അലക്സാണ്ടറും ഇന്ത്യൻ പര്യടനവും നിഗൂഡതകളും - Alexander's Indian Campaign and mystery - Part 1

വിക്രം മൽ-ഹൊത്രയുടെ ഒരു ലേഖനാണു താഴെ കൊടുക്കുന്നത്‌!

അലക്സാണ്ടര് ചക്രവര്ത്തിയുടെ ഇന്ത്യാ ആക്രമണത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലൊ. അലക്സാണ്ടര് ബി.സി. 326 ഇല് ഇന്ത്യ ആക്രമിച്ചു എന്നും, പോറസിനെ പരാജയപ്പെടുത്തിയെന്നും, അങ്ങനെ ഇന്ത്യയെ തന്റെ അധീനതയിലാക്കിയെന്നും, ഒടുവില് പരാജയപ്പെടുത്താന് തനിക്കിനി രാജ്യങ്ങളൊന്നും ബാക്കിയില്ലല്ലൊ എന്ന് അദ്ദേഹം വിലപിച്ചെന്നുമാണല്ലൊ നാം സ്ക്കൂളില് പഠിച്ചിട്ടുള്ളത്. എന്നാല് ഇതില് വാസ്തവമുണ്ടൊ? അലക്സാണ്ടര്ക്ക് ഇന്ത്യയെ തന്റെ അധീനതയിലാക്കാന് സാധിച്ചിരുന്നൊ ? വാസ്തവത്തില് ഇന്ത്യയില് നിന്ന് അദ്ദേഹംപലായനം ചെയ്യുകയല്ലെ ഉണ്ടായത് ? സത്യാവസ്ഥ ഒന്നു പരിശോധിച്ചു നോക്കാം.
അലക്സാണ്ടര് പോറസിനെ പരാജയപ്പെടുത്തി എന്നത് നേരാണ്. എന്നാല് ആരാണ് ഈ പോറസ് ? ഇന്നത്തെ പഞ്ചാബിലെ ഝേലം, ചേനാബ് നദികളുടെ ഇടയിലുള്ള ഒരു ചെറിയ നാട്ടുരാജ്യത്തെ രാജാവ് മാത്രമായിരുന്നു പോറസ്. ഇദ്ദേഹത്തിന്റെ കൈവശം ആകെ 30000 കാലാള് പടയാളികളും 5000 കുതിര കുതിരപടയാളികളും, 200 ആനകളും മാത്രമാണുണ്ടായിരുന്നത്. എന്നാല് ഇത് അലക്സാണ്ടറുടെ സൈന്യത്തേക്കാള് വലുതായിരുന്നു. യുദ്ധത്തില് അലക്സാണ്ടര് ജയിച്ചെങ്കിലും, അന്നോളം നേരിട്ടിട്ടില്ലാത്ത നാശനഷ്ടങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. പോറസിന്റെ സൈന്യത്തിലെ ആനകളായിരുന്നു ഇതിനു പ്രധാന ഉത്തരവാദി. മാസിഡോണിയന് സൈന്യത്തിനു ആനകളെ എതിരിട്ട് അത്ര പരിചയം ഇല്ലായിരുന്നു. ഇത് മൂലം ആനകള് മാസിഡോണിയന് സൈന്യത്തില് കനത്ത നാശം വിതച്ചു. എങ്കിലും യുദ്ധം ജയിക്കാന് അലക്സാണ്ടറിനായി.് പോറസിന്റെ സാമ്രാജ്യത്തിനു കിഴക്ക് ഭാഗത്തുള്ള മഗധ സാമ്രാജ്യമായിരുന്നു അലക്സാണ്ടര് അടുത്തതായി ഉന്നം വെച്ചത്. എന്നാല് പോറസിന്റേത് പോലെ ഒരു കുഞ്ഞന് സാമ്രാജ്യമായിരുന്നില്ല മഗധ. കിഴക്ക് ബിഹാര്, ബംഗാള് മുതല് പടിഞ്ഞാറ് പഞ്ചാബ്, സിന്ധ് വരെ വ്യാപ്തിയുള്ള കൂറ്റന് സാമ്രാജ്യമായിരുന്നു മഗധ. കരുത്തനായ ധനനന്ദന് ആയിരുന്നു മഗധയുടെ ചക്രവര്ത്തി. യുദ്ധത്തിനായി തയ്യാറെടുക്കവെ ആണ് മഗധയുടെ സൈനിക ശക്തിയെ കുറിച്ച് അലക്സാണ്ടര്ക്ക് അറിവു ലഭിക്കുന്നത്. 2 ലക്ഷം കാലാള് പടയാളികള്, 80000 കുതിര പടയാളികള്, 8000 രഥങ്ങള്, ഇതില് എല്ലാറ്റിനും ഉപരിയായി 6000 ആനകളും. യേശു ക്രിസ്തു ജനിക്കുന്നതിനും 326 വര്ഷങ്ങള്ക്ക് മുന്പാണ് ഈ സംഭവങ്ങള് നടക്കുന്നത് എന്ന് ആലോചിക്കണം. ഈ വിവരങ്ങള് എത്തിയതോടെ അലക്സാണ്ടറുടെ ക്യാമ്പില് പരിഭ്രാന്തി പടര്ന്നു പിടിച്ചു. അതിന്റെ കാരണം വളരെ ലളിതമായിരുന്നു. വെറും 200 ആനകള് മാത്രമുണ്ടാണിരുന്ന പോറസിന്റെ സൈന്യം ഇത്ര മാത്രം നാശനഷ്ടം മാസിഡോണിയന് സൈന്യത്തില് വരുത്തി എങ്കില് 6000 ആനകളുള്ള ഒരു സൈന്യത്തിനു മുന്പില് ചെന്നു പെട്ടാല് എന്തായിരിക്കും സംഭവിക്കുക ? അലക്സാണ്ടറുടെ സൈനിക ശക്തി കേവലം 40000 കാലാള് പടയാളികളും, 7000 കുതിര പടയാളികളും മാത്രമായിരുന്നു എന്നോര്ക്കുക. താമസിയാതെ അലക്സാണ്ടറുടെ ക്യാമ്പില് കലാപം പൊട്ടിപുറപ്പെട്ടു. വീണ്ടും യുദ്ധം ചെയ്യാന് അവര് വിസമ്മതിച്ചു. ഇതേ കുറിച്ച് അലക്സാണ്ടറുടെ ജീവചരിത്രകാരനായ പ്ളൂട്ടാര്ക്ക് എഴുതിയിട്ടുളളത് വായിക്കാം

"മാസിഡോണിയക്കാരെ സംബന്ധിച്ചിടത്തോളം പോറസുമായുള്ള പോരാട്ടം അവരുടെ ധൈര്യത്തിന്റെ മൂര്ച്ച കുറക്കുകയും, ഇന്ത്യയിലേക്ക് അവരുടെ തുടര്ന്നുള്ള കടന്നു കയറ്റത്തെ ഇല്ലാതാക്കുകയും ചെയ്തു. 20000 കാലാള് പടയാളികളും, 2000 കുതിര പടയാളികളുമായി ചുരുങ്ങിയ സൈന്യം അലക്സാണ്ടര് ഗംഗാ നദി മുറിച്ച് കടക്കണം എന്ന് നിര്ബന്ധം പിടിച്ചപ്പോളെല്ലീം ശക്തമായി അതിനെ എതിര്ത്തു. ഗംഗാ നദിയുടെ ആഴം 100 ഫാതം (183 മീറ്റര്) ആയും, അതിന്റെ വീതി 32 ഫര്ലോംഗ് ( 6738 മീറ്റര് ) ആയും ആണ് അവര് കണക്കാക്കിയിരുന്നത്. അതിന്റെ മറുകരയില് ആയുധധാരികളായ ആളുകളുടേയും, കുതിരപടയാളികളുടേയും, ആനകളുടേയും ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ഗാന്ധാരത്തിലേയും, പ്രാസി (മഗധ) യിലേയും രാജാക്കന്മാര് 80000 കുതിരപടയാളികളും, 2 ലക്ഷം കാലാള് പടയാളികളും, 8000 രഥങ്ങളും, 6000 ആനകളുമായി അവരെ കാത്തിരിക്കുകയാണ് എന്ന വിവരമാണ് ലഭിച്ചത്. ഈ കണക്കുകളില് യാതൊരു തരത്തിലുള്ള വീമ്പു പറച്ചിലുകളും ഇല്ല. "
എതിരാളിയുടെ ഈ വന് സൈനിക ശക്തി കണ്ട് ഭയന്നു പോയ മാസിഡോണിയന് സൈനികര് ക്യാമ്പില് കലാപം തുറന്നു വിട്ടു. എങ്കിലും അലക്സാണ്ടര് ധീരന് തന്നെയായിരുന്നു. വ്യക്തിപരമായി, യുദ്ധം ചെയ്യാന് തന്നെ ആയിരുന്നു അദ്ദേഹത്തിനു താത്പര്യം. പക്ഷെ തന്റെ സൈനികരുടെ നിസ്സഹകരണത്തിനു മുന്പില് ഒടുവില് അദ്ദേഹത്തിനു മുട്ട് മടക്കേണ്ടി വന്നു. ഇനി പറയൂ അലക്സാണ്ടര് ഇന്ത്യ കീഴടക്കി എന്നു പറയുന്നതില് എന്തെങ്കിലും വാസ്തവമുണ്ടോ ? ഇന്ത്യയുടെ 5% ഭൂമി പോലും കൈവശമില്ലാതിരുന്ന പോറസിനെ പരാജയപ്പെടുത്തിയത് ഇന്ത്യയെ പരാജയപ്പെടുത്തുന്നതാവുന്നതെങ്ങനെയാണ് ? വാസ്തവത്തില് അലക്സാണ്ടര് ഇന്ത്യയെ ഭയന്നോടുകയായിരുന്നു എന്ന് ഭാരതീയര് വിശ്വസിച്ചാല് അത് തെറ്റാണെന്ന് പറയാനാകുമോ ? ഇനി അലക്സാണ്ടരുടെ ആഗ്രഹപ്രകാരം ആ യുദ്ധം നടന്നിരുന്നു എങ്കില് എന്ത് സംഭവിക്കുമായിരുന്നു ? തീര്ച്ചയായും അലക്സാണ്ടരുടെ സമാധി ഗംഗാ നദീതീരത്ത് വെച്ചു തന്നെ നടക്കുമായിരുന്നു.

ബാക്കി അടുത്ത ലക്കം!

Share on Google Plus

About admin

17 comments:

  1. Please try to improve the formatting. I know that it is an ardours task when it comes to Malayalam typing. Sometimes, even I make typos. :-(
    But, it will make your blog more legible and readable.
    Bonne chance.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. 'അലെക്സാണ്ടര്‍ ലോകം കീഴടക്കി' എന്ന് പറയുമ്പോള്‍ ഗ്രീക്ക്കാര്‍ക്ക് അറിവുണ്ടായിരുന്ന ലോകം എന്നല്ലേ അര്‍ത്ഥം. എന്തൊക്കെ പറഞ്ഞാലും, പ്രാചീന ലോകത്തിലെ 'എമണ്ടന്‍' സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു അലെക്സാണ്ടര്‍ കെട്ടിപ്പെടുത്തത്. അതും പത്ത്മുപ്പത് വയസ്സിനോടകം.
    പോറസ്സിനെ തോല്‍പ്പിച്ചെങ്കിലും അലെക്സാണ്ടര്‍ അദ്ദേഹത്തെ തുല്യനായി അംഗീകരിച്ചു. അലക്സാണ്ടറുടെ പ്രിയ കുതിര ബ്യൂസിഫാലസ് കൊല്ലപ്പെട്ടതും ഈ യുദ്ധത്തിലാണ്.
    കംപാസ്പിന്‍റെ കഥ കേട്ടിട്ടുണ്ടോ? ലോകം കീഴടക്കിയ അലക്സാണ്ടര്‍ ആദ്യമായി തന്നെത്തന്നെ കീഴടക്കിയ കഥ.

    ReplyDelete
  5. ഹെഡ്‌ ലൈൻ കണ്ടില്ലേ... ഇത്‌ പാർട്‌ 1 !!!
    അടുത്തതിൽ.... പറയും എന്തുകൊണ്ടാണു പോറസിനെ ഞാൻ കാര്യമായി എടുക്കുന്നത്‌ എന്ന്.....

    ReplyDelete
    Replies
    1. ഒന്ന് ആഞ്ഞുപിടിച്ചാല്‍ ഈ മാസം സെഞ്ച്വറി അടിക്കാമല്ലോ.
      അതിന് ഇപ്പം പോറസിനെ ആരാ കാര്യമായിട്ട് എടുക്കാതിരുന്നത്?;-) ഇദ്ദേഹത്തിന്‍റെ ശരിയായ പേര് 'പുരുഷോത്തമന്‍' എന്നാണെന്ന് കേട്ടിട്ടുണ്ട്.

      Delete
    2. Hahaha :-) sure.
      Its purushotham... :-D

      Delete
  6. ഫോർമ്മാറ്റിംഗ്‌ ശ്രദ്ധിക്കാം....
    പറഞ്ഞതിനു നന്ദി! :-)

    ReplyDelete
  7. ബ്ലോഗിന്‍റെ കെട്ടും മട്ടും അങ്ങ് മാറിപോയല്ലോ. പക്ഷെ ലോഡ് ചെയ്ത് വരാന്‍ ഒരുപാട് സമയമെടുക്കുന്നു. കണക്ഷന്‍ സ്ലോ ആയതും ഒരു കാരണമായിരിക്കാം.
    പിന്നേ, എന്‍റെ അനിയനെ ഈ ബ്ലോഗ്‌ കാണിച്ചു കൊടുത്തു. ഇതിലെ പടം കാണിച്ചിട്ട് ഞാന്‍ ചോദിച്ചു: 'ഇതില്‍ അലക്സാണ്ടര്‍ ആരാ പോറസ് ആരാ എന്ന് മനസ്സിലായോ?
    അവന്‍: അതെന്നാ നീ അങ്ങനെ ചോദിച്ചത്?എനിക്ക് അതിനുള്ള ബുദ്ധിയൊക്കെ ഉണ്ട്.
    ഞാന്‍: എന്നാല്‍ ഒന്ന് പറഞ്ഞേ ആരാണെന്ന്?
    അവന്‍: പറയാമല്ലോ.ചുരിദാറിട്ടത് പോറസ്, മിനിസ്കര്‍ട്ട് ഇട്ടത് അലക്സാണ്ടര്‍.

    ReplyDelete
  8. Hahahahah.... That was a classic teen joke :-*

    I see..... I will alter the design soon....

    ReplyDelete
    Replies
    1. എന്‍റെ അനിയന് നിഹാല്‍ അച്ചാച്ചനോട് ചോദിക്കാന്‍ ചില സംശയങ്ങള്‍ ഉണ്ട്:
      1. പടയാളികളുടെയും ആനകളുടെയും ഒക്കെ കണക്ക് എങ്ങനെയാണ് കൃത്യമായി അറിയുന്നത്?
      2. പണ്ട് ലോകത്ത് എത്രയോ സംസ്ക്കാരങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും മായന്‍ സംസ്ക്കാരത്തിന്‍റെ പുറകെ നടക്കുന്നത് എന്ത് കൊണ്ടാണ്?
      3. നിഹാല്‍ എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം? വി. എസ് അച്യുതാനന്ദന്‍ പോലെ നിഹാല്‍ വി എസ്.
      4. നിഹാല്‍ അച്ചാച്ചന് വണ്ടി എന്തെങ്കിലും ഓടിക്കാന്‍ അറിയാമൊ? അറിയാമെങ്കില്‍ എങ്ങനെയാ പഠിച്ചത്?
      എന്‍റെ ഉത്തരങ്ങളൊന്നും കക്ഷിക്ക് തൃപ്തികരമായില്ല.

      Delete
    2. 1.Europian scholars rekapeduthiyitund. Also, Alexandria librarye pati ketitile? Athinte pala shishtaavashishtangalil ninnm kitty.

      2. Maayansinu pinnale mathram arum poyila. Avarude calender ne paty parayukayum,2012 world ending enna kadhayum vamnapoal mathraanu,avar highlight aayath.

      3. V.s ennaal... Vellaram kallingal, s for sulaiman (father).
      Name nde meaning.... Gratified, blessed one,cheerful one, etc... Origin arabic... Used for males in india and females in turkey.

      4. Bike ariyam. Car ariyam. License und. Car driving schoolil poyo padichu. Bike.. Cousin nde 3 divasa sokshanathil padicheduthu. (Ormipikalee.. Clutchum gearum maari oru pidithamund... Ende saaree...) :-D

      Delete
    3. :-( ആവേണ്ട. അച്ചാച്ചന്‍ എന്ന് പറഞ്ഞാല്‍ 'ചേട്ടന്‍' എന്നാണ് ഞങ്ങളുടെ നാട്ടില്‍ അര്‍ത്ഥം.
      അടുത്ത സംശയം :'എല്ലാ ദിവസവും യുദ്ധത്തിനു പോവുന്നതിന് മുന്‍പ് attendance എടുക്കുമായിരുന്നോ? ഓരോ ദിവസത്തെയും loss എങ്ങനെ അറിയും?' ഇവനെയൊക്കെ എന്ത് ചെയ്യണം?
      ആള്‍ക്ക് പേര് ഇഷ്ടമായിട്ടുണ്ട്. അവന് ഈ പേര്(മിഥുന്‍) വേണ്ട, 'റോക്കി' പോലെയുള്ള 'സ്റ്റൈലിഷ്' ആയ എന്തെങ്കിലും പുതിയ പേര് മതി എന്നാണ് ഡിമാന്‍ഡ്. ഏഴാം ക്ലാസ്സില്‍ ആയിട്ടേയുള്ളൂ, പക്ഷെ ഇപ്പോഴേ വണ്ടി ഓടിക്കണം എന്നാണ് ആഗ്രഹം. ഹൊ!!! വലിയ പാടാണ് ഇതിനെ കൊണ്ടുനടക്കാന്‍.

      Delete
    4. 1aavathe vandiyil thodeeeekaruth. Licensum eduthitt mathi. Athrak apakadamaanu aa sadhanam.


      Attendance alla. Oro divasavum kanakk edukkim,ethr per bakkiyundenn. Puthiya battle formations (like chakravyuha of mahabharatha) undakkan. So kanakkukal undavum. :-)

      Pinne annum, battalions poleyaayirunnu. Each type of soldiers... Kaalalpada,kuthirapada,aanapada,theru etc...

      Delete
    5. അത് അത്രയേ ഒള്ളൂ. Thank you(from Mithun).

      Delete
  9. I will pass on this compliment.

    ReplyDelete