Operation Entebbe - ഓപ്പെറേഷൻ എന്റെബേ: ഇസ്രായേലിലെ intelligence agencyയായ മൊസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രശസ്തമായ ഒരു counter-terrorist ഓപ്പെറേഷൻ

Operation Entebbe. ഇസ്രായേലിലെ intelligence agencyയായ മൊസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രശസ്തമായ ഒരു counter-terrorist ഓപ്പെറേഷൻ.

1976 ജൂണ്‍ 27നു ഇസ്രായേലിലെ ടെൽ അവീവിൽ(Tel Aviv) നിന്നും 246 യാത്രക്കാരുമായി പാരിസിലേക്ക് പോവുകയായിരുന്ന 'എയർ ഫ്രാൻസ്' വിമാനം പാലസ്തീനികളും, ജർമ്മൻ രെവൊല്യൂഷനരി cellഉം ഉൾപ്പെട്ട അക്രമികളാൽ ഹൈ-ജാക്ക് ചെയ്യപ്പെട്ടു. ഇസ്രയേൽ തടവിലാക്കിയ നാല്പ്പതോളം വരുന്ന 'പാലസ്തീൻ വിമോചകരെ' സ്വതന്ത്രരാക്കണം എന്നതായിരുന്നു ഹൈ-ജാക്കർമ്മാരുടെ പ്രധാന ആവശ്യം. ഇടത്താവളം ആയ ഗ്രീസിലെ ഏതെൻസിൽ നിന്നും റാഞ്ചിയ വിമാനം നേരെ പോയത് ഉഗാണ്ടയിലെ പ്രധാന എയർപോർട്ട്‌ സ്ഥിതി ചെയ്തിരുന്ന എന്റെബേയിലേക്കാണ് (Entebbe). ഉഗാണ്ടയിലെ അന്നത്തെ ഏകാധിപതി ആയിരുന്ന ഇദി അമീൻ അക്രമികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

എന്റെബെയിൽ ലാൻഡ്‌ ചെയ്ത ശേഷം എയർപോർട്ടിനോട് ചേർന്നുള്ള ഒരു പഴയ ബിൽഡിങ്ങിലെക്ക് യാത്രക്കാരെ മാറ്റുകയും,അക്രമികൾ അവരെ തരംതിരിക്കുകയും ആണ് പിന്നീട് ഉണ്ടായത്.142 non-Israeli യാത്രക്കാരെ തിരികെ ഫ്രാൻസിലേക്ക് പോവാൻ അനുവദിച്ചു. ബാക്കി 94 ഇസ്രയേൽ പൌരന്മാരും, 'Air France'ന്റെ ഫ്ലൈറ്റ് ക്രൂവും ബന്ദികൾ ആക്കപ്പെട്ടു. തീവ്രവാദികൾ 106 ബന്ദികളുടെ ജീവൻ വെച്ച് ഇസ്രായേലിനോട് വിലപേശി.

അക്രമികളോട് നയതന്ത്രം നടത്തി മുന്നോട്ടു പോവാൻ പറ്റില്ലെന്ന് പതിയെ ഇസ്രയേൽ മനസ്സിലാക്കി.(അക്രമികളോട് negotiate ചെയ്യുന്ന ശീലം ഇസ്രായേലിനു പണ്ടേ ഇല്ല). പിന്നീട് നടന്നത് മൊസാദിന്റെ ഷാർപ് ആയ counter-intelligence ആണ്. രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനായി അവർക്ക് സമയം വേണമായിരുന്നു. അതിനായി "ഹൈ-ജാക്കർമ്മാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നു" എന്ന ഒരു വ്യാജസന്ദേശം ഇസ്രയേൽ നല്കി. ബന്ദികളെ തടവിലാക്കി വെച്ചിരിക്കുന്ന എന്റെബേ എയർപോര്ടിലെ പഴയ ബിൽടിങ്ങും, അതിന്റെ രൂപരേഖകളും വിശദമായി അവർ പഠിച്ചു. ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (IDF) ഒരാഴ്ചയോളം സമയം എടുത്തുകൊണ്ട് മൊസാദിന്റെ നേതൃത്വത്തിൽ വിശദമായി ഓപ്പെറേഷൻ പ്ലാൻ ചെയ്തു. 1976 ജൂലൈ 4നു രാത്രി നൂറോളം വരുന്ന, സുസജ്ജമായ ഇസ്രായേലി സേന 4000 കിലോമീറ്ററുകൾ അപ്പുറത്തുള്ള എന്റെബെയിലെക്ക് പുറപ്പെട്ടു.

ഇദി അമീനിന്റെ വാഹനവ്യൂഹം എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി ഉഗാണ്ടയിലെ ആദ്യഘട്ട എയർപോർട്ട്‌ പട്രോളിങ്ങിനെ IDF മറികടന്നു.(ബ്ലാക്ക് Mercedes Benz വാഹനവ്യൂഹം അന്ന് ഉഗാണ്ടയിൽ ഉപയോഗിക്കുന്നതു ഇദി അമീൻ മാത്രമാണ്. ആ രീതിയാണ് ബിൽടിങ്ങിന്റെ അടുത്തെത്താൻ IDF ഉപയോഗിച്ചത്, 'ബെൻസ് കാർ വാഹനവ്യൂഹം' വരെ അവര് പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നിരുന്നു). അപ്രതീക്ഷിതമായി മിന്നൽ വേഗത്തിൽ കയറിയടിച്ച ഇസ്രേയേൽ സേനക്ക് മുന്നില് തീവ്രവാദികൾക്ക് വല്യ ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു മണിക്കൂർ നീണ്ടുനിന്ന രാത്രി ആക്രമണത്തിൽ 6 തീവ്രവാദികളും, പഴയ ബിൽദിങ്ങിനു കാവൽ നിന്ന 45 ഉഗാണ്ടൻ പട്ടാളക്കാരും കൊല്ലപ്പെട്ടു. ഇസ്രയേൽ പക്ഷത്തു നിന്നും മരിച്ചത് ഇന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ജ്യേഷ്ഠൻ ആയ ജോനാഥൻ നെതന്യാഹു ആണ്. 5 ഇസ്രയേൽ പട്ടാളക്കാർക്ക് പരിക്ക് പറ്റി.

ഒപ്പെരെഷൻ execute ചെയ്യുന്നതിനു ആവശ്യമായ ചില സപ്പോർട്ട് മൊസാദിനു നൽകിയത് കെനിയൻ നേതൃത്വം ആയിരുന്നു. ഇതിൽ കലിപൂണ്ട ഇദി അമീൻ ഉഗാണ്ടയിലെ നൂറുകണക്കിന് കെനിയൻ പൌരന്മാരെയും, കെനിയൻ വംശജരെയും കൊന്നൊടുക്കി.

ഈ സംഭവവികാസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 'The Delta Force' (1986) എന്ന പേരില് ഒരു സിനിമയും, പല ഡോക്യുമെന്റരികളും റിലീസ് ആയിട്ടുണ്ട് . നാഷണൽ ജിയോഗ്രാഫി ചെയ്ത 'Situation Critical' എന്ന ഒരു ഡോക്യുമെന്റരി ഈയിടെ കണ്ടിരുന്നു, അതിൽ നിന്നും ആണ് ഇത്രയും എഴുതിയത്. (ഈ സംഭവം Operation Thunderbolt എന്നും അറിയപ്പെടുന്നു). മൊസാദിന്റെയും, military counter strike-ന്റെയും ഒരു മകുടോദാഹരണം ആയി ഈ ഓപ്പെറേഷൻ ഇന്നും ഓർക്കപ്പെടുന്നു..!!

Share on Google Plus

About admin

1 comments:

  1. ''അക്രമികളോട് negotiate ചെയ്യുന്ന ശീലം ഇസ്രായേലിനു പണ്ടേ ഇല്ല''.
    നമ്മുടെ ദുശീലങ്ങളൊക്കെ എന്നാണാവോ കര്‍ത്താവേ മാറുന്നത്?
    ''ബ്ലാക്ക് Mercedes Benz വാഹനവ്യൂഹം അന്ന് ഉഗാണ്ടയിൽ ഉപയോഗിക്കുന്നതു ഇദി അമീൻ മാത്രമാണ്.''
    Off topic: ഉഗാണ്ട എന്ന പേര് 'Idi' എന്ന് മാറ്റാന്‍ പുള്ളി പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ സൈപ്രസ്കാരെ 'സ്പിരിയട്ട്സ്' എന്ന് വിളിക്കുന്നത്‌ പോലെ 'Idi'ക്കാരെ 'ഇടിയറ്റ്സ്' എന്ന് വിളിക്കും എന്ന് ആരോ ഉപദേശിച്ചത് കൊണ്ട് വേണ്ടാന്ന് വച്ചു.
    സത്യമാണോ എന്ന് അറിയില്ല. എങ്കിലും സ്വഭാവവൈഷിഷ്ട്ട്യം വച്ച് നോക്കുമ്പോള്‍ നല്ല സാധ്യത ഉണ്ട്.

    ReplyDelete