyDelete
    Replies
    1. അനിയന്‍(non-stop):
      'നിഹാല്‍-റോഷന്‍.വിവരമുള്ളവരൊക്കെ പിള്ളേര്‍ക്ക് പേരിടുന്നത് അങ്ങനെയാണ്, അല്ലാതെ മിഥുന-മിതുന്‍ പോലെ വാലുമുറിച്ചല്ല.
      ചേച്ചിയെ കിട്ടാഞ്ഞത് ഭാഗ്യം, ഒടുക്കത്തെ ഭരണവും അങ്ങേയറ്റത്തെ അഹങ്കാരവും ആണ്. അനിയത്തിയുണ്ടായാലും ഗുണമൊന്നും ഇല്ല, അതിനെ നമ്മള്‍ നോക്കണം. പ്രായമായ, കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരാണെങ്കില്‍ പിന്നെ വായിന്നോക്കികളുടെ ശല്യം വേറെ. ട്വിന്‍ സിസ്റ്റര്‍ എന്ന് പറഞ്ഞാല്‍ അതിലും വലിയ കോടാലിയാണ്, നമ്മുടെ സെയിം ക്ലാസ്/ ഡിവിഷന്‍ ആയിരിക്കും. ഇവളുമാര്‍ എല്ലാം വീട്ടില്‍ പോയി പറഞ്ഞു കൊടുക്കും. ട്വിന്‍ ബ്രദര്‍ ആണെങ്കില്‍ partners in crime ആയിരിക്കും, പക്ഷെ നമ്മുടെ ഡ്രെസ്സൊക്കെ share ചെയ്യേണ്ടി വരും. എല്ലാം കൂടി ആലോചിച്ചു നോക്കിയാല്‍ siblings ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഭാര്യയും മക്കളും മതി, അവരാകുമ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കുമല്ലോ...
      ഞാന്‍: കര്‍ത്താവേ, എന്നെയങ്ങ് എടുത്തോണെ...

      Delete
  5. :d ivananlu kollamallo... mithunayude,mithun thanneyanu. 20 aavumbolekkum ivan evidethuoo entho....

    :D lle?

    ReplyDelete