അധിനിവേശങ്ങള്‍: കിഴക്കും പടിഞ്ഞാറും - ഭാഗം നാല്

ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഇറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. പ്രഷ്യയിലെ ഫ്രെഡറിക് രാജാവിന്‍റെ ശക്തമായ നേതൃത്വം യൂറപ്പിന് സൈനികവും ബൗദ്ധികവും സാമ്പത്തികവുമായ മേല്‍ക്കൈ നേടിക്കൊടുത്തു. 1744ല്‍ അദ്ദേഹം പ്രഷ്യന്‍ അക്കാദമി ഒഫ് സയിന്‍സ് സ്ഥാപിച്ചു. താന്‍ ജീവിതത്തില്‍ നടത്തിയ ഓംതരം പിടിച്ചടക്കല്‍ എന്നാണ് ഫ്രെഡറിക് രാജാവ് ഇത് സംബന്ധമായി പിന്നീട് വോള്‍ത്തയറോട് പറയുത്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരനും നിയമജ്ഞനുമായിരു മോണ്ടീസ്‌ക്യൂവിന്‍റെ പേര്‍സ്യന്‍ കത്ത് എന്ന നോവല്‍ തുര്‍ക്കിവഴി ഫ്രാന്‍സിലേക്ക് പോകു രണ്ട് മുസ്‌ലിംകളെ ചിത്രീകരിക്കുുണ്ട്. 'ഉസ്മാനലിയുടെ സാമ്രാജ്യത്തിന്‍റെ ദൗര്‍ബ്ബല്യം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു, ഇവര്‍ (മുസ്‌ലിംകള്‍) യുദ്ധമടക്കമുള്ള എല്ലാ കലകളും ഉപേക്ഷിച്ചതുപോലെയുണ്ട്. അതേസമയം യൂറപ് ദിനംചെല്ലുന്തോറും കൂടുതല്‍കൂടുതല്‍ പരിഷ്‌കൃതരായിക്കൊണ്ടിരിക്കുന്നു. ഇവരോ, നൂതനകണ്ടുപിടിത്തങ്ങള്‍ വളരെ കുറച്ചു മാത്രമേ യുദ്ധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ.'
പാശ്ചാത്യലോകത്തുനിന്ന് തങ്ങള്‍ക്ക് പലതും പഠിക്കാനുണ്ടെന്ന്1732ല്‍ ഉസ്മാനികള്‍ (Ottomans) മനസ്സിലാക്കുമ്പോള്‍ 1683ലെ വിയന്നാ ഉപരോധത്തിന് ശേഷം അരനൂറ്റുണ്ടുപോലും പിന്നിട്ടിരുന്നില്ല എന്നോര്‍ക്കണം. ജനനം കൊണ്ട് കൃസ്ത്യാനിയായിരു ഒട്ടോമന്‍ നയതന്ത്രജ്ഞന്‍ ഇബ്രാഹിം മുതഫര്‍റിഖ ജനപദ രാജനീതിയുടെ യുക്തിസഹമായ അടിത്തറകള്‍ (Rational Bases for the Politics of Nations) എന്ന തന്‍റെ നവീനാശയങ്ങളുടെ സംഗ്രഹം സുല്‍ത്താന്‍ മഹ്മൂദ് ഒന്നാമന്‍റെ മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി. 'മുസ്‌ലിം രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂതകാലത്ത് വളരെ ദുര്‍ബ്ബലരായിരുന്ന ക്രിസ്ത്യന്‍ നാടുകള്‍ എങ്ങനെ ആധുനിക കാലത്ത് ധാരാളം ഭൂപ്രദേശങ്ങള്‍ കയ്യടക്കി, എന്നും ജേതാക്കളായിരു ഒട്ടോമന്‍ സൈന്യത്തെ എങ്ങനെ അവര്‍ക്ക് തോല്‍പ്പിക്കാന്‍ സാധിച്ചു?' തുടങ്ങിയ മുതഫര്‍റിഖയുടെ ചോദ്യങ്ങള്‍ വര്‍ഷങ്ങളോളം ഉസ്മാനികളെ വേട്ടയാടി. ഇംഗ്ലണ്ടിലെയും ഹോളണ്ടിലെയും പാര്‍ലമെന്‍ററി രീതികളെക്കുറിച്ച് അദ്ദേഹം ഈ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു, അമേരിക്കന്‍ വന്‍കരയിലേക്കുള്ള ക്രിസ്ത്യന്‍ നീള്‍ച്ചയെ പരാമര്‍ശിച്ചു. ഒട്ടോമന്‍ സാമ്രാജ്യം ശരീഅത്ത് നിയങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ യൂറപിയന്‍മാര്‍ക്കുള്ളത് യുക്തിയിലധിഷ്ഠിതമായ നിയമങ്ങളും ക്രമങ്ങളുമാണെന്ന് അദ്ദേഹം കുറിച്ചു. സന്ദേശം വളരെ വ്യക്തമായിരുന്നു; ശാസ്ത്രീയ വിപ്ലവങ്ങളും ജ്ഞാനോദയ കാലത്തിന്‍റെ സന്ദേശങ്ങളും ഒട്ടോമന്‍ സാമ്രാജ്യം ഉള്‍ക്കൊള്ളണം. 1727ല്‍ മുതഫര്‍റിഖ ആദ്യത്തെ പ്രിന്‍റി൦ഗ് പ്രസ് ഒട്ടോമന്‍ സാമ്രാജ്യത്തിന് പരിചയപ്പെടുത്തി. അറബിക് ടൈപ്പുകള്‍ ആദ്യമായി ഉപയോഗിച്ചത് ഈ പ്രസിലായിരുു. (രണ്ടുനൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ എഴുതുന്നതിനാണ് പുണ്യം അത് യന്ത്രത്തെ ഏല്‍പ്പിക്കുത് ദൈവകോപമുണ്ടാക്കുമെന്ന് പറഞ്ഞ് മതപണ്ഡിതന്മാര്‍ രാജാവിനെ പ്രസ് സ്ഥാപിക്കുതില്‍ നിന്ന് വിലക്കിയിരുു.) 1732ല്‍ നിരവധി ഇംഗ്ലീഷ് ലാറ്റിന്‍ പുസ്തകങ്ങള്‍ കോഡീകരിച്ച് പരിഭാഷപ്പെടുത്തി ഫുയൂസാത്തെ മിക്‌നാത്തിസിയെ (കാന്തികതയുടെ ജ്ഞാനോദയം) എന്ന പേരില്‍ പ്രസിദ്ധീകരിക്കുയുണ്ടായി.

Share on Google Plus

About admin

0 comments:

Post a Comment