അധിനിവേശങ്ങള്‍: കിഴക്കും പടിഞ്ഞാറും - ഭാഗം രണ്ട്

അനാതൊലിയ, ഈജിപ്ത്, അറേബ്യ, മെസൊപൊട്ടേമിയ, യമന്‍ എല്ലാം ചേര്‍ത്ത്, ഗംഭീരപ്രതാപി സുലൈമാ (Suleiman the Magnificent)ന്‍റെ കീഴില്‍ ഒട്ടോമന്‍ സാമ്രാജ്യം ബാല്‍ക്കനും ഹംഗറിയും കടന്ന് 1529ല്‍ വിയന്നയുടെ കവാടങ്ങള്‍ പിടിച്ചുകുലുക്കി യൂറപ്പിനെ വിറപ്പിച്ചു, കുറച്ചുകൂടി കിഴക്ക് അബ്ബാസ് ഒന്നാമന്‍റെ കീഴില്‍ സഫവി സാമ്രാജ്യം ഇസ്ഫഹാനും തബ്‌രീസും മുതല്‍ ഖാന്ദഹാര്‍ വരെയും, മുഗല്‍ ഇന്‍ഡ്യ അക്ബര്‍ ചക്രവര്‍ത്തിയുടെ കീഴില്‍ അഫ്ഗാന്‍ മുതല്‍ ബംഗാള്‍വരെയും വ്യാപിച്ചു കിടന്നു. വന്മതിലിനു പിറകില്‍ സമ്പൂര്‍ണ്ണ സുരക്ഷിതയായിരുന്നു മിംഗ് രാജാവിനു കീഴിലെ ചൈന. ഇതായിരുു പതിനാറാം നൂറ്റാണ്ടിലെ ലോകസഞ്ചാരി കണ്ട ലോകം.
1529ല്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു 1683ല്‍ ഉണ്ടായത്. സുല്‍ത്താന്‍ മുഹമ്മദ് നാലാമന്‍റെ പ്രധാന വിസീറായിരുന്ന കറ മുസ്തഫ കോപ്രുലുവിന്‍റെ നേതൃത്വത്തില്‍ ബാല്‍ക്കനും ഹംഗറിയും കടന്ന് ഒട്ടോമന്‍ സൈന്യം ഓസ്ത്രിയയില്‍ കടന്നുകയറി വിയന്ന നഗരത്തെ വീണ്ടും ഉപരോധിച്ച് യൂറപ്പിന്‍റെ ഉറക്കം കെടുത്തി. പതിനേഴാം നൂറ്റാണ്ട് വീണ്ടും ചില ഒട്ടോമന്‍ മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയായി. 1669ല്‍ ക്രീറ്റ് പിടിച്ചടക്കി, സുല്‍ത്താന്‍റെ ആധിപത്യം പടിഞ്ഞാറന്‍ ഉക്രെയ്ന്‍വരെ അവര്‍ കൊണ്ടെത്തിച്ചു. എന്നാല്‍ ഈ വിജയങ്ങള്‍ക്കുശേഷം ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞില്ല ഒരെതിരൊഴുക്കിന് ലോകം സാക്ഷിയായി.

Share on Google Plus

About admin

0 comments:

Post a Comment