മലൈക്കോട്ടൈ ട്രിച്ചി - Rock Fort Temple

മലൈക്കോട്ടൈ ട്രിച്ചി (Rock Fort Temple )

കാവേരി നദിയുടെ തീരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു അതിമനോഹര നിര്‍മ്മിതിയാണ്‌ റോക്ക് ഫോര്‍ട്ട്‌ ടെമ്പിള്‍ അഥവാ മലൈക്കോട്ടൈയും അതിന്റെ തീര്തക്കുള വും (തെപ്പക്കുളം). ട്രിച്ചിയുടെ ലാന്‍ഡ്‌ മാര്‍ക്കാണ് ഇത്.
CE - 580-ല്‍ ( അഞ്ചാംശതകത്തിന്റെ അവസാനം)പല്ലവ ചോള രാജാക്കന്മാരുടെ കാലത്ത് ആരംഭിച്ച് പല നൂറ്റാണ്ടുകള്‍ പിന്നിട്ട് 16- ആം നൂറ്റാണ്ടില്‍ പൂര്തികരിച്ചു .273 അടി ഉയരം.പാറയുടെ മൊത്തം ഉയരം 83 മീറ്റര്‍. പാറ തുരന്നും നീളത്തില്‍ വെട്ടിയെടുത്ത പാറക്കല്ലുകള്‍ വായു കടക്കാത്ത വിധം ചേര്‍ത്തടുക്കിയുമാണ് ദ്രാവിഡിയന്‍ ശൈലിയില്‍ ഇതിന്റെ നിര്‍മ്മിതി. പ്രധാനമായും ശിവ പാര്‍വതിമാരുടെ രണ്ടു ഗുഹാ ക്ഷേത്രവും പാറയുടെ ഉച്ചിയിലെ ഗണേശ ക്ഷേത്രവുമാണ് ഇവിടുള്ളത്‌. ജാതിമതഭേദമന്യേ 3 രൂപാ ടിക്കറ്റ്‌ എടുത്തു ആര്‍ക്കും പ്രവേശിക്കാം.
കുത്തനെയുള്ള 420 നടകള്‍ കയറി വേണം ഉച്ചിയില്‍ എത്താന്‍. ഗുഹയിലുടെ 320 നടകള്‍ കയറിയാല്‍ ഒരു ഇടത്താവളം ഉണ്ട്.വെള്ളം,സ്നാക്സ് ഒക്കെ അവിടെ ലഭ്യമാണ്.ഒരു വലിയ ആല്‍ മരവും ചെറിയ നാലഞ്ച് മരങ്ങളും തണല്‍വിരിച്ചുനില്‍ക്കുന്നുണ്ട്. നടകള്‍ കയറി ക്ഷീണിചെത്തുന്ന സന്ദര്‍ശകര്‍ക്ക് ആലിലയില്‍ ശീല്‍ക്കാരവുമായി ഇളം കാറ്റ്.അവിടെ നിന്നും പട്ടണത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ കാണാം. ക്യാമറയില്‍ പകര്‍ത്തുകയും ആവാം.
വീണ്ടും കുത്തനെയുള്ള നുറു നടകള്‍..... പക്ഷേ തുറന്ന സ്ഥലമായതിനാല്‍ കുറച്ചു ശ്രദ്ധിച്ചു വേണം കയറ്റം. .മുകളിലോട്ടു കയറുംതോറും കാറ്റിനു ശക്തി കൂടുതലാണ്. കൈവരികള്‍ ഉള്ളതിനാല്‍ ഭയപ്പെടെണ്ടതില്ല.മുകളില്‍ ഗണേശന്റെ ഒരു ചെറിയ അമ്പലം ചില്ലിട്ടു മറച്ച ചുറ്റു വഴിയും ഉണ്ട് . അതുവഴി ചുറ്റിനടന്ന് ട്രിച്ചി മൊത്തം കാണാം ആസ്വതിക്കാം .കാവേരിയുടെ മറുകരയിലെ ശ്രീരംഗം അമ്പലം,തിരുവണിയുര്‍ അമ്പലം ,റെയില്‍വേ പാലം ,വിമാനതാവളം,ഗാന്ധി മാര്‍ക്കറ്റ്,ഛത്രം ബസ്‌ ടെര്‍മിനല്‍ ,വിവിധ പള്ളികള്‍, മോസ്ക്കുകള്‍, സ്കുളുകള്‍,കോളേജുകള്‍,വ്യാപാര സ്ഥാപനങ്ങള്‍,റോഡുകള്‍ ,കുളങ്ങള്‍,പാര്‍ക്കുകള്‍ etc.
---------------------------------------------------------------------------
അല്പം ഐതീഹ്യവും ചരിത്രവും കുടി .
--------------------------------------------------------------------------
വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു "ത്രിശിര മലൈ" എന്ന് അറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് ( ത്രിശ്നാപ്പള്ളി , തിരുച്ചിറപ്പള്ളി , ട്രിച്ചി എന്നിങ്ങനെ അറിയപ്പെടുന്നു ).
[ വായു ദേവന്‍ ഹിമാലയത്തെ പിളര്‍ത്തിയപ്പോള്‍ (അതൊരു നീണ്ട കഥ) ഹിമവാന്റെ മുന്ന് തലകള്‍ ഇവിടെ പതിച്ചു. അങ്ങനെയാണ് ഇവിടത്തിനു 'ത്രിശിരമലൈ' എന്ന പേര് വരാന്‍ കാരണം .മുന്ന് തലകളില്‍ രണ്ടു തലകള്‍ ഹിമവാന്റെ അപേക്ഷ പ്രകാരം ഭഗവാന്‍ ശിവന്‍ തിരിച്ചു നല്‍കി എന്നാല്‍ മൂന്നാമത്തേതില്‍ ഗണേശന്‍ ഒളിഞ്ഞിരുന്നതിനാല്‍ * തിരികെ നല്‍കാനായില്ല.]
[*രാമ രാവണ യുദ്ധം കഴിഞ്ഞ് രാമന് സമ്മാനമായി ലഭിച്ച ശിവലിംഗവുമായി രാമനോനോടൊപ്പം വിഭീഷണനും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു.അങ്ങനെ ശ്രീരംഗം എത്തിയപ്പോള്‍ വിഭീഷണന് രണ്ടിന് മുട്ടി. അശ്ലീല കര്‍മ്മത്തിനു പോകുമ്പോള്‍ ശിവലിഗം കയിലോ നിലത്തോ വക്കുവാന്‍ പാടില്ല. നിലത്തു വച്ചാല്‍ അത് അവിടെ പ്രതിഷ്ടിച്ചതിനു തുല്യമാകും.അങ്ങനെ വിഷണ്ണനായി നില്‍ക്കുന്ന സമയത്ത് ഒരു ബാലകന്‍ അതുവഴി വരികയും . ബാലകനോട് വിഷമാവസ്ഥ ധരിപ്പിചിട്ട് താന്‍ തിരികെയെത്തുംവരെ ഇത് ഭദ്രമായി സൂക്ഷിക്കണമെന്നും താഴെ വയ്ക്കരുത് എന്നും പറഞ്ഞേല്‍പ്പിച്ചു അദ്ദേഹം കാര്യ സധ്യത്തിനായി അല്പം അകലേക്ക്‌ പോയി .
എന്നാല്‍ വേഷംകെട്ടി വന്ന ഗണേശന്‍ ആയിരുന്നു അത്. പിതാവായ ശിവന്റെ ഇച്ചാനുസരണം ഗണേശന്‍ ശിവലിംഗം യഥാസ്ഥാനത്ത് പ്രതിഷ്ടിച്ചിട്ടു ഹിമവാന്റെ ഒരു ശിരസ്സില്‍ കയറി ഒളിഞ്ഞിരുന്നു.
തിരികെ എത്തിയ വിഭീഷണന്‍ ബാലകനെ കാണാതെ പരവശനായി അവിടെല്ലാം അന്വേഷിച്ചു കണ്ടെത്താനായില്ല . പിന്നീട് അദ്ദേഹം തന്റെ ദിവ്യശക്തിയാല്‍ ലിംഗവും ബാലകനെയും കണ്ടെത്തി . ബാലകാനെ തിരിച്ചറിഞ്ഞ അദ്ദേഹം തലമണ്ടക്ക്‌ അടികൊടുത്തു അവനെ അവിടെത്തന്നെ പ്രതിഷ്ടിച്ചു (അടിയുടെ പാട് ഇപ്പോഴും തലയില്‍ കാണാം).പിന്നീടു ഹിമവാന്റെ അപേക്ഷ പ്രകാരം തലയുടെ സംരക്ഷകനായി ശിവനും സഹായത്തിനു പാര്‍വതിയും അവിടെത്തന്നെ കൂടി ] .....................
മധുരൈ നായ്ക്കര്‍ ആയിരുന്നു ഇവിടുത്തെ ഭരണാധികാരി. ഈ അമ്പലം കോംപ്ലക്സിന്റെ ജോലികള്‍ നടുക്കുമ്പോള്‍ തന്നെ പല പല യുദ്ധങ്ങള്‍ക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചു.പിടിച്ചടക്കലും വിട്ടു കൊടുക്കലും ചതിയും വഞ്ചനയും രക്ത പുഴയും. കാവേരിക്ക് പലപ്പോഴും ചുവപ്പ് നിറമായിരുന്നു. ശിരസ്സറ്റ ജഡങ്ങള്‍ നിറഞ്ഞൊഴുകി. നായ്ക്കര്‍ -- ബിജാപൂര്‍ , കന്നട , മറാത്ത പടയുമായും മറ്റും നിരന്തരം പോരാട്ടത്തില്‍ ആയിരുന്നു . ഇതിനിടയില്‍ ഡല്‍ഹി സുല്‍ത്താനും വന്നുപോയി . പിന്നീട് ഡച്ച് , ഫ്രഞ്ച് തുടങ്ങിയവരും കൊണ്ടും കൊടുത്തും വന്നുപോയി.
അപ്പോഴേക്കും ഉഴം നോക്കിയിരുന്ന ബ്രിട്ടീഷ്‌ ആര്‍ക്കോട്ട് നവാബിന്റെ സഹായത്തോടെ ഫോര്‍ട്ട്‌ പിടിച്ചെടുത്തു .പിന്നീട് ബ്രിട്ടീഷ്‌കാര്‍ സൌത്ത് ഇന്ത്യ അധീനതയില്‍ ആക്കിയതും ഇവിടെ ചുവടു ഉറപ്പിച്ചുകൊണ്ടാണ്.
-----------------------------------------------------------------------------------------------------------------
NB :- ഈ പാറ ലോകത്തിലെ ഏറ്റവും പഴക്കമേറിയതാണ്. 230 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഇത് രൂപപ്പെട്ടത്.അതയതു ഹിമാലയത്തിന്റെ മുത്തച്ചനാവാന്‍ ഉള്ള പ്രായം.

Share on Google Plus

About admin

0 comments:

Post a Comment