അലക്സാണ്ടർ ചക്രവര്‍ത്തി: The Great Alexander (malayalam articles)

അലക്സാണ്ടർ ചക്രവര്‍ത്തി മാസിഡോണിയയിലെ രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാത ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കി . അതുകൊണ്ട് തന്നെ ലോകം കീഴടക്കിയവന്‍ എന്നും അറിയപ്പെടുന്നു

പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു.

ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു.

ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.

തുടർന്നുള്ള രണ്ടുവർഷങ്ങളിൽ അമു ദാര്യ കടന്ന് ഇന്നത്തെ തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയൻ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പിൽക്കാലത്ത് തോല്പ്പിക്കപ്പെട്ടു. തുടർന്ന് സിർ ദാര്യയുടെ തീരം വരെ അലക്സാണ്ടർ എത്തിച്ചേർന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജികിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ്‌ ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച പെർസെപോളിസ് നഗരവും ഇതിനടുത്താണ്

ഇന്ത്യയിലേക്ക്:

ബി.സി.ഇ 327-ലെ വേനൽക്കാലത്ത് അലക്സാണ്ടർ ഹിന്ദുകുഷിന്‌ തെക്കോട്ട് തിരിച്ചുകടന്നു. കാബൂൾ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്നെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ്‌ അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് (ഇന്നത്തെ പാകിസ്താൻ) കടന്നത്. പെർഡിക്കസ്, ഹെഫേസ്റ്റ്യൻ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം കാബൂൾ നദിക്കരയിലൂടെ നീങ്ങി ഖൈബർ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂൾ നദിക്ക് വടക്കുള്ള കുനാർ താഴ്വരയിലൂടെ വടക്കോട്ട് കടന്ന് ചിത്രാലിനു തെക്കുഭാഗത്ത് പഞ്ച്കോറ നദികൾക്കിടയിലുള്ള പ്രദേശത്തുകൂടിയാണ് ഇന്നത്തെ പാകിസ്താനിൽ പ്രവേശിച്ചത്. ബിയാസ് നദി വരെ അലക്സാണ്ടറൂടെ സൈന്യം എത്തിച്ചേർന്നു. (ഹൈഫാസിസ് എന്നാണ്‌ ഗ്രീക്കുകാർ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ്‌ അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്‌

മരണം :

ബി.സി.ഇ. 326-ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി . സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ്‌ അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടൂത്തത്. (അന്നത്തെ സിന്ധൂനദിയുടെ പാത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക്ക് മടങ്ങി. നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗം നാട്ടിലേക്ക്ക് യാത്രയായപ്പോൾ അലക്സാണ്ടറുടെ നേതൃത്വത്തിൽ മറ്റുള്ളവർ മക്രാൻ തീരത്തുകൂടെ കരമാർഗ്ഗം മടക്കയാത്ര നടത്തി. ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തിൽ അലക്സാണ്ടറുടെ സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂൺ മാസം ബാബിലോണിൽ വെച്ചു ഒരു ജലയാത്ര നടത്തവേ മലമ്പനിയും ടൈഫോയ്ഡും വന്നാണ് ഇദ്ദേഹം മരണമടഞ്ഞത്. അലക്സാണ്ടറുടെ മരണശേഷം, പിന്തുടർച്ചവകാശത്തിനുള്ള തർക്കങ്ങൾ ഏതാണ്ട് 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു (ബി.സി.ഇ. 321-301) ഡയഡോക്കി അഥവാ പിൻ‌ഗാമികളുടെ യുദ്ധം എന്ന് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നു
(Credits: Shifas Szz)

Share on Google Plus

About admin

2 comments:

  1. പോറസ് രാജാവിനെ കുറിച്ചെന്താ ഒന്നും പറയാഞ്ഞത്?

    ReplyDelete
  2. Credits... Enikallalo.. Angeralle parayandath :-D

    ReplyDelete